ചെമ്പ

ചെമ്പ താളം

Malayalam

കരുതിനേൻ കാര്യമിതി

Malayalam
കരുതിനേൻ കാര്യമിതി ധരണിപശിഖാമണേ
വിരവിനൊടു കോപ്പുകളു കൂട്ടീടുക വീര !  
 
മുഞ്ച തുരഗം പ്രഭോ ദീക്ഷിക്ക സത്വരം
ചഞ്ചലാക്ഷികളൊടുകൂടെ അധുനാ 

കൈകേയീസുതഭരത

Malayalam

കൈകേയീസുതഭരതകേകയനരേന്ദ്രനൊടു
സാകമിഞ്ജസാശത്രുഘ്നനോടും
പോകനീ വൃദ്ധനാം ഭൂമിപനെകാണ്‍മാന്‍
സുഖമസ്തുതവതനയ സകലജനകരുണ
തരണികുലഭൂഷണരുചിരതരഭാഷണം.
 

ജരഠ നാമെന്നുടെ

Malayalam

ജരഠ നാമെന്നുടെ താതനരുള്‍ക്കൊണ്ടു ഞാന്‍
വരുവതിനു കാരണം ധരണിപശിഖാമണേ
ഭരതനെ വിരഞ്ഞവനു കാണ്മതിന്നയേ-
സരസമെന്നൊേടുു സഹയാത്രയാക്കീടെണം
 

കേകയനരാധിപന്‍

Malayalam

കേകയനരാധിപന്‍ വൈരികരികേസരീ
സാകമതിമോദേനസാധു വാഴുന്നൊ
സാകമവിടെത്താതനൊടുമേവാതെനീ
സാകേതമതില്‍ വരുവതിനുവദകാരണം
വദവദമഹാമതേ, കേകയമഹീപതേ
 

ജയജയമഹാമതേ

Malayalam

സാകേതേവീതഖേദംദശരഥനൃവരന്‍ പുത്രമിത്രാദിയോടും
സാകംമോടേന വാഴുന്നളവിലുപഗതോനീരിവേടീയുധാജില്‍
വേഗാത്താതജ്ഞയാലേ രഥഗജതുരഗാപൂര്‍ണമാപ്പൂരത്തില്‍
പൂകുമ്പോള്‍ വന്നെതിര്‍ക്കൊണ്ടൊരുനരവരനാല്‍ മാനിതാത്മാബഭാഷേ.

പുത്രരില്ലായ്കയാലത്തൽ

Malayalam
പുത്രരില്ലായ്കയാലത്തൽ‍ മമ മാനസേ
എത്തുന്നതിന്നു ഞാനോർത്തേനീവണ്ണം  
അശ്വമേധംകൊണ്ടു ദേവകളെയിനി നാം
നിശ്ചയം പ്രീതരായിച്ചെയ്തീടേണമല്ലോ    
ഇത്ഥമഹമെന്മനസി കരുതിനേന്‍ താപസ 
തത്വമറിയുന്ന നീ അരുളീടുക കാര്യം 

മുനിവര തപോനിധേ

Malayalam
മനുകുലമഹിപന്മാരാണ്ടെഴും രാജധാന്യാം
കനിവൊടു ധരണീം താം രക്ഷചെയ്താളുമപ്പോള്‍
നരവരനജനാകും ഭൂമിപന്‍തന്‍റെ സൂനുര്‍
ദ്ദശരധനരപാലന്‍ താം വസിഷ്ഠം ബഭാഷേ
 
മുനിവര തപോനിധേ , മഹിതചരിത
സരസിജഭവാത്മജ , മല്‍ഗുരോ , സാദരം
വിരവിലടിയനുടെ വാക്കു നീ കേൾക്ക  

 

വെച്ചിടുക സീതയയരികിൽ

Malayalam
വെച്ചിടുക സീതയയരികിൽ രാമനുടെ മസ്തകം യാതുധാന
വില്ലുമിഹലോകവിശ്രുതം തൂണികളും നല്ലശരജാലവുമഹോ
രാമനേയും ലക്ഷ്മണനേയും കൗണപർ കോമളേ കൊന്നുവല്ലോ
കപികളുമൊടുങ്ങിയല്ലോ ജാനകീ നീയറികയതു ധന്യശീലേ!

Pages