കീചകവധം

ഇരയിമ്മന്‍ തമ്പിയുടെ

Malayalam

നൃപതിവര

Malayalam

നൃപതിവര ! ശൃണു വചനം നീതി ഗുണ വസതേ !
അലമലമിതിന്നു പുനരാധി കൊണ്ടയി വീര !
ചരണം 1
വലലനിതിനെത്രയും മതിയെന്നതറിക;
ബലശാലികളില്‍വെച്ചു ബഹുമാന്യനല്ലോ.
ചരണം 2
പണ്ടു ധര്‍മ്മസുതസവിധേ പാര്‍ക്കുന്ന കാലമിവന്‍
കുണ്ഠതയെന്നിയേ മല്ലകുലമനേകം ജയിച്ചോന്‍
കണ്ടിരിക്കുന്നിവനുടയ കരബലമഹോ ഞാന്‍

ശക്രസമവിഭവ

Malayalam

ശക്രസമവിഭവ ! ജയ സാമ്പ്രതം ധരണീന്ദ്ര !
ത്വല്‍കൃപയുണ്ടെങ്കിലിഹ ദുഷ്ക്കരമെന്തധുനാ?
ചരണം 1
ഇക്കാലമിതിനൊരുവനില്ലെന്നു വരുമോ?
 

സചിവ വര

Malayalam

ഏവം തേഷു സ്ഥിതേഷു ക്വചിദഥ സുമഹത്യുത്സവേ മാത്സ്യ പുര്യാം
പ്രക്രാന്തേ മല്ലയുദ്ധേ ,കമപി പൃഥുബലം പ്രാപ്തമാകര്‍ണ്യ മല്ലം
തത്രത്യേ മല്ലലോകേ ഭയഭരതരളേപ്യാസ്ഥിതോ മന്ത്രശാലാം
കങ്കോപേതസ്സശങ്കോ നരപതിരവദന്മന്ത്രിണം മന്ത്രവേദീ

രംഗം അഞ്ച്, വിരാടന്റെ മന്ത്രാലയം

Malayalam

പാണ്ഡവന്മാര്‍ വിരാടരാജാവിന്റെ കൊട്ടാരത്തില്‍ വിവിധ വേഷങ്ങളില്‍ താമസമാക്കി കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവിടെ ഒരു ഉത്സവാഘോഷം നടന്നു. ഉത്സവാഘോഷത്തോടനുബന്ധിച്ച് നടന്ന മല്ലയുദ്ധത്തില്‍ ഒരു മഹാബലവാനായ മല്ലന്‍ അവിടെയുള്ള മല്ലന്മാരെയെല്ലാം വെല്ലുവിളിച്ചു. വിരാടരാജ്യത്തുള്ള എല്ലാ മല്ലന്മാരും പേടിച്ച് വിറച്ചു. അങ്ങിനെയിരിക്കെ ആശങ്കാകുലനായ വിരാടരാജാവ് മന്ത്രാലയത്തില്‍ ഈ വിഷയം ആശങ്കയോടെ മന്ത്രിമാരോട് ചര്‍ച്ച ചെയ്യുന്നു. ഇതുകേട്ട കങ്കന്‍ മല്ലനെ പരാജയപ്പെടുത്താന്‍ വലലന്‍ മതിയാകും എന്ന് നിര്‍ദ്ദേശിക്കുന്നു.

കേകയഭൂപതി

Malayalam

പല്ലവി:

കേകയഭൂപതി കന്യേ കേള്‍ക്ക മേ ഗിരം
അനുപല്ലവി:
നാകനിതംബിനീകുല നന്ദനീയതരരൂപേ
ചരണം1:
പ്രാജ്ഞമാര്‍മൌലിമാലികേ രാജ്ഞി ഞാനിന്ദ്രപ്രസ്ഥത്തില്‍
 യാജ്ഞസേനിതന്നുടയ ആജ്ഞാകാരിണി സൈരന്ധ്രി
ചരണം2:
നീലവേണി എനിക്കിന്നു മാലിനിയെന്നല്ലോ നാമം
 കാലഭേദം കൊണ്ടിവിടെ ചാലവെ വന്നിതു ഞാനും
ചരണം3:
ചിത്രതരമായീടുന്ന പത്രലേഖാദികളില്‍ഞാ-
 നെത്രയും നിപുണ നിന്നോടത്രകൂടി വാണീടുവന്‍
 

ശശിമുഖി വരിക

Malayalam

ഇതി കുരുവൃഷഭേഷു പ്രാപ്തരൂപാന്തരേഷു
ക്ഷിതിരമണനിയുക്തസ്ഥാനധുര്യേഷു തേഷു
ദ്രുപദനൃപതിപുത്രീമാത്തസൈരന്ധ്രിരൂപാം
സ്വപുരമുപഗതാംതാമേവമൂചേ സുദേഷ്ണാ

പല്ലവി:
ശശിമുഖി വരിക സുശീലേ മമ നിശമയ ഗിരമയിബാലേ
അനുപല്ലവി:
ഗജഗമനേ പികലാപേ കചവിജിതകലാപികലാപേ
ചരണം1:
ആരഹോ നീ സുകപോലേ സാക്ഷാല്‍ ചാരുത വിലസുകപോലെ
ഇന്നിഹ നിന്നുടെ വേഷം കണ്ടു വന്നിതു ഹൃദി മമതോഷം
ചരണം2:
ഇന്ദിരയോ രതിതാനോ സുരസുന്ദരികളിലാരാനോ
മന്മഥനും കണ്ടീടും നേരം നിന്മലരടി പണിഞ്ഞീടും
കനിവൊടു വദ പരമാര്‍ത്ഥം മമ മനമിഹ കലയ കൃതാര്‍ത്ഥം

രംഗം നാല്, സുദേഷ്ണയുടെ അന്തപ്പുരം

Malayalam

ഇങ്ങിനെ പാണ്ഡവന്മാര്‍ വിവിധ വേഷങ്ങളില്‍ വിരാട രാജധാനിയില്‍ താമസമായി. ആ സമയം പാഞ്ചാലി സൈരന്ധ്രിയായി (സ്ത്രീകളെ അലങ്കരിക്കുന്നവള്‍ ) അവിടെ വന്ന് രാജ്ഞിയായ സുദേഷ്ണയുടെ അടുത്തെത്തുന്നു. താന്‍ പാണ്ഡവപത്നിയായ പാഞ്ചാലിയുടെ സൈരന്ധ്രിയായ മാലിനിയാണെന്നും ഇവിടെ താമസിക്കാന്‍ ആഗ്രഹംഉണ്ടെന്നും  അറിയിക്കുന്നു. സുദേഷ്ണ മാലിനിയെ കൊട്ടാരത്തില്‍ താമസിപ്പിക്കുന്നു.

Pages