എത്രയെങ്കിലും താതനു
എത്രയെങ്കിലും താതനുത്തമനരുളിനാ-
ലത്തലരുതു ചിത്തേകാനനേപോവാന്‍
ക്രൂദ്ധനായീടൊല്ലാനീയിത്ഥമിതിനു ചെറ്റും
പൃത്ഥീശമണേബാലസൌമിത്രേ സഹോദര
താതവാക്കു കേട്ടതിനാല നമുക്കുദോഷം ഏതുമില്ലറികദൃഢം
ഘോരതാപസനായജമദഗ്നിഅരുളിനാല്‍
പരശുരാമനുമംബാംകൊന്നതില്ലയോതാന്‍
പൂരുവാംമഹീപാലന്‍താതനാംയയാതിക്കു
താരു്യംകൊടുത്തല്ലോ വാര്‍ദ്ധക്യം വഹിച്ചതും
താതവാക്കുകേട്ടതിനാല്‍ നമുക്കുദോഷം ഏതുമില്ലറികദൃഢം