ചെമ്പ

ചെമ്പ താളം

Malayalam

മുനിവരഭരദ്വാജതവചരണപങ്കജം

Malayalam

ഭരതവചനമേവംകേട്ടുടന്‍വ്യാധനാഥന്‍
കരുതിമതിയില്‍മോദംപൌരലോകാനശേഷാന്‍
വിരവൊടുപുളിനാന്താലക്കരെയ്ക്കാക്കിയപ്പോള്‍
ഗുരുതപമൊടുവാഴുംമാമുനിന്തേദദര്‍ശൂഃ

 

മുനിവരഭരദ്വാജതവചരണപങ്കജം
വിരവോടിഹവന്ദേസമോദം
മനുതിലകനെവിടെവസതിമേ
മാമുനേ! കരണയൊടുവദകാനനാന്തേ

 

മാനസതാപം ചെയ്യാതെ ജാനകി

Malayalam

മാനസതാപം ചെയ്യാതെ ജാനകി, നീയിങ്ങു
ജനനികളോടുകൂടെ വസിച്ചീടുക
കാനനത്തിൽ പോയി ഞാൻ വൈകാതെ വരും
മാനിനിമാർ മൗലിമാലികേ പോരൊല്ലായേ
 

മല്ലികാവളർകാർമ്മുകതുല്യരൂപ

Malayalam

മല്ലികാവളർകാർമ്മുകതുല്യരൂപ, കാന്ത,
കല്യ, നിന്നെപ്പിരിഞ്ഞു ഞാൻ വാഴുന്നെങ്ങനെ
പുള്ളിമാനിനെ വഹിച്ച ദേവൻ തന്റെ നല്ല
പള്ളിവില്ലു മുറിച്ചന്നുതൊട്ടു നിന്നെ
എന്നുമേ പിരിഞ്ഞിരുന്നിട്ടില്ലല്ലോ ഞാൻ
കാന്താ, നിന്നെപ്പിരിഞ്ഞിരിക്കയില്ല നൂനം
 

മല്ലമിഴിമാരണിയും മൗലിമാലേ ബാലേ

Malayalam

മല്ലമിഴിമാരണിയും മൗലിമാലേ ബാലേ
മല്ലികാമൃദുലദേഹേ, ജാനകി സീതേ
കല്ലുകളും മുള്ളുകളുമുണ്ടരണ്യം തന്നിൽ
അല്ലൽ പാരമുൻടാം ദേവി പോരെല്ലായേ
പല്ലവം പോലുള്ള നിന്റെ പദയുഗളം പാരം
കല്ലുകളിൽ നടക്കയാൽ വാടീടുമല്ലോ
ചന്ദ്രതുല്യമാകും മുഖം സ്വിന്നമാകുമല്ലോ
സുന്ദരി വൈദേഹി ബാലേ പോരവേണ്ടാ
ദന്തികളും കേശരികൾ തരക്ഷുക്കളും തത്ര
സന്തതം സഞ്ചരിച്ചീടും ശാർദ്ദൂലങ്ങളും
കളകളമോടുമേവം കൗണപരും മറ്റു വ്യാളികളും
 

ബാല്യമായനാളുതൊട്ടിട്ടിത്രനാളും

Malayalam

ബാല്യമായനാളുതൊട്ടിട്ടിത്രനാളും നിന്നെ-
ത്തെലുമേ പിരിഞ്ഞു ഞാൻ വസിച്ചില്ലല്ലൊ
വല്ലതെങ്കിലും നീയെങ്ങു പോകുന്നെന്നാലങ്ങു
വില്ലാളികൾമൗലേ ഞാനും പോരും നൂനം
 

ദശരഥസുത, ദേവ

Malayalam

കാകുൽസ്ഥൻ താതവാചാ ജനനികളെ നമിച്ചിട്ടു പോകുന്നനേരം
സാകം പോവാൻ നിനച്ചു ജനനിയൊടു തദാ യാ‍ാത്രച്ല്ലീട്ടുവേഗാൽ
കാർമേഘാഭോഗമാകും സുരുചിരതനുവാം രാഘവേണാനുഗത്വ
സാമോദം മുന്ന്മേതാൻ രഘുവരനെ നമിച്ചങ്ങു സൗമിത്രി ചൊന്നാൻ

ദശരഥസുത, ദേവ, രാമചന്ദ്ര കെൾക്ക
വിശദഗുണനിലയ മമ വചനം
പിശിതാശപിഹിതമാം വിപിനേ നീ പോകിൽ
ആശു ഞാനും കൂടെ വരുമഞ്ജനാഭ!
 

ഹാഹഹാബലേതവഫലം

Malayalam

ഹാഹഹാബലേതവഫലംകിമിതിനാല്‍
എത്രനാളുണ്ടഹോപുത്രരില്ലായ്കയാ-
ലെത്തീടുമൊരത്തല്‍ കളയുന്നതനയം
ചിത്രമഭിഷേകമതുചെയ്യിച്ചു കാണ്‍മിതിനു
ചിത്തമതുവെയ്ക്കെടോമത്തഗജഗമനേ
നിങ്ങളെല്ലാര്‍ക്കുമീവനിംഗിതമറിഞ്ഞുടന്‍
മംഗലാകരന്‍ കരുണാപാംഗശീലന്‍
തുംഗരിപുസംഘഹരനംഗജമനോഹരന്‍
തുംഗബലധൈര്യവാന്‍ പങ്കജമുഖന്‍
പുണ്ഡരീകാക്ഷനെ വനത്തിലാക്കീടുവന്‍
കണ്ടവര്‍ മനസ്സിലും ഇണ്ടല്‍ പെരുകും
രണ്ടുവരമുണ്ടതിനുവേണ്ടുവതുകേള്‍ക്കെടോ
കുണ്ഠതയതെന്നിനിനവുണ്ടുതരുവന്‍
കൈകേയിരാമനെ വനത്തിലാക്കീടുവാന്‍
അയ്യോ നിനയ്ക്കൊല്ല കൈതൊഴുതീടാം

Pages