കീചകവധം

ഇരയിമ്മന്‍ തമ്പിയുടെ

Malayalam

പാര്‍ത്ഥിവേന്ദ്രാ

Malayalam

ചരണം 1
പാര്‍ത്ഥിവേന്ദ്രാ! കേള്‍ക്ക പരമാര്‍ത്ഥമിന്നു പറഞ്ഞിടാം
പാര്‍ത്ഥപുരം തന്നില്‍ മുന്നം പാര്‍ത്തിരുന്നു ഞങ്ങളെല്ലാം.
ചരണം 2
കുന്തീനന്ദനന്മാര്‍ കാട്ടില്‍ ഹന്ത! പോയശേഷം ഞങ്ങള്‍  
സ്വാന്ത ഖേദമോടും കൂടി അന്തികേ വന്നിതു തവ.
ചരണം 3
സൂദനാകും വലലന്‍ ഞാന്‍ സ്വാദുഭോജ്യങ്ങളെ വച്ചു
സാദരം നല്‍കുവന്‍ തവ മോദമാശു വരുത്തുവന്‍
 

വീരരായീടുന്ന

Malayalam

ഏവം ധര്‍മ്മസുതേ സുഖം നരപതേരര്‍ദ്ധാസനാദ്ധ്യാസിതേ
ഭീമാഖണ്ഡലസൂനുമാദ്രതനയാ: പുത്രാശ്ച തത്രാഗമന്‍
താന്‍ പൌരോഗവഷണ്ഡസാദി പശുപാകാരാന്‍ നിരീക്ഷ്യാന്തികേ
ഗാഢാരൂഢ കുതൂഹലാകുലമനാ വാണീമഭാണീനൃപ:

ചരണം 1
വീരരായീടുന്ന നിങ്ങളാരഹോ ചൊല്ലുവിന്‍ മമ
ചാരവേ വന്നതിനെന്തു കാരണമെന്നതുമിപ്പോള്‍ ?
ചരണം 2
ഏതൊരു ദിക്കില്‍നിന്നിങ്ങു സാദരം വന്നതു നിങ്ങള്‍
ചേതസി മോഹമെന്തെന്നും വീതശങ്കം ചൊല്ലീടുവിന്‍ ?

രംഗം മൂന്ന്, വിരാട സന്നിധി

Malayalam

ധര്‍മ്മപുത്രര്‍ കങ്കന്‍ എന്ന പേരില്‍  വിരാട രാജധാനിയില്‍ താമസം തുടങ്ങി. താമസിയാതെ മറ്റു പാണ്ഡവര്‍ ഓരോ രൂപത്തില്‍ അവിടെ എത്തി. ഭീമന്‍ , വലലന്‍ എന്നപേരില്‍ വെപ്പുകാരനായും അര്‍ജ്ജുനന്‍ ‍, ബൃഹന്ദള എന്നുപേരുള്ള നര്‍ത്തകിയായും നകുലസഹദേവന്‍മാര്‍ ദാമഗ്രന്ഥി, തന്ത്രീപാലന്‍ എന്നിപേരുകളില്‍ യഥാക്രമം അശ്വപാലകനായും പശുപാലകനായും അവിടെ എത്തി രാജാവിനെ മുഖം കാണിക്കുന്നു. തങ്ങള്‍ ഇന്ദ്രപ്രസ്ഥത്തില്‍ താമസിച്ചിരുന്നവരാണെന്നും പാണ്ഡവര്‍ കാട്ടില്‍ പോയതിനാല്‍ അവിടെനിന്നു പോന്നെന്നും ഇനി ഈ രാജധാനിയില്‍ അഭയം തരണമെന്നും വിരാടരാജാവിനോട് അഭ്യര്‍ത്ഥിക്കുന്നു.

ഭാഗ്യപൂരവസതേ

Malayalam

പല്ലവി
ഭാഗ്യപൂരവസതേ! ശൃണു മമ
വാക്യമിന്നു നൃപതേ!
അനുപല്ലവി
ശ്ലാഘ്യതമ മഹീപാലകുലത്തിനു
യോഗ്യഗുണജലധേ! ശുഭാകൃതേ !
ചരണം 1
അക്ഷയകീര്‍ത്തേ! ഞാന്‍ അക്ഷക്രീഡതന്നി-
ലക്ഷമനായി മുന്നം പരപക്ഷജിതനായി,
ഭിക്ഷുവായോരോരോ ദിക്ഷു നടന്നീടുന്നു.
അക്ഷീണമോദേന നിന്നെക്കണ്ടീടുവാന്‍
ഇക്ഷണമത്ര വന്നു മഹാമതേ!
ചരണം 2
പങ്കജസംഭവ ശങ്കരാദിക്കുള്ള
സങ്കടം തീര്‍ത്തു കാമം നല്‍കും
പങ്കജലോചനന്‍ തന്‍ കൃപയാ,
ഗതശങ്കമഹം നികാമം
പങ്കഹരങ്ങളാം തീര്‍ത്ഥങ്ങളാടിനേന്‍ .
കങ്കനെന്നല്ലോ നാമം മാമധുനാ.
ചരണം 3

സ്വാഗതം തേ യതിവര

Malayalam

ശാന്തം കമണ്ഡലുധരം കലിതത്രിദണ്ഡം
കാഷായചേലമളികോല്ലസദൂര്‍ദ്ധ്വപുണ്ഡ്റം
ഭാന്തം സഭാന്തരഗതം സ നൃപോ നിതാന്തം
പ്രാഹ സ്മ വിസ്മിതമനാ സ്മിതപൂര്‍വ്വമേവം.

