ചെമ്പട

ചെമ്പട താളം

Malayalam

വാസകസജ്ജയായി ഞാൻ

Malayalam
വാസകസജ്ജയായി ഞാൻ- വാഴുന്നീവിധം
വാസരാന്തം തൊട്ടിന്നിഹ
വാസവോപമ ഗുണഭാസുരാ! നിന്നെക്കണ്ടി-
ല്ലാസമന്താൽ നോക്കീട്ടുമീസമയംവരെയ്ക്കും
അവരോധങ്ങളോടൊത്തു നീ ക്രീഡിക്കയാമെ-
ന്നവസാനത്തിൽ ഞാനുറച്ചു
അവിഷഹ്യവേദനയോടവരുദ്ധകപോതിപോ-
ലിവളേറ്റമുഴലുമ്പോൾ സവിധമെത്തീ ഭവാനും

കാമസുന്ദരശരീരാ

Malayalam
ആശോശ്രുത്യ പ്രണയമധുരാം ഭാരതീം ഭാരതീയാം
ദാരാ ദുരീകൃതപരിഭവാ ഗാഢമാലിംഗ്യ ഭംഗ്യാ
കാന്തം കാന്തിപ്രസരസുഭഗാ നിർജ്ജിതാ ലജ്ജയൈവം
വാചാം മോചാഫലരസമയീം പ്രാഹ തം സ്നേഹപൂർവം
 
 
കാമസുന്ദരശരീരാ! കാമദാ! പോരും മമ കാന്ത സന്താപം
പ്രേമകലഹഹേതു, സോമവിശദകീർത്തി-
സ്തോമാ! ചൊല്ലുവാൻ മമ കാമം ലജ്ജയേറുന്നു

 

വദനജിതചന്ദിരേ മദനരസമന്ദിരേ

Malayalam
കാലേസ്മിൻ പാർഥ വിശ്വോത്തര സുബഹുയശസ്സാന്ദ്ര ചന്ദ്രാംശുപൂര-
ശ്രാന്തസ്വാന്താംബുജേന സ്വയുവതിസദനാ സാദനേ യേന സക്തം
കാന്താ വേലാതിപാതാൽ പ്രണയകുപിതധീഃ പ്രീണിതൈവം പ്രകാമം
മാധ്വീമാധുര്യധാരാ സരസമൃദുഗിരാ തേന നാഗധ്വജേന
 
 
വദനജിതചന്ദിരേ മദനരസമന്ദിരേ
മമരമണി! വൈരസ്യമിദമിവനൊടെന്തഹോ!
സ്തനതൂലിതമന്ദരേ പ്രണയകോപത്തിനി
ന്നണുവളവു കാരണം നിനവിലറിവീല ഞാൻ
വിനയേതുചെയ്യുകിലുമനുകനൊടു നീരസം
മനസികരുതാവതോ മനവി സതിമാർക്കിഹ
മധുരജനിവധുവിതാ മധുപരവകൈതവാൽ

നിശാടമൂഢാ വാടാ നിശാടമൂഢാ

Malayalam
നിശാടപടലാടവീദഹന ഘോരദാവായിതഃ
കഠോരതരഹേതിമാനിതി ഹിഡിംബസമ്മർദ്ദനഃ
ജൂഹാവ കടുഗർജ്ജനൈർന്നിഖിലഭീഷണം തൽകുടീ-
സനീഡമഭിഗമ്യ തം മഖവിരോധിനം രാക്ഷസം
 
 
നിശാടമൂഢാ! വാടാ! നിശാടമൂഢാ!
അശേഷവിശ്വവിനാശകരാശര-
നിശാരണാനിശദീക്ഷാരൂക്ഷൻ
നിശാകരാന്വയ സംഭവനാമി-
ക്കൃശാനുസഖസുതനോടു രണത്തിനു
ചടച്ച മാമുനിമാരോടു ഭുജബല-
മെടുത്തു നീ ഞെളിയേണ്ടെടാ കീടാ!
പടുത്വമുണ്ടെന്നാകിലുടൻവ-
ന്നടുക്കുകെന്നൊടു മടികൂടാതേ

ഘോരഗഹനമിദമാർക്കും

Malayalam
തദനുവിപിനമേത്യ ഭീമസേന-
സ്തരുനികരാൻ പരിഘേണ പാതയിത്വാ
ഗഹനഗഹനതാം ച വീക്ഷ്യ ദൂരാ-
ദഥ ഋഷിവാടമിമാം തതാന ചിന്താം
 
