ചെമ്പട
ചെമ്പട താളം
വണ്ടാർ കുഴലിമാരേ
പുറപ്പാട്
രേ രേ നരകഹതന്മാരേ
ശ്ലോകം
സ്വർദ്ധാമഹർമ്യമണിമഞ്ചവിരാജമാന-
മുഗ്ദ്ധാംഗനാനിവഹഗീതയശഃ പ്രരോഹഃ
സ്പർദ്ധാവഹം യവനസംഘമഥോ ജിഘാംസു-
ര്യുദ്ധായ ബദ്ധമതിരേഷ രുഷാ ബഭാഷേ
അംബരീഷചരിതം പുറപ്പാട്
ശ്ലോകം
ത്രൈലോക്യാങ്കണ ജാംഘ്രികോദ്ഭടഭുജാടോപേന യേനാജനി
സ്വർഗ്ഗസ്ത്രീകുചകുംഭപത്രരചനാവൈജ്ഞാനികോ വാസവഃ
സോയം ഭാനുകുലാബ്ധികൗസ്തുഭമണിർന്നാഭാഗഭാഗ്യോദയ-
സ്സൗജന്യാബുധിരംബരീഷ ന്യപതിശ്ശ്രീമാനഭൂദ്വിശ്രുതഃ
പദം
ഭാനുകുലകുമുദിനീഭാസുരശശാങ്കൻ
മാനനീയഹരിപാദമാനനതല്പരൻ
വാരിധിമേഖലയാകും പാരിടമഖിലം
സ്വൈരം പാലിച്ചു തന്നുടെ സാകേതസമാനം
അംബരചരതരുണീ ആനനപങ്കജ-
ചുംബിതകീർത്തികലാപൻ അംബരീഷഭൂപൻ
പല്ലവാംഗിമാരാം നിജവല്ലഭമാരോടുംകൂടി
കല്യരാമമാത്യരോടും കൗതുകേന വാണൂ
വിമതാവലിരമിതാ യുധി
പദം
വിമതാവലിരമിതാ യുധി
സമദാ വരികിലുമിന്നിങ്ങതു
അമിതഭുജപരാക്രമേണ വെന്നഥ
ശമിതമാക്കുവനവരുടെ ബലമപി.
(രേ രേ ദാനവാധമ വാടാ പോരിനു)
ധീരനാകുമെന്നുടെ വീര്യങ്ങൾ
പദം
ധീരനാകുമെന്നുടെ വീര്യങ്ങൾ കണ്ടുകൊൾക
ധരണീപതി മകുടാഞ്ചിതചരണം ചേദീശം അപ-
കരുണമവനെ രണധരിത്രിതന്നിൽ നിൻ
തരുണനവരജൻ ഹനിച്ചു ഹന്ത!
(രേ രേ യാദവാധമ വാടാ പോരിനു)
ചെനത്ത രിപു കനത്ത ബലമൊടു
പദം
ചെനത്ത രിപു കനത്ത ബലമൊടു യുധി-
കനത്ത ചില സ്വനത്തൊടേറുകിലുമിഹ
ക്ഷണത്തിലഹമിന്നു അവനെ വെന്നു
ആശു കൊന്നു പിന്നെ വനത്തിലുളവാകും
സത്വങ്ങൾക്കും ഇല്ല നീക്കം മോദമുണ്ടാം.
നിലിമ്പപരിപുകുലം പലതുമുണ്ടതു
പദം
നിലിമ്പപരിപുകുലം പലതുമുണ്ടതു
കലമ്പപലിതിനലം പെരുതുപൊരാ
നിലിമ്പപജനവൈരീ വൈരിദാരി വേണുദാരി അവ-
നലം പരിചിലിന്നു വെൽ വതിന്നു
ചൊല്ലി നന്നു മാസ്മനന്നു.
തിഷ്ഠത കിങ്കരരേ യുധി
പദം
തിഷ്ഠത കിങ്കരരേ യുധി യൂയം
മുഷ്ടിയുദ്ധമിഹ കർത്തും ഭോ
പുളച്ചു യുധി വിളിച്ച നിങ്ങളുടയ
തിളച്ചമദമടക്കുവനിനി ഞാൻ
കളിച്ചിഹ വിളിച്ചു ഹലമടിച്ചു ഭുവി നടിച്ചു ഇനി-
പ്പൊളിച്ചുടലതഖിലം രുധിരപടലം
സപദി ചടുലം വിസൃജാമ്യലം.