ചെമ്പട

ചെമ്പട താളം

Malayalam

ശ്രീമൻ കൃപയാ മൽ ജീവരക്ഷ

Malayalam
ശ്രീമൻ! കൃപയാ മൽ ജീവരക്ഷ ചെയ്‌വാൻ
സാമോദം വന്ന ഭവാൻ, സാക്ഷാൽ
ശ്രീമാധവൻ താനോ? ശ്രീമഹാദേവനോ?
ശ്രീമാനാം ദേവേന്ദ്രനോ? മനുജനോ?
 
ഹേ മതിമൻ! ത്വരിതം വദ വദ രാമചന്ദ്രചരിതം
സൽ കൃപാബ്ധേ! പ്രാണരക്ഷണത്തിനുണ്ടോ
നിഷ്കൃതി തക്കതായി? തവ
 
സൽക്രിയയ്ക്കിന്നു ഞാനിക്കണ്ട ലോകത്തെ-
യൊക്കെയും തന്നീടിലും മതിയാമോ?
 
മാനവമൗലിയാം മാമകപൂർവ്വജൻ
വാനരവീരരോടും, യാതു-
ധാനവരോടും കൂടി വന്നീടാൻ നി-
ദാനമെന്തെന്നറിവാൻ കൊതിയ്ക്കുന്നേൻ

മൂഢ മർക്കടകീടക

Malayalam
ഇത്ഥം ധീവരരോതിടുന്നളവിലാ ശ്രീരാമദൂതൻ തെളി-
ഞ്ഞത്യാനന്ദമിയന്നഹോ ഗുഹപുരം വേഗേന പൂകീടവേ
ശുദ്ധാത്മാ ഗുഹനത്ര വാസ്തവമറിഞ്ഞീടാതെ കൂടും ജവാൽ
ബദ്ധാടോപമടുത്തു ഘോരപരുഷാം ഭാഷാം ബഭാഷേ രുഷാ
 
 
മൂഢ! മർക്കടകീടക! മൽ പുരിയിൽ-
കേറീടാനെന്തെടാ? പോകെടാ!
 
പ്രൗഢത നടിച്ചെന്നാൽ കൂടുകയില്ലെന്നോടു
തടവകന്നു പടികടന്നു വടിവൊടു
 
ഝടിതി വന്ന കുടിലനാരെടാ? ശഠ?
 
ദാശന്മാരിവരിന്നഹോ ഗംഗയിൽ വല-
വീശുവാൻ തുടങ്ങീടവേ

ആതുരഭാവം വേണ്ടിഹ

Malayalam
ആതുരഭാവം വേണ്ടിഹ മനമതിലേതും ധീവരരേ!
ഏതൊരു ശഠമതിയാകിലുമിഹ നഹി
 
ചേതസി ദയ ലവലേശമിദാനീം
തക്കമൊടുടനെ ഗമിക്കുവൻ, ഖലു-
മർക്കട മൂഢനെ പിടിക്കുവൻ
 
തർക്കമതില്ലിഹ നയിക്കുവിൻ, പുന-
രിഗ്ഗൃഹസീമനി തളക്കുവൻ

മിത്രാത്മജ മമ മിത്ര

Malayalam
മിത്രാത്മജ! മമ മിത്ര വിഭീഷണ!
ചിത്രമിദം വചനം
 
അത്രകുതൂഹലമിതിലധികം മമ
ചിത്തേ വരുവതിനില്ല നിനച്ചാൽ
 
ഹിതമിതുതന്നെ നമുക്കിഹ നിങ്ങടെ
മതമറിയാഞ്ഞു മറിച്ചു കഥിച്ചേൻ
 
പരാതിഹ കപിവീര വിമാനമി-
താരോഹയ പരിവാരസമേതം
 
വീര! വിഭീഷണ! വൈരിവിഭീഷണ!
വിരവൊടു കേറുക ദിവ്യവിമാനം
 
ലക്ഷ്മണനോടും സീതയോടും സഹ-
തൽ ക്ഷണമിഹ ഞാനും കരയേറാം

സൽഗുണാംബുധേ

Malayalam
സൽഗുണാംബുധേ! തവ സൽക്കാരമൊക്കെയിപ്പോൾ
ഉൾക്കൊണ്ടമോദമോടും കൈക്കിണ്ടിരിക്കുന്നു ഞാൻ
 
തെല്ലുമേ താമസിക്കാവല്ല മേ മൽപുരിയിൽ
ചെല്ലേണമിന്നുതന്നെ കില്ലതിനില്ല സഖേ!
 
നക്തഞ്ചരേന്ദ്ര! മമ ഭക്തനായീടും ഭവാൻ
സൗഖ്യമോടിഹ രക്ഷോ മുഖ്യനായി വാഴ്ക ചിരം
 
ഉഗ്രവിക്രമന്മാരാം സുഗ്രീവാദ്യരുമിനി
ചിക്കെന്നു നിജപുരി പുക്കു വാഴട്ടേ സുഖം

അരുണപങ്കജനേത്ര

Malayalam
അരുണപങ്കജനേത്ര! കരുണാവാരിധേ! തവ
ചരണപങ്കജം, മമ ശരണം ഞാനിതാ വന്ദേ!
 
