ഉത്തരാസ്വയംവരം

Malayalam

അമരാധീശ്വരനന്ദന

Malayalam
പല്ലവി
അമരാധീശ്വരനന്ദന! കേൾക്ക നീ 
അധുനാ മമ വചനം
അനുപല്ലവി
സമരാങ്കണമതിലരിവര നികരം
സപദി ജയ വിജയ! ഹൃതപശുനിചയം 
ചരണം 1
ക്ഷത്രിയവംശവരന്മാർക്കിഹ നിജ 
മിത്രജനാവനമല്ലോധർമ്മം
മിത്രനഹോ ബത വീര! ജഗതി 
ശതപത്രവികാസപരായണനല്ലോ. 
ശങ്കരശൈലം കുത്തിയെടുത്തൊരു 
ലങ്കാധിപനാം രാക്ഷസ വരനെ
ശങ്കവെടിഞ്ഞു വധിച്ചൊരു രഘുപതി 
തൻകഴലോർത്തു രണായ ഗമിക്ക നീ 
പണ്ടുപയോധിയെ, ലംഘിച്ചഥ ദശ-
കണ്ഠപുരേ ഞാൻ ജാനകി ദേവിയെ-

രംഗം പതിനൊന്ന് : ഹനുമാൻ, ബൃഹന്നള, ഉത്തരൻ

Malayalam

ബൃഹന്നള ധ്യാനിച്ചതറിഞ്ഞ് ഹനുമാൻ ബൃഹന്നളയുടെ മുന്നിൽ പ്രത്യക്ഷനാകുന്നു. കൗരവന്മാരുമായുള്ള യുദ്ധത്തിൽ തന്റെ കൊടിഅടയാളമായി ഇരിക്കുവാൻ ബൃഹന്നള ഹനുമാനോട് അഭ്യർത്ഥിക്കുന്നു. പശുക്കളെ തട്ടിക്കൊണ്ടുപോയ ശത്രുക്കളെ ഏറ്റുമുട്ടി ജയിക്കുന്നതിനായി, ബലവാനായ രാവണനെ നിഗ്രഹിച്ച ശ്രീരാമചന്ദ്രനെ മനസ്സിൽ ധ്യാനിച്ച് യുദ്ധത്തിനൊരുങ്ങാൻ ഹനുമാൻ പറയുന്നു. ഹനുമാൻ ബൃഹന്നളയുടെ ധ്വജത്തിൽ കയറിയിരിക്കുന്നു. ബൃഹന്നള പിന്തിരിഞ്ഞ് പൂർവാധികം ധൈര്യത്തോടെ ഉത്തരനോട് തേർതെളിക്കുവാൻ  പറയുന്നു. 

അഞ്ജനാതനയ കേൾക്ക

Malayalam
തപനീയശൈലകമനീയ വിഗ്രഹം
പുരതസ്സമീക്ഷ്യ മരുതസ്സുതം തതഃ
ചരണേ നിപീഡ്യ ച രണേ ജിഗീഷയാ
സ ജഗാദ ഭഗ്നഭുജഗാദരം ഹസം
 
പല്ലവി
അഞ്ജനാതനയ! കേൾക്ക ഹേ രിപു 
ഭഞ്ജനാ മദീയഭാഷിതം.
അനുപല്ലവി
അഞ്ജസാ ഭവാനെ കാൺകയാൽ മോദ-
പുഞ്ജമിന്നു വളരുന്നു മേ 
ചരണം 1
ഇന്നു മാത്സ്യനൃപൻതന്നുടെ പശു-
വൃന്ദഹാരി കുരുമണ്ഡലം 
വെന്നിടുവതിനു സംഗരേ കേതു-
തന്നിൽ നീ മമ വസിക്കണം.
ചരണം 2
ഉന്നതന്മാരാം ജനങ്ങടേ നല്ല-

കിന്തു ചിത്രമിഹ

Malayalam
ശ്ലോകം
ദൃപ്യദ്ദോർബ്ബലശാലി കർബുരചമൂസന്ത്രാസ മന്ത്രായിത-
ക്ഷ