വദ നീ വനചാരിണീയിഹ
Malayalam
പാർത്ഥാൻ പാണിതലേന ദുസ്തരമഹാമോഹാർണ്ണവോത്താരകേ-
ണാർത്തത്രാണപരോസ്പൃശൽ സ ഭഗവാനുത്ഥായ നേമുശ്ചതേ
തത്ര ദ്രാക്സമുപാഗതാം വനചരീം സന്താപഭാരാർദ്ദിതാം
പ്രാപൃച്ഛൽ കുതുകാകുലോഥ കുഹനാമർത്യാകൃതിർമാധവഃ
വദ നീ! വനചാരിണീയിഹ
വരുവതിനൊരു ഹേതുവെന്തയി?
വദനം തവ കദനാവിലമാകുവാനധുനാ
മൃദുവചനേ! കിമു കാരണം?
ഏതെന്നാകിലുമില്ലൊരപായം എന്തിനുമുണ്ടിങ്ങുചിതോപായം
ഖേദമശേഷം വിട്ടിനി നീയും ചേതസി ധീരത കലരുക ന്യായം