ചെമ്പട

ചെമ്പട താളം

Malayalam

രവിതനയ മഹാത്മന്

Malayalam
രവിതനയ മഹാത്മന്‍! മാ കൃഥാസ്ത്വം വിഷാദം
വ്രതമിദമവനീന്ദ്രസ്യേഹ രുഗ്മാംഗദസ്യ
 
ലളിതയുവതിയോഗാന്നാശയാമ്യാശു നൂനം
നിവസ വിഗതതാപം പ്രാപ്യ ഗേഹം സമോദം

ധര്‍മ്മരാജ വിഭോ

Malayalam
ധര്‍മ്മരാജ വിഭോ! വന്ദേ നിന്‍ പാദാംബുജേ
സമ്മതമാര്‍ന്നെന്‍റെ വാക്കു നന്മയില്‍ കേട്ടരുളേണം
 
യുദ്ധസന്നദ്ധരായി നാം മർത്ത്യലോകം തന്നില്‍ ചെന്നാല്‍
ദൈത്യവൈരിദൂതന്മാരെ ധാത്രിയില്‍ കണ്ടെത്തീടുമോ?
 
കുണ്ഠഭാവം പൂണ്ടുനിന്നു ഇന്നു കാലം കളയാതെ
ചെന്നതു നാം സത്യലോകേ അരവിന്ദഭവാനോടു ചൊല്ക

കിങ്കരന്മാരേ നിങ്ങളേ സംഗരേ

Malayalam
കിങ്കരന്മാരേ നിങ്ങളേ സംഗരേ വെന്നഹോ വിഷ്ണു-
കിങ്കരന്മാര്‍ ചണ്ഡാളനെയും ഭംഗമെന്നിയെ
അങ്ങു കൊണ്ടുപോയതത്ഭുതം!
 
കുണ്ഠരായ നിങ്ങളെകൊണ്ടെന്താഹോ സാദ്ധ്യമിപ്പോള്‍?
കണ്ടു കൊള്‍ക ഞാനവരെയും  ചണ്ഡാളനെയും
 
കൊണ്ടുപോരുന്നുണ്ടു നിര്‍ണ്ണയം
ഉല്‍പലസംഭവന്‍ പണ്ട് കല്പിച്ച മല്‍പ്രവൃത്തിയെ
 
കെല്പോടെ വിരോധിച്ചീടുവാനി-
പ്രപഞ്ചത്തിലിപ്പോളാരെന്നറിഞ്ഞീടേണം
 
ചിത്രഗുപ്ത! വന്നാലും നീ മൃത്യുകാലാദികളോടും

ഭാനുനന്ദന നാഥ ജയ ജയ

Malayalam
ഭാനുനന്ദന നാഥ! ജയ ജയ മാനനീയ ഗുണാംബുധേ!
ദീനഭാവമകന്നു ചെന്നു ജവേന ഞങ്ങള്‍ ധരാതലേ
 
വന്നു മാധവ ദൂതരതിശയ നിന്ദ്യനാകിയ നീചനെ
അങ്ങുകൊണ്ടു ഗമിക്കുമളവിലണഞ്ഞു ഞങ്ങള്‍ രണാങ്കണേ
 
സംഗരേ ബത വെന്നു വിരവോടു ഞങ്ങളെയവരഞ്ജസാ
ഭംഗമെന്നിയെ   കൊണ്ട് പോയിതു മംഗലാത്മക! നീചനെ
 
ശക്തികൊണ്ടവരെജ്ജയിപ്പതിനത്ര മൂന്നു ജഗത്തിലും
ശക്തരായവരില്ല വയമിഹ ചെയ്‌വതെന്തു? വിചിന്ത്യതാം

പരമസുധാ കൈതൊഴുന്ന വാണിമാരേ

Malayalam
ദാരിദ്രാലങ്ങൊരുത്തിക്കശനമിഹ ലഭിച്ചില്ലസൌ വന്നു തൊട്ടൂ
ചാരുശ്രീമദ്വിമാനം സദപി ദിവി മുദാ തത്ര മോദാലുയര്‍ന്നു
പൂരിച്ചൂ വിസ്മയങ്ങള്‍ നൃപവരനകമേ ദേവിമാരെത്തദാനീം
ഭൂരിപ്രീത്യാ വണങ്ങി പുനരപി നരലോകേന്ദ്രനേവം ബഭാഷേ
 
പരമസുധാ കൈതൊഴുന്ന വാണിമാരേ!
സരസമഹമിതൊന്നു പ്രാര്‍ത്ഥയേ
 
പരമമേകാദശിതന്‍മാഹാത്മ്യം ബോധിപ്പാനായി
പെരുകുന്നു മോദമാശയെ
 
മഹിതതിഥിവ്രതാനുഷ്ഠാനവും തല്‍ഫലവും
സഹിതകുതുക മുരചെയ്തീടേണം

വരുത്തുക ഭവാന്‍ ചെന്നു ധരിത്രീന്ദ്ര

Malayalam
വരുത്തുക ഭവാന്‍ ചെന്നു ധരിത്രീന്ദ്ര! വിരവോടു
വ്രതത്തോടിന്നിരുന്നതിലൊരുത്തനെ ഇവിടെ
 
നിരസ്തസങ്കടം ഞങ്ങളിരിക്കും നീ വരുവോള -
മനുത്തമ കുലമണി സത്തമകുല മൌലേ!
 
ത്രസിക്കൊല്ല വീര ശപിക്കയില്ലെടോ ഞങ്ങള്‍
ഗമിക്ക കാര്യസിദ്ധയേ നീ കണ്ടു

വചിച്ചീടാം കരണീയം

Malayalam
വചിച്ചീടാം കരണീയം ശ്രവിച്ചാലും അതു ഭവാന്‍
ഭജിച്ചേകാദശീവ്രതം ഭുജിച്ചീടാത്തവരിഹ
 
ഗമിച്ചാശു തൊടുന്നാകില്‍ ചലിച്ചീടാതവനിയി-
ലുറച്ചോരു വിമാനമുല്‍പതിച്ചീടും നഭോമാര്‍ഗ്ഗേ

കോപം മാ കുരുതാമരിമാരേ

Malayalam
കോപം മാ കുരുതാമരിമാരേ!
ശോഭാത്ഭുതമാരേ!
 
ആപത്ഗതനഹമെന്നില്‍ തരസാ
താപമൊഴിച്ചൊരു കൃപയരുളേണം
 
ബന്ധുരകാന്തി കലര്‍ന്ന വിമാനം
ചന്തമിയന്നു ഗമിപ്പാന്‍ ഗഗനേ
 
എന്തിഹ ഹന്ത മയാ കരണീയം?
ചിന്തിച്ചരുളണമന്തരമന്യേ

Pages