ചെമ്പ
ചെമ്പ താളം
മാനേലും മിഴിയാളേ മനോരമേ
വത്സ ഹേ ധര്‍മ്മാംഗദ
ശരണാഗതോസ്മി തവ ചരണം
സാരസഭവാത്മജ നാരദമഹാമുനേ
പഞ്ചപുരുഷന്മാര്‍ക്കു കാന്തയായ് കഴിഞ്ഞീടും
പഞ്ചപുരുഷന്മാര്‍ക്കു കാന്തയായ് കഴിഞ്ഞീടും
പാഞ്ചാലി തന്നിലീ സൈന്ധവന്‍ ഭ്രമിയ്ക്കുമോ?
മാരദാഹാലല്ല, വൈരാലതെല്ലാം.
ആ, രണാങ്കണത്തില്‍ നിന്നും, ആരണ്യേ ഗമിച്ചു
പരമേശപാദം ഭജിച്ചു, വരങ്ങള്‍ ലഭിച്ചു
അരികളിനിയിവനു തൃണ സദൃശമറികോമലേ!
ജയ ജയ ജനാർദ്ദന ദീനബന്ധോ
ശ്ലോകം
ഭക്താനാം സ്ത്രോത്രമേവം മധുരതരമുടൻ കേട്ടു വൈകുണ്ഠമൂർത്തിഃ
പ്രീത്യാകൈക്കൊണ്ടു സൗമ്യം നിജവപുരധികം കോമളം ശ്യാമളാംഗം
കൃത്വാരാജാഥയാഗം വിധി വദവഭൃഥസ്നാനവും ചെയ്തു മോദാൽ
ഭക്ത്യാ ധർമ്മാത്മജന്മാ തൊഴുതതിവിനയത്തൊടു തുഷ്ടാവശൗരീം.
ഭൂസുര ശിരോമണികളാം നിങ്ങളുടെ
ശ്ലോകം
സാക്ഷാദ്വൈകുണ്ഠവാസീ പവനജവിജയാഭ്യാം സമം യാത്രയും വീ-
ണ്ടക്കാലം വിപ്രവേഷത്തൊടൂ മഗധപുരം പുക്കുതാൻ തൽക്ഷണേന
ധിക്കാരത്തൊടു മേവും നരവരകുലകാലൻ ജരാസന്ധ വീരൻ
സൽക്കാരം ചെയ്തു മായാര്‍മയ ധരണിസുരന്മാരൊടിത്ഥം ബഭാഷേ
പദം
ഭൂസുര ശിരോമണികളാം -നിങ്ങളുടെ-
ഭാസുര പദങ്ങൾ കലയേ
യാതൊരു പ്രദേശമിന്നലംകൃതം നിങ്ങളാൽ
മോദേന ചൊൽവിനഭി- (അഭി)വാഞ്ചിതമതൊക്കെയും
ദിക്കുകളിലൊക്കെയധുനാ നമ്മുടയ-
ശക്തികൾ പുകഴ്ത്തുന്നില്ലേ?
മൽക്കരബലത്തൊടെതിർ- നില്പതിനു പാർക്കിലിഹ
ശക്തിനഹി ശക്രനും അതോർക്ക മമ വിക്രമം.
യാതൊന്നു തിരുവുള്ളത്തിൽ
യാതൊന്നു തിരുവുള്ളത്തിൽ ജ്ഞാതമല്ലാതുള്ളു പോറ്റി
നാഥ ചൊൽവനെങ്കിലും ഞാൻ ചോദിച്ചതിനുത്തരമായ്
രാജസൂയം ചെയ് വാൻ സർവ്വരാജാക്കന്മാരെയും വെന്നു
വ്യാജമെന്നിയെ തിറ വാങ്ങീടേണമല്ലൊ വീര
ദുഷ്ടനാകും ജരാസന്ധനത്ര തിറ നൽകയില്ലാ
യുദ്ധേ മഗധനെക്കൊന്നു സത്രം കഴിക്കെന്നേ വരൂ.
ഉദ്ധവ സഖേ ശൃണു
ശ്ലോകം
എന്നിത്തരം മധുരിപോർവചനങ്ങൾ കേട്ടു
വന്നോരു നാരദനുമന്തണനും ഗമിച്ചൂ
അന്നേരമുദ്ധവനെ നോക്കി മുകുന്ദനേവം
സന്ദേഹമോടു വചനം മധുരം ബഭാഷേ.