ചെമ്പട

ചെമ്പട താളം

Malayalam

ഓതുന്നേനൊരുസത്യം

Malayalam
ഓതുന്നേനൊരു സത്യം താതന്‍ നിനക്കെടോ
ആദിത്യ ദേവനല്ലോ മാതാവു ഞാനുമത്രേ
 
ഭ്രാതാക്കന്മാരല്ലോ പാണ്ടവരൈവരും
വരിക വൈകരുതിനിയുമവരൊടു വൈരമരുതരുതേ സുതാ !
അരികളവരിതി കരുതിയതുമതി പൊരുതീടുന്നതു പാപമേ
 

ശ്രവണകുഠാരമതാകിയ വാക്യം

Malayalam
ശ്രവണകുഠാരമതാകിയ വാക്യം പറവതിന്നു തവ ധൈര്യം വന്നോ ?
ജീവനുസമമാം ദുര്യോധനനെ കര്‍ണ്ണന്‍ വെടിയണമെന്നോ  ?
 
ശത്രുതയിലും താവക പുത്രന്മാരോടു മൈത്രി പുലര്‍ത്തണമെന്നോ ?
സ്ത്രീത്വം ഭവതിയെ രക്ഷിക്കുന്നൂ മൃത്യുവില്‍ നിന്നെന്നറിയുന്നോ ?
 

കിങ്കരണീയമെന്നു ചൊന്നാലും

Malayalam
കിങ്കരണീയമെന്നു ചൊന്നാലും
ശങ്ക ലേശം കളഞ്ഞാലും
എങ്കലുള്ളൊരുഭൂതിയെന്താകിലും
നിങ്കാല്ക്കലര്‍പ്പിക്കാം, ചോദിച്ചാലും

ത്വല്‍സുതരെന്‍റെ വൈരികളല്ലേ

Malayalam
ത്വല്‍സുതരെന്‍റെ വൈരികളല്ലേ ?
മത്സഖര്‍ കൌരവന്മാരല്ലേ ?
വിശ്രുതമിതു പാരെങ്ങുമല്ലേ ?
ഹേശ്രീയുതേ ! സ്മരിക്കുന്നില്ലേ ?

എന്തിഹ മന്മാനസേ സന്ദേഹം വളരുന്നൂ

Malayalam
എന്തിഹ മന്മാനസേ സന്ദേഹം വളരുന്നൂ ?
അങ്കേശനാമീ ഞാനെങ്ങു പിറന്നവനോ ?
 
ഇങ്ങാരറിവൂ ഞാനാരേങ്ങെന്‍റെ വംശമെന്നോ ?
മാതാവ് രാധ താനോ ? താതനതിരഥനോ ?
 
ഹാ ദൈവമേയെന്‍ ജന്മദാതാക്കളാരോ ?
കാണുമോ ഞാനവരെ ? കാണുകയില്ലയെന്നോ ?
കാണാതെ മരിക്കുവാനാണോ ശിരോലിഖിതം ?
 

വാത്സല്യവാരിധേ കര്‍ണ്ണാ

Malayalam
വാത്സല്യവാരിധേ കര്‍ണ്ണാ മഹാമതേ
ത്വത്സമനാരുണ്ടഹോ ഭൂമണ്ഡലം തന്നില്‍ ?
 
വല്ലഭന്നാത്മതുല്യന്‍ സോദരതുല്യന്‍ മേ
ചൊല്ലെഴും കുരുവംശത്തിന്നേകാലംബനം നീ
 
നിന്നുടെ ഗിരം കേള്‍ക്കെയെന്നുടെയകതാരില്‍-
നിന്നുടനകലുന്നൂ ഖിന്നതയശേഷവും
 

സോദരീ മഹാരാജ്ഞീ ഖേദമെന്തിനു വൃഥാ

Malayalam
സോദരീ മഹാരാജ്ഞീ ഖേദമെന്തിനു വൃഥാ ?
 
പ്രാണസഖനെനിയ്ക്കു റാണീ തവ വല്ലഭന്‍
പ്രാണനവനായല്ലോ നൂനം ഞാന്‍ ധരിയ്ക്കുന്നു
 
എന്നുടെ ജീവരക്ത ബിന്ദുക്കളോരോന്നുമെന്‍
മന്നവനായൊഴുകെ ധന്യമായീടുമല്ലോ
 
വിമതരാം കൌന്തേയരെ സമരേ നിഗ്രഹിച്ചൂ ഞാന്‍
സുമതീ തവ പതിയെ ഭുവനപതിയാക്കും
 

ഭീരുതയോ ഭാനുമതീ

Malayalam
ഭീരുതയോ ഭാനുമതീ ? ഭാരതസമരേ
വീരനഹം വൈരികളെ സംഹരിച്ചീടും
 
അവരജരില്ലേ ? ജ്ഞാതികളില്ലേ? സാമന്തരുമില്ലേ ?
അവരധികം ശൌര്യപരാക്രമശാലികളല്ലേ ?
 
സ്നേഹിതരില്ലേ ? ഗുരുവരരില്ലേ? ഭടതതിയുമില്ലേ ?
സ്നേഹമുടല്‍പൂണ്ടുള്ളോരു കര്‍ണ്ണനുമില്ലേ ?
 
കുമതികളാം പാണ്ഡവരെ കുരുതികഴിച്ചധുനാ
കുരുവീരന്‍ ധരവാഴും നിസ്സന്ദേഹം

ആര്യപുത്രാ കേള്‍ക്ക വീര്യജലനിധേ

Malayalam
ആര്യപുത്രാ കേള്‍ക്ക വീര്യജലനിധേ
 
കമനീയരൂപ തവ കമനീയാകുമെന്നുടെ
ധമനിയില്‍ ക്ഷാത്രരക്തഗമനമുണ്ടെന്നാകിലും
 
അളവില്ലാതൊരു ഭയം വളരുന്നതതിനാലേ
പിളരുന്നൂ മനം ഹാ തളരുന്നൂ തനുപാരം
 
പോരില്‍ ഭവാനു മൃത്യു നേരിടുമെങ്കിലോ
വേറിടും മമ ജീവന്‍ വേറെന്തു ഞാന്‍ ചൊല്‍വൂ ?

Pages