ചരണം 1
സ്വാഗതം തേ യതിവര! ഭാഗവതോത്തമ! ഭവാന്‍
ആഗമിച്ചതോര്‍ക്കില്‍ മമ ഭാഗധേയമല്ലോ.
ചരണം 2
സംഗഹീനന്‍മാരായുള്ള നിങ്ങളുടെ ദുര്‍ല്ലഭമാം
സംഗമം കൊണ്ടല്ലോ ലോകേ മംഗളം വന്നീടൂ.
ചരണം 3
ഏതൊരു ദിക്കിനെ ഭവാന്‍ പാദരേണുപാതംകൊണ്ടു
പൂതയാക്കീടുവാനിന്നു ചേതസാ കാണുന്നു?
ചരണം 4
എന്തൊരു കാംക്ഷിതംകൊണ്ടു നിന്തിരുവടിയിന്നെന്‍റെ
അന്തികേ വന്നതു ചൊല്‍ക ശാന്തിവാരിരാശേ?

രംഗം രണ്ട്, വിരാട സന്നിധി

Malayalam

ധര്‍മ്മപുത്രര്‍ ,അജ്ഞാതവാസത്തിനായി സന്യാസിവേഷം ധരിച്ച് കങ്കന്‍ എന്ന പേരില്‍ വിരാടരാജാവിന്‍റെ രാജധാനിയില്‍ എത്തുന്നു. രാജാവ്  കങ്കനെ സ്വീകരിച്ച് ആരാണെന്നും വരവിന്‍റെ ഉദ്ദേശം എന്താണെന്നും ചോദിക്കുന്നു. താന്‍ ശത്രുക്കളോട് ചൂതില്‍ തോറ്റതിനാല്‍ ഒരു ഭിക്ഷുവായി ഓരോ ദിക്കുകളില്‍  നടക്കുന്നവനാണെന്നും കുറച്ചുകാലം ഇവിടെകഴിയാന്‍ ആഗ്രഹിക്കുന്നു എന്നും കങ്കന്‍ പറയുന്നു. കങ്കന്‍ വിരാടന്‍റെ രാജധാനിയില്‍ താമസമാക്കുന്നു.

തത്കാലേ ദ്യൂത വൃത്യാ

Malayalam

തത്കാലേ ദ്യൂത വൃത്യാ പ്രസഭമപഹൃതേ ധാര്‍ത്തരാഷ്ട്രൈ: സ്വരാഷ്ട്രേ
കാന്താരാന്തേ കഥഞ്ചില്‍ സഹ നിജസഹജൈ: കാന്തയാ ശാന്തയാ ച
നീത്വാഥ ദ്വാദശാബ്ദാന്‍ കലിതയതിവപു: കര്‍ത്തുമജ്ഞാതവാസം
മാത്സ്യസ്യാഭ്യര്‍ണ്ണമഭ്യാഗമദമിതയശാ ധര്‍മ്മജോ നിര്‍മ്മലാത്മാ.

വരഗുണനിധേ കാന്താ

Malayalam

ചരണം 1
വരഗുണനിധേ കാന്താ വചനമയി ശൃണു മേ
സ്മരനടനമാടുവാന്‍ സാമ്പ്രതം സാമ്പ്രതം.
ചരണം 2
പരഭൃതവിലാസിനികള്‍ പതികളോടുമൊന്നിച്ചു
പരിചിനൊടു സഹകാര പാദപേ വാഴുന്നു.
ചരണം 3
അധരിതസുധാമധുരമാകുന്ന നിന്നുടയ
അധരമധുപാനമതിലാശ വളരുന്നു.
ചരണം 4
മലയഗിരിപവനനിതാ മന്ദമായ് വീശുന്നു.
കലയ പരിരംഭണം കനിവിനൊടു ഗാഢം
ചരണം 5
വിശദതരരുചിരുചിരവിധുശിലാതളിമമതില്‍
ശശിവദന പോക നാം സരഭസമിദാനീം.

കാമിനിമാരേ കേള്‍പ്പിന്‍

Malayalam

മാകന്ദോത്കര മഞ്ജരീ മധുഝരീമത്താന്യപുഷ്ടാംഗനാ-
ചഞ്ചൂദഞ്ചിത പഞ്ചമാഞ്ചിതതരേ കേളിവനേ മോഹനേ
സ്വച്ഛന്ദം വിഹരന്‍ കദാചിദുദിതം ദൃഷ്ട്വാ വിധോര്‍മ്മണ്ഡലം
പ്രോവോചല്‍ പ്രമദാകുലോ നരപതിര്‍ന്നേദീയസീ: പ്രേയസീ:

പല്ലവി
കാമിനിമാരേ കേള്‍പ്പിന്‍ നിങ്ങള്‍ മാമകം വചനം

അനുപല്ലവി
യാമിനീകരനിതാ വിലസുന്നധികം കാമസിതാതപവാരണം പോലെ
ചരണം 1
നല്ലൊരു വാപീകാമിനിമാരുടെ നാളിനകരാഞ്ചലമതിലതിചടുലം 
മല്ലികാക്ഷാവലിയായീടുന്നൊരു മന്മഥചാമരജാലം കാണ്‍ക

Pages