വീര ഭൂപതിവര! ധീര കേൾക്ക
വീര ഭൂപതിവര! ധീര കേൾക്ക വചനം
വീര ഭൂപതിവര! ധീര!
ഭൂരിബലവാനായിന്നാരുമില്ല നിന്നെപോൽ
അരിസംഘമിതഖിലം പരിചൊടിഹ
ചരണേ തവ ചരണം പ്രാപിച്ചിതു.
ചെമ്പട താളം
വീര ഭൂപതിവര! ധീര കേൾക്ക വചനം
വീര ഭൂപതിവര! ധീര!
ഭൂരിബലവാനായിന്നാരുമില്ല നിന്നെപോൽ
അരിസംഘമിതഖിലം പരിചൊടിഹ
ചരണേ തവ ചരണം പ്രാപിച്ചിതു.
വദനസുധാകര ഗളിതാമൃതരസ-
സദൃശം തവ വചനം വല്ലഭ
മദനരസം വളരുന്നയി മമ
മദനസദൃശ പുണരുക സസുഖം.
(രാജേന്ദ്ര മഹാരഥമകുട രാജിതപദപങ്കജവീര)
ശ്ലോകം
നിജഭുജമഹസാ വിനിർജിതാരി-
ർമഗധനരാധിപതിർമഹേന്ദ്രകല്പഃ
രതിമിവ മദനോ വിഹർത്തുകാമോ
നിജരമണീമനുനീയ വാചമൂചേ.
രാജശേഖര ധർമ്മനൂജ രാജവംശജ
ആജമീഢ കേൾ അനുപമഗുണഗണ
വ്യാജഹീനം വചനം മമ വീര!
രാജവീരരെയെല്ലാമാജിയിൽ ജയിച്ചിട്ടു
പൂജിതമായീടുന്ന രാജസൂയമഖം
നീ ജവമൊടു ചെയ്ക ഭൂജാനേ ഇന്നു തന്നെ
രാജബിംബസദൃശ രാജിതവദന
ചണ്ഡവൈരിനിവഹഖണ്ഡനപടുഭുജ-
ദണ്ഡനാം മാഗധന്റെ മുണ്ഡഭേദനം ചെയ് വാൻ
ചണ്ഡരണാങ്കണത്തിൽ ശൗണ്ഡനാകും ഭീമനെ കോ-
ദണ്ഡധരമർജ്ജൂനം പണ്ഡിത നീയയയ്ക്ക
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.