ആര്യ യാദവവീര ശൃണു
Malayalam
ആര്യ യാദവവീര ശൃണു നീ അധുനാ മമ വചനം
ശൗര്യനിധേ കാമപാല
കാര്യമൊന്നിഹ ഞാൻ ഭവാനൊടു
തരസാ പറയുന്നേനയി ധീര
ഘോരമാഗധൻ തന്റെ നിന്ദ്യകർമങ്ങളെല്ലാം
വീര ഹേ! ദൂതൻ ചൊന്നതു കേട്ടില്ലേ?
പാരാതെയവനെ ക്രൂരരണേ ഹനിപ്പാൻ
മെല്ലെ ചിന്തിച്ചീടേണം.
നാരദോക്തികൾ സാരസാര
മതിന്നുമൊരുത്തരം ചാരു ചൊല്ലുക
വാരിജതുല്യവിലോചന സഹജ
വാരണവരഗമന.