രംഗം എട്ട്, സുദേഷ്ണയുടെ അന്തപ്പുരം
കാമാതുരനായ കീചകൻ തന്റെ ആഗ്രഹപൂർത്തിക്കായി സഹോദരിയുടെ സഹായം തേടുന്നു. സഹോദരിയായ സുദേഷ്ണ കീചകനെ ഉപദേശിക്കുന്നു. മാലിനിക്ക് അഞ്ചുഗന്ധർവ്വന്മാർ ഭർത്താക്കന്മാരായി ഉണ്ടെന്നും അവളെ കാമിക്കുന്നത് നല്ലതിനല്ല എന്നും പറയുന്നു. പിന്നീട് കീചകന്റെ നിർബ്ബന്ധപ്രകാരം സുദേഷ്ണ, മാലിനിയെ കീചകന്റെ അടുത്തേക്ക് അയക്കാമെന്ന് സമ്മതിക്കുന്നു.