കണ്ടിടാമതു കൌണപമൂഢാ.
കണ്ടിടാമതു കൌണപമൂഢാ.
അടന്ത താളം
കണ്ടിടാമതു കൌണപമൂഢാ.
കണ്ടിടാമതു മര്‍ക്കട മൂഢാ
കൊല്ലുവനിഹ നിന്നെയിദാനീം
കൊല്ലുവനിഹ നിന്നെയിദാനീം
ആയുധമിട്ടു കാല്‍കളെ കൂപ്പിപ്പോയൊളിക്ക നീ കൌണപനീച!
നീല! ഞാന്‍ നികുംഭനെതിരിട്ടതു കാലു കൂപ്പി വനങ്ങളില്‍ പോക
ഹന്ത ബാണമെൻ നെഞ്ചിലയച്ച നിൻ സ്യന്ദനം പുക്കു വേഗമോടേ ഞാൻ
നിന് തല കൊയ്തു ചന്തമോടിപ്പോൾ അന്തകന്നു കൊടുത്തിടുന്നുണ്ട്
പോരും പോരും നീ ചൊന്നതു നിന്റെ
മാറില്‍ ബാണത്തെ താഡിക്കുന്നേൻ ഞാൻ
പോക പോക നീ കൌണവ മൂഢ പോരിനായ് വരികിൽ കൊല ചെയവൻ
ഇത്ഥം പറഞ്ഞു ഘനനാദനഥ പ്രഹസ്തൻ
യുദ്ധങ്ങള്‍ ചെയ്തു സഹിയാതെ പുരം ഗമിച്ചു
ഗത്വാ മരുല്സുതമുടൻ സച ജംബുമാലീ
നീലം നികുംഭനുടനേ എതിരിട്ടു ചൊന്നാൻ
ജംബുമാലിയെയെതീര്ത്തതു ഞാനിഹ വായുനന്ദന പോക വൈകാതെ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.