കീചകവധം
ഇരയിമ്മന്‍ തമ്പിയുടെ
ഹരിണാക്ഷീ ജന
സഭാജനവിലോചനൈസ്സമനിപീതരൂപാമൃതാം
സ ഭാജനകരാംബുജാം സവിധമാഗതാം പാര്‍ഷതീം
സഭാജനപുരസ്സരം സമുപസൃത്യ സൂതാത്മജ:
സ ഭാജനമഥോ മുദാം സരസമേവമൂചേ വച:
പല്ലവി:
ഹരിണാക്ഷീജനമൌലിമണേ നീ
അരികില്‍ വരിക മാലിനീ
അനുപല്ലവി:
തരുണീ നിന്നുടയ സഞ്ചാരദൂനതര-
ചരണനളിനപരിചരണപരന്‍ ഞാന്‍
ചരണം1:
ധന്യേ മാലിനീ നീ മമ സദനേ
താനേ വന്നതിനാല്‍ ശശിവദനേ
മന്യേ മാമതി ധന്യം ഭുവനേ
മദകളകളഹംസാഞ്ചിതഗമനേ
രംഗം പത്ത്,കീചക ഗൃഹം
സുദേഷ്ണയുടെ ആജ്ഞപ്രകാരം മാലിനി മദ്യം കൊണ്ടുവരാനായി കീചകന്റെ മന്ദിരത്തിൽ എത്തുന്നു. അക്ഷമനായി കാത്തിരിയ്ക്കുന്ന കീചകന്റെ മുമ്പിലേയ്ക്ക് മാലിനി പാത്രം വെറുപ്പോടെ ഇടുന്നു. കീചകൻ അവളോട് സരസഭാഷണം ആരംഭിക്കുന്നു. ദേഷ്യത്തൊടെ മാലിനി താൻ വന്നതിന്റെ ഉദ്ദേശം പറയുകയും തന്നെ വേഗം പറഞ്ഞയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. എത്ര പറഞ്ഞിട്ടും തന്റെ ഇംഗിതത്തിനു വഴങ്ങാത്ത മാലിനിയെ കീചകൻ മാലിനിയെ കടന്നുപിടിക്കാൻ ശ്രമിക്കുന്നു. മാലിനി കീചകന്റെ പ്രഹരമേറ്റു വീഴുകയും അവിടെനിന്ന് ഓടുകയും ചെയ്യുന്നു. കീചകൻ മാലിനിയെ പിന്തുടർന്ന് പോകുന്നു.
ക്ഷോണീന്ദ്രപത്നിയുടെ വാണീം
ചരണം1
ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ പുന-
രേണീവിലോചന നടുങ്ങി
മിഴിയിണകലങ്ങീ- വിവശതയില്‍ മുങ്ങീ
പലതടവുമതിനു പുനരവളൊടു പറഞ്ഞളവു
പരുഷമൊഴി കേട്ടുടനടങ്ങീ
ചരണം2
ദാസ്യം സമസ്തജനഹാസ്യം നിനച്ചു നിജ-
മാസ്യം നമിച്ചു പുനരേഷാ
വിജിതസുരയോഷാ- വിഗതപരിതോഷാ
ശ്രമസലില ബഹുലതര നയനജലമതിലുടനെ
മുഴുകിബത മലിനതരവേഷാ
ചരണം3
ഗാത്രം വിറച്ചതതിമാത്രം കരത്തിലഥ
പാത്രം ധരിച്ചവിടെ നിന്നൂ
പരിചൊടു നടന്നൂ- പഥി കിമപി നിന്നൂ
ഹരിണരിപുവരസഹിത ദരിയിലിഹ പോകുമൊരു
ഹരിണിയിയുടെ വിവശത കലര്‍ന്നൂ
മാനിനിമാർ
അഭ്യര്‍ത്ഥിതാ തേന മുഹുസ്സുദേഷ്ണാ
കൃഷ്ണാം കദാചിന്മധുയാചനാര്‍ത്ഥം
സമീപമാത്മീയസഹോദരസ്യ