 
ഘോരഗഹനമിദമാർക്കും ബഹു- ഭീരുതചേർക്കുവതത്രേ
സൂരപഥാവധിയുയരും പല- ദാരുലതകളിത കാണ്മൂ
ശരഭഗഭീരനിനാദം ചില- ദരികളിൽ മാറ്റൊലി കൊൾകേ
കരിമുഖസത്വസമൂഹം പുരു- പരവശമോടുന്നിവിടെ
ജടിലതമാലപലാശ ദ്യുതി- വടിവൊടിഹകണ്ടു മയൂരം
സ്ഫുടമിഹ നീരദബുദ്ധ്യാ ബത- നടനവിധം തുടരുന്നു
വനശിഖിബാധിതപാർശ്വൻ മൃഗ- ഗണവരരോധിതമാർഗ്ഗൻ

പ്രാണനായകാ ജഗൽപ്രാണനന്ദനാ

Malayalam
പ്രാണനായകാ! ജഗൽപ്രാണനന്ദനാ! മമ
വാണി കേട്ടാലും മഹാപ്രാണവിശ്രുതകീർത്തേ!
ഒട്ടല്ല താപം ഭവാൻ വിട്ടുപോയിടുന്നതിൽ
കഷ്ടമിണയോടു വേർപ്പെട്ട കോകിലപോലായ് ഞാൻ
ഇഷ്ടപ്രിയസാന്നിദ്ധ്യം മട്ടോലുമ്മൊഴിമാർക്കു
തുഷ്ടിഹേതുകങ്ങളിൽ ശ്രേഷ്ഠതമമല്ലയോ?
കേട്ടിതീവാർത്ത ഭവൽജ്യേഷ്ഠസഭയിൽനിന്നും
മറ്റെന്തു ചൊല്ലൂ, പോയിപ്പെട്ടെന്നു വന്നീടുക
എത്രനാളായി താതവക്ത്രമൊന്നു കണ്ടിട്ടു
തത്രപോവതിനുള്ളിലോർത്തുപോരുന്നു ഞാനും

അസമാശുഗവിജയപതാകേ

Malayalam
മ്ലാനീഭൂതനദീനസൂനുവദനാം വിസ്രസ്തവൃത്രോല്ലസ-
ദ്ധമ്മില്ലാം വിനിമീലിതോല്പലദൃശാം സംഭോഗലക്ഷ്മോജ്ജ്വലാം
വ്യാകീർണ്ണാദ് ഭുതതാരഹാരതരളാമാപാണ്ഡുരാം പാർഷതീം
ശ്യാമാമപ്യവലോക്യ ഹർഷുലമനാഃ പ്രോവാച വാതാത്മജ
 
 
അസമാശുഗവിജയപതാകേ! കുസുമാധിക മൃദുതനുലതികേ!
ബിസസൂനമനോഹരവദനേ!അസിതോല്പലനയനേ! കാൺക
മതിലധികം മങ്ങി രഥാംഗ സ്തനവിഭ്രമവേഗമടങ്ങി
ഉഡുഘർമ്മാങ്കുരതതിചിന്നി ഗ്ഗഗനകപോലാന്തേ മിന്നി
ഗതയാമകയായ് വിലസീടും ശതലോചന നിന്നൊടു തുല്യം

വേഗം പോയിനി നിങ്ങളാഗമവിധിപോലെ

Malayalam
വേഗം പോയിനി നിങ്ങളാഗമവിധിപോലെ
യാഗമാരംഭിച്ചാലും ആഗസ്സണയില്ലേതും
വേദവേദാംഗതന്ത്ര വേദാന്തവിജ്ഞന്മാരേ!
മേദുരമോദം കേൾക്ക! സാദരം ഞാൻ ചൊൽ വതും
ഭൂരിഭുജവിക്രമ ദാരിതവിരോധിയാം
മാരുതസുതനെ ഞാൻ പാരാതങ്ങയച്ചീടാം
ക്രവ്യാദബാധയവ നവ്യാജമകറ്റീടും
ഹവ്യഗവ്യാദി മേലിൽ ദിവ്യരേ! സഫലമാം

പുഷ്ടമോദേന ഭാഷിതം മദീയമിദം

Malayalam
സഹജസൂക്തിമയാമൃതവർഷണ
പ്രശമിതാമിതരോഷഹുതാശനഃ
സ്ഫുടമുവാച ച തദാ മരുതസ്സുതോ
ദ്വിജമുഖാന്നിഖിലാന്നഗരൗകസഃ
 
 
പുഷ്ടമോദേന ഭാഷിതം മദീയമിദം
കോട്ടയ്ക്കുള്ളിൽ വാഴ്വോരും പട്ടണവാസികളും
നാട്ടിൻപുറത്തമരും കൂട്ടരും സപദി കേട്ടുകൊൾവിനിഹ
മന്നൻ ധർമ്മജൻ തന്നുടെ കരതലനിഴലിൽ സുഖ-
മിന്നു വാഴുന്ന നിങ്ങടെ
ഉന്നതിയെ വാനോരുമെന്നും പുകഴ്ത്തീടുന്നു-
ണ്ടെന്നതിനാലീവണ്ണം മാന്യധന്യരന്യർ മന്നിൽ നഹി നഹി.

Pages