ചെമ്പട

ചെമ്പട താളം

Malayalam

വാടാ രണത്തിനാശു നീ കന്യകാജാരാ

Malayalam
ശ്രുത്വാ വാർത്താം സുതായാ രഹസി നിഗദിതാം ദ്വാരരക്ഷ്യാ തദാനീം
ബാണോ ബാഹാഗ്രജാഗ്രന്നിശിതപരശുകോദണ്ഡ തൂണീരബാണഃ
ശുദ്ധാന്തേ ബദ്ധമോദം സമുഷിതമുഷയാ സ്പർദ്ധമാനോനിരുദ്ധം
ക്രുദ്ധാത്മാ ജ്യാനിനാദൈഃ ശ്രുതിമഥ ദലയന്നാഹവായാജൂഹാവ
 
 
വാടാ! രണത്തിനാശു നീ കന്യകാജാരാ
വാടാ! രണത്തിനാശു നീ
 
കന്യകയ്ക്കു ദൂഷണങ്ങൾ വന്നിഹ ചെയ്തൊരു നിന്നെ
ഉന്നതകൃപാണം കൊണ്ടു കൊന്നീടുവനിന്നു തന്നെ
 
പാർത്തലത്തിലെന്നുടയ കൂർത്തുമൂർത്ത ശരമേറ്റു

നന്നുനന്നഹോ നീ ചൊന്ന കന്യക

Malayalam
നന്നുനന്നഹോ നീ ചൊന്ന കന്യക തന്നുടെ വൃത്തം
മന്നിലിതു കേട്ടീടുകിലോ മാന്യനാമെന്നെ
ഉന്നതന്മാർ നിന്ദിക്കുമല്ലൊ
 
പത്തുനൂറുഭുജം കൊണ്ടു സപ്തകുലാദ്രികളേതും
സത്വരം മുകളിലേറിവാൻ ഉൾത്തളിരിങ്കൽ
ചെറ്റുമതിനില്ല സംശയം
 
ആരുമറിയാതെ വന്നു നാരീമണിയ്ക്കു
ദൂഷണം പാരാതെ ചെയ്ത കിതവനെ വേഗേന ചെന്നു
പോരിലിന്നു വെന്നീടുവൻ ഞാൻ
 
 
 
തിരശ്ശീല
 

മല്ലാക്ഷിമാർ നിങ്ങളുടെ സല്ലാപം

Malayalam
മല്ലാക്ഷിമാർ നിങ്ങളുടെ സല്ലാപം കേൾക്കയാലിന്നു
ഉല്ലാസമേറ്റം മാനസേ
 
കല്യാണാംഗിമാരെ നിങ്ങൾ നല്ലൊരു ഗാനം ചെയ്താലും
ഉല്ലാസമേറ്റം മാനസേ

പേശലാനനേ കാൺക കാന്തനെ

Malayalam
പേശലാനനേ കാൺക കാന്തനെ ക്ഷ്മാശശാങ്കനെ
ക്ളേശമകലെ നീക്കി കേശവ പൗത്രനുമായി
ആശയ്ക്കൊത്ത ലീലകൾ ആശു നീ തുടങ്ങുക
 
പശ്ചിമാംബുധിമദ്ധ്യേ സാശ്ചര്യം വിളങ്ങുന്ന
അച്യുതവാസോജ്ജ്വലദ്വാരകാപുരേ
 
വിശ്വസ്തനായ് ഉറങ്ങും വിശ്വൈകനാഥ പൗത്രം
വിശ്വത്തിലാരും ബോധിയാതിങ്ങു കൊണ്ടുപോന്നേൻ
 
തോഴിമാർ പോലും കൂടി ബോധിക്കരുതീ വൃത്തം
ദൂഷണാന്വേഷികൾ ഏഷണി കൂട്ടും
 
രോഷിക്കും താതൻ കേട്ടാൽ ഘോഷിക്കും ദുർജ്ജനങ്ങൾ
ദോഷമില്ലേതും ബാലേ സൂക്ഷിച്ചിരുന്നുകൊണ്ടാൽ

ചിത്രപടലമിതു ബാലേ കാൺക

Malayalam

ഉഷാഭാഷിതം സാ തദാ സന്നതാംസാ
സമാകർണ്യ കർണാമൃതം ചിത്രലേഖാ
ലിഖിത്വാ മൃഗീദൃഗ്വിശേഷാനശേഷാൻ
ക്രമാദ്ദർശയന്ത്യാഹ താം സാന്ത്വയന്തീ

 

ചിത്രപടലമിതു ബാലേ കാൺക
ചിത്രക വിലസിത ഫാലേ

സുരപരിവൃഢരിഹ ചാരേ കാൺക
സുരുചിര ഘനകചഭാരേ

സുമുഖി ദനുജരിതാ സർവ്വേ രൂപ-
ശമിത സുരയുവതി ഗർവ്വേ

സോമാന്വയഭൂപന്മാരിവർ
കാമോപമ രൂപന്മാർ

വസുദേവനും ഇതാ ചാലേ കാൺക
ഹസിതാപാംഗീ (-അസിതപാംഗി എന്ന് പാഠഭേദം)  സുശീലേ

സുദതി വിലസതി മുകുന്ദൻ കാൺക
സൂദിത സുരരിപുവൃന്ദൻ

അഥ പുനരപിദ്രം ജാതു കേനാപി യൂനാ

Malayalam
അഥ പുനരപിദ്രം ജാതു കേനാപി യൂനാ
കിമപി സുരതസൗഖ്യം പോപിതാ ദീപിതാശാ
ഉഷസി കലുഷചിത്താ തദ്വിയോഗാദുഷാ സാ
പരിണതശശിവക്ത്രാ ചിത്രലേഖം ജഗാദ

മതി മതി വിഹാരമിതി അതിമധുര വചനേ

Malayalam
മതി മതി വിഹാരമിതി അതിമധുര വചനേ
അധികതരം ആയാസം അധുനാ ഭവിച്ചു തേ
 
തലമുടി അഴിഞ്ഞതും തിലകമിതു അലിഞ്ഞതും
മുലയിണ ഉലഞ്ഞതും പലതുമിതി കാൺകയായ്

Pages