സരസീരുഹാക്ഷ ജയ മുരമഥന ശൗരേ
Malayalam
നന്ദകാസിനിശിതാശ്രിനിഷ്ക്കരുണസന്ദിതാഖിലഭുജേസുരേ
നിന്ദതി സ്വസുതമിന്ദിരാപതിപദാരവിന്ദ മധുപേ ബലൗ
ഇന്ദ്രമുഖ്യസുരവൃന്ദശശ്വദഭിവന്ദ്യമാന ചരണാംബുജം
ചന്ദ്രമൗലിരഥ സാന്ദ്രമോദമരവിന്ദലോചനമഭാഷത
സരസീരുഹാക്ഷ ജയ മുരമഥന ശൗരേ!
പരിചിൽ നിൻ വൈഭവം പറയാവതല്ലേ
പീനമീനാകാര! പൃഥുലകമഠാകൃതേ!
ദാനവാന്തക! ദിവ്യസിംഹക! വടോ!
മുനിരാമ രഘുരാമ! മൃഡയ യദുരാമ മാം
ഘനനീലപശുപാല! കൽക്കിമൂർത്തേ!