കൽപ്പനപോലെയിതാ പുഷ്പകവിമാനം ഞാൻ
കെൽപ്പോടു കുണ്ടുവന്നേനുൽപ്പല വിലോചന!
 
എങ്കിലും ഒരു മോഹം എങ്കലുണ്ടാതുമോതാം
കിങ്കരന്മാർക്കും ഭവാൻ സങ്കടഹരനല്ലൊ!
 
സ്വല്പദിനമെങ്കിലും മൽപ്പുരിതന്നിൽ ഭവാൻ
സൽപ്രഭോ! സുഖം വാഴ്‌വാനൽപ്പമല്ലപേക്ഷ മമ

ആര്യ തവ പാദാംഭുജമാശു ഞാൻ

Malayalam
ഇത്ഥം ശ്രുത്വാ ജനകതനയാ ഭാഷണം ഭീഷണാത്മാ
ക്രുദ്ധഃ സ്മൃത്വാ സപദി ഹൃദയേ സ്പർദ്ധയാ മദ്ധ്യമാംബാം
നത്വാ പാദേ രഘുകുലവരം ലക്ഷ്മണ സ്തൽക്ഷണോദ്യൽ-
ബദ്ധാടോപജ്വലിത നയനോ രൂക്ഷം മിത്യാച ചക്ഷേ

 
 
ആര്യ! തവ പാദാംഭുജമാശു ഞാൻ തൊഴുന്നേൻ
വീര്യ ശൗര്യ സാരാംബുധേ! വിശ്രുത സൽക്കീർത്തേ!
 
കാര്യസാരജ്ഞനാം ഭവാൻ കഷ്ടമെന്തീവണ്ണം
കാരുണ്യാകുലനാകുന്നു കശ്മലരായോരിൽ?
 
ജ്യേഷ്ഠന്നഭിഷേകത്തിനു കൂട്ടി വട്ടമപ്പോൾ

വാരിജദളനയനേ വാരണയാനേ

Malayalam
ജയശ്രിയാ നൂതനയാപി ജൂഷ്ടോ
ഹൃഷ്ടസ്സ്വകാന്താം ചിരകാല ലബ്ധാം
സ്വാങ്കേ സമാരോപ്യ ജഗാദ രാമഃ
പുരീം സ്വകീയാമഭിഗന്തുകാമഃ
 
 
വാരിജദളനയനേ വാരണയാനേ!
വല്ലഭേ! വിധുവദനേ!
നീരദസമകചേ നീ ശൃണു മമ വാചം
നാരിമാർ കുലമൗലി മാലികേ!
 
ലാവണ്യാംഭുധേ! നമുക്കീ വനവാസാവധി
ഈവണ്ണം തീർന്നു മമ ജീവനായികേ! ശുഭേ!
 
രാവണനെ വധിച്ചു, ദേവി! നിന്നേലഭിച്ചു
കേവലമെന്നാകിലുമാവിലം മമാശയം
 

ദേവർഷിപുംഗവ! കേൾക്ക മേ

Malayalam

ദേവർഷിപുംഗവ! കേൾക്ക മേ ഗിരം
ദേവദനുജനതപദയുഗളം
ഭാവുകം പാണ്ഡുനന്ദനന്മാർക്കിന്നു
കേവലം വരുമില്ലൊരു സംശയം
ദേവദോഷമഖവും സുകരം
വിക്രമേണ ജയിച്ചു ധീരൻ രാജചക്രമഖിലവുമിന്നവൻ
ശക്രസൂനുസഹായവാൻ സുരചക്രതോഷണമഖവും ചെയ്യും
വിക്രമസഹിതാരാതിചക്രസൂദനാര്യനും
ചക്രപാണിയാം ഞാനും ശക്രപ്രസ്ഥേ വന്നീടാം.
 
(ശ്രീകൃഷ്ണൻ നാരദമുനിയെ ആദരവോടെ യാത്രയാക്കുന്നു. തിരിഞ്ഞു ദൂതനോട്-)
 

രാജദൂത നീ കേൾക്കണം ഗിരം
രാജവരരോടു ചൊല്ലണം
രാജസഞ്ചയവൈരിണം കൊന്നു
രാജകുലപരിപാലനം ചെയ് വൻ.
 

സാദരം കേട്ടീടണം, സാധുമേ വചനങ്ങൾ

Malayalam

സാദരം കേട്ടീടണം, സാധുമേ വചനങ്ങൾ
സോദര രുചിരഗുണജാല!
സൂദനം ചെയ്തു ബാധാകരം മാഗധഭൂപാലം
പുനരിന്നുതന്നെ ജാതകുതുകം
ബാധജാതമശേഷമകന്നു മേദിനീവീര!
ധർമജസവിധേ തരസാ വയമപി
മോദേന പോകണമധുനാ
വാരിദാഞ്ചിത രുചിരകളേബര
വചനം മമ ശൃണു നീ വാരിജലോചന കൃഷ്ണാ
 

 

Pages