രംഗം ഒന്ന്, വിരാടരാജാവിന്റെ ഉദ്യാനം
മാത്സ്യരാജാവായ വിരാടന്‍ മനോഹരമായ തന്‍റെ ഉദ്യാനത്തില്‍ പ്രേയസിമാരോടൊപ്പം ഇരിക്കുന്നു. ഉദിച്ചുയരുന്ന ചന്ദ്രനെകണ്ട് കാമപരവശനായി പത്നിമാരുമായി മധുര വചനങ്ങള്‍ പറയുന്നു.
ഇരയിമ്മന്‍ തമ്പിയുടെ
മാത്സ്യരാജാവായ വിരാടന്‍ മനോഹരമായ തന്‍റെ ഉദ്യാനത്തില്‍ പ്രേയസിമാരോടൊപ്പം ഇരിക്കുന്നു. ഉദിച്ചുയരുന്ന ചന്ദ്രനെകണ്ട് കാമപരവശനായി പത്നിമാരുമായി മധുര വചനങ്ങള്‍ പറയുന്നു.
ആസീദസീമഗുണവാരിനിധിര്യശോഭി-
രാശാവകാശമനിശം വിശദം വിതന്വന്‍
ബാഹാബലാനലഹുതാഹിത ഭുമിപാലോ
രാജാ വിരാട ഇതി വിശ്രുതനാമധേയ
ഭൂമിപാല ശിഖാമണി ഭൂമിധരവീരന്‍
ശ്രീമാന്‍ മാത്സ്യമഹീപതി ധീമാന്‍ ധര്‍മ്മശീലന്‍
ശൌര്യശാലികളാം മന്ത്രിവര്യരോടും കൂടി
കാര്യചിന്തനവും ചെയ്തു വീര്യവാരാനിധി
പ്രാജ്യവിഭവങ്ങള്‍ തന്നാല്‍ രാജമാനമാകും
രാജ്യപാലനവും ചെയ്തു പൂജ്യപൂജാപരന്‍
മല്ലമിഴിമാരാം നിജ വല്ലഭമാരോടും
മുല്ലബാണരൂപന്‍ പുരേ ഉല്ലാസേനവാണു
മഹാഭാരതത്തിലെ പാണ്ഡവന്മാരുടെ അജ്ഞാതവാസകാലം അടിസ്ഥാനമാക്കി എഴുതിയ കഥ.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.