വധിച്ചതല്ലാരും ദൈവം
വധിച്ചതല്ലാരും ദൈവം -
വിധിച്ചതാണെന്നേ ചൊല്ലാം.
താതനെ ഹനിച്ച പാര്‍ത്ഥന്‍
യുദ്ധസന്നാഹത്തോടെ
എത്തീടുന്നെന്നു കേട്ടു
ഭീതനായ് മൃതനായീ
ചെമ്പട താളം
വധിച്ചതല്ലാരും ദൈവം -
വിധിച്ചതാണെന്നേ ചൊല്ലാം.
താതനെ ഹനിച്ച പാര്‍ത്ഥന്‍
യുദ്ധസന്നാഹത്തോടെ
എത്തീടുന്നെന്നു കേട്ടു
ഭീതനായ് മൃതനായീ
അടരിനല്ലിവിടെ ഞാന്‍ വന്നു
അറിക യാഗാശ്വരക്ഷകനെന്നു
അധ്വരം മമാഗ്രജനൊന്നിന്നു നടത്തുന്നു
അശ്വത്തെ തദാജ്ഞയാ ഞാനുമേ നയിയ്ക്കുന്നൂ.
പറയൂ നിന്‍ തനയനെ ഹനിച്ചതാരെന്നു
പരാക്രമമവനുടെ, തീര്‍ത്തിടാം പാര്‍ത്ഥനിന്നു.
വൈരമേതുമേ ഹൃദി കരുതീടേണ്ട കുമാരാ!
വൈരവും മാത്സര്യവും പാരിതില്‍ സുഖം തരാ.
മിത്രത കൊണ്ടേ കുലം പുഷ്ക്കലമായിത്തീരൂ
മാതുലരായിട്ടെന്നും മാനിയ്ക്ക പാര്‍ത്ഥന്മാരെ.
പാദപങ്കജം തവ സുതനിതാ വണങ്ങുന്നു
എന്തിതെന്നംബേ, ഇന്നു ഖിന്നയായ് മരുവുന്നൂ?
പാര്‍ത്ഥന്മാരൊടു പ്രതിചെയ്തീടാന്‍
പുത്രനിവന്‍മതി, ഓര്‍ക്കുക ജനനീ!
പരമേശ്വര പദസേവകളാലെ
വരമതിനായ് ഞാന്‍ നേടിടുമുടനെ.
ഒന്നാമന്‍:
സത്വരം ധര്മ്മാത്മജനെന്തൊരു കാരണം
അദ്ധ്വരമൊന്നു നടത്തുവാനാരണാ?
ശ്ലോകം:
യുദ്ധം കഴിഞ്ഞു ഗുരുബാന്ധവ ഹത്യയോര്‍ത്തു
ചിത്തം തപിച്ചു മരുവീടിന പാണ്ഡവന്മാര്‍
ഹൃത്താപശാന്തിയതിനായി മഖം തുടങ്ങി
അത്തൗവ്വിലോതി, ചില വിപ്രരുമിപ്രകാരം.
പദം
ഒന്നാമന്‍:
അന്തണ! എന്തിതാഘോഷം, ഭൂമിപാല-
മന്ദിരേ എന്തു വിശേഷം?
താളമേള ഗീതം കേള്‍പ്പൂ, വേദമന്ത്രഘോഷം കേള്‍പ്പൂ
താലമേന്തി ബാലികമാര്‍ നീളെ നീളെ നില്‍പ്പൂ.
അരുതരുതിങ്ങനെയരുതേ, മുന്നം,
അരുളിയതൊക്കെയുമിന്നു മറന്നോ?
മരുവുക ധീരത വെടിയാതിന്നു
കരുതുക നീയൊരു ബാഹുജനെന്നും.
അനിലജസഹജ! തവസുതനവനെ
അനിതര കരബല വരഗുണനിധിയെ
കനിവില്ലാതെ ചതിച്ചു വധിച്ചവര്‍
ഇനി ദിനമധികം വാഴരുതവനിയില്‍.
നന്ദനന്ദന! ചൊല്ലൂ നന്ദനനില്ലാതിനി, മമ
മന്ദിരേ, ചെന്നു തവ, ഭഗിനിയോടെന്തു ചൊല്ലും?
എന്തിനീ രണവും ഭരണവും കൃഷ്ണാ!
ഹന്ത! പാര്‍ത്ഥനിനി മരണമേ നല്ലൂ.
തീരാദുഃഖമിതെങ്കിലുമിങ്ങനെ
ചേരാ വീരന്മാര്ക്കു വിലാപം
വീരോചിതമായ് നേടുക വിജയം
പോരിലതല്ലോ കാര്യം വിജയ!
അഭിമന്യു! എന്നരുമ സൂനോ!
അവിവേകം നീ കാട്ടിയല്ലോ.
എത്ര കഷ്ടം! ഞങ്ങളാറ്റുനോറ്റ മുകുളം
തത്ര കാണ്മതോ, വൈരികളാര്‍ത്തി തീര്‍ത്തൊരാഗളം
അറിയുന്നില്ലയോ, കൃഷ്ണാ! എന്‍ സുതന്‍
അഭിമന്യുവിന്‍ ദുരന്തം.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.