നിനീഷുരേഷാ മധുരം ബഭാഷേ
മാനിനിമാര്‍ മൌലിമണേ മാലിനീ നീ വരികരികേ
അനുപല്ലവി:
ആനനനിന്ദിതചന്ദ്രേ അയിസഖി നീ ശൃണുവചനം
ചരണം1:
പരിചൊടു നീ മമ സവിധേ പകലിരവും വാഴുകയാല്‍
ഒരു ദിവസം ക്ഷണമതുപോല്‍ ഉരുസുഖമേ തീര്‍ന്നിതു മേ
ചരണം2:
ഇന്നിഹ ഞാനൊരു കാര്യം ഹിതമൊടു ചൊല്ലീടുന്നേന്‍
ഖിന്നതയിങ്ങതിനേതും കിളിമൊഴി നീ കരുതരുതേ
ചരണം3:
സോദരമന്ദിരമതില്‍ നീ സുഭഗതരേ ചെന്നധുനാ
ഓദനവും മധുവുംകൊണ്ടു ഉദിതമുദാ വരിക ജവാല്‍
രംഗം ഒമ്പത്, സുദേഷ്ണയുടെ അന്തപ്പുരം
കീചകന്റെ തുടരേയുള്ള യാചനകേട്ട് സുദേഷ്ണ ഒരുദിവസം മാലിനിയെ വിളിച്ച് മദ്യം കൊണ്ടു വരാനായി കീചകന്റെ മന്ദിരത്തിലേക്ക് പറഞ്ഞയക്കാൻ തീരുമാനിക്കുന്നു. സുദേഷ്ണയുടെ വാക്കുകൾ കേട്ട മാലിനി നടുങ്ങുന്നു. പല തടസ്സങ്ങളും പറഞ്ഞെങ്കിലും അവളുടെ പരുഷമായ വാക്കുകൾ കേട്ട് ഒടുവിൽ പാത്രവുമായി അത്യധികം പേടിയോടെയും ദാസ്യവേലയെക്കുറിച്ച് നിന്ദയോടെയും കീചകന്റെ മന്ദിരത്തിലേക്ക് പോകുന്നു.
എന്നാൽ ഞാനൊരുദിനം
എന്നാല്‍ ഞാനൊരുദിനമവളെ വല്ലവിധവും
നിന്നുടെ പുരത്തിലയച്ചീടാം ഗമിച്ചാലും
അഞ്ചു ഗന്ധർവ്വന്മാരെ
ചരണം4:
അഞ്ചുഗന്ധര്‍വ്വന്മാരെ ജയിപ്പാന്‍ പോരുമേകന്‍ ഞാന്‍
പഞ്ചബാണനെ വെല്‍വാനെളുതല്ലേ
സോദരാ ശൃണു
ചരണം1:
സോദര ശൃണു മമ വചനം
മേദുരഗുണനയവേദികളുടെ മൌലേ
ചരണം2:
നല്ലതിനല്ല നീ താന്‍ തുടങ്ങുന്നു ധരിച്ചാലും
നിര്‍ല്ലജ്ജനായിട്ടേവം ചൊല്ലായ്ക മഹാമതേ
ചരണം3:
ഗന്ധര്‍വ്വന്മാരഞ്ചുപേര്‍ അവളുടെ രമണന്മാര്‍
അന്ധത്വംകൊണ്ടു നീയും അനര്‍ത്ഥങ്ങള്‍ വരുത്തൊല്ലാ
സോദരീ രാജ്ഞീ
കൃശോദരീം താമിതി ഭാഷമാണാം
സ്വസോദരീ ശാസനതോ വിധേയാം
വിധാതു കാമോ വിഗതത്രപോസൌ
ജഗാദ താം സൂതസുത: സുദേഷ്ണാം
ചരണം1:
സോദരി രാജ്ഞീമൌലിമാലികേ താവകം
പാദപങ്കജമിതാ വണങ്ങുന്നേൻ
ചരണം2:
സുന്ദരീമണിയാകും മാലിനീമൂലമായി
കന്ദര്‍പ്പനാലേ ഞാനോ ജിതനായി
ചരണം3:
പലനാളുമഭിലാഷം പറഞ്ഞിട്ടുമവള്‍ മനം
ശിലപോലെ മഹാരൂക്ഷം ശിവശിവ