ദുഷ്ടദുർഗുണദുർബുദ്ധേ നിന്നെ
ദുഷ്ടദുർഗുണദുർബുദ്ധേ നിന്നെ യാമ്യമാകുമസ്ത്രത്തിനാൽ
ഒട്ടും വൈകാതെ ഹനിപ്പേനധമ പാപകുലാധമ!
അടന്ത താളം
ദുഷ്ടദുർഗുണദുർബുദ്ധേ നിന്നെ യാമ്യമാകുമസ്ത്രത്തിനാൽ
ഒട്ടും വൈകാതെ ഹനിപ്പേനധമ പാപകുലാധമ!
അധികം നീയിഹ പറവതെല്ലാമിന്നൊഴിച്ചിടുന്നൊണ്ടു ഞാൻ
വിധുതനാകുമെൻ ബാണത്താൽ നീ ദുഷ്ടദുർഗുണദുർബുദ്ധേ!
കാർത്താന്തീം കകുംഭംപ്രതി നിന്നെ യാത്രയാക്കുവേനിന്നു ഞാൻ
അത്ര എന്നോടെതിർത്ത നിന്നെത്തിരിച്ചുപോവതിനാക്കുമോ!
ശ്ലോകം
ഏവം പറഞ്ഞവരു ചെന്നഥ യാഗമെല്ലാ-
മില്ലാതെയാക്കിയുടനേ ദശകണ്ഠസൂനു
പോരിന്നടുത്തു തരസാ രഥമോടുമാരാൽ
താവജ്ജഗാദ സ തു മാരുതി വാഹനസ്ഥം
പദം
വൃത്രശത്രുജയിന്മഹാബല യുദ്ധത്തിനിങ്ങു വരിക നീ
മുർത്തി ഭേദിച്ചു യാത്രയാക്കുവേൻ കാർത്താന്തീം കകുഭംപ്രതി
വിരവിനോടതു കാണ്ക നീ!
കണ്ടുകൊൾക യാമ്യമസ്ത്രം വായവ്യാസ്ത്രത്താൽ
ഇണ്ടലെന്നി ഖണ്ഡിച്ചീടുന്നേൻ ഞാൻ കൗണപമൂഢ!
അതികായ! അരേ മുഢ! നിന്നെക്കൊല്ലുവാൻ
ബ്രാഹ്മമസ്ത്രമയയ്ക്കുന്നിതു ഞാൻ കണ്ടുകൊള്ളുക.
നിന്നുടെ തലയറുക്കാൻ യാമ്യമാമസ്ത്രം ധന്യ
മിന്നങ്ങയച്ചീടുന്നു ഞാൻ ലക്ഷ്മണ! കേൾ നീ.
കേളെടാ ഞാനൈഷീകത്തെ ഐന്ദ്രാസ്ത്രംകൊണ്ടു
ലീലയോടെ തടുത്തീടുന്നുണ്ടു രാവണസൂനോ!
നിന്നുടെ തലയറുപ്പാനൈഷീകമസ്ത്രം
ഇന്നു ഞാൻ തൊടുത്തയച്ചീടുന്നു സൗമിത്ര കേൾക്ക.
കാണുക ഞാൻ സൂര്യാസ്ത്രത്താലാഗ്നേയാസ്ത്രം
ഘോരമാക്കിച്ചെയ്തിടുന്നതൊണ്ടന്നിങ്ങു നിശ്ചയം.
കേളെടാ നിൻതല കൊയ്യാനാഗ്നേയാസ്ത്രം
കാലചകമിവ ഞാനങ്ങയയ്ക്കുന്നു കാണുക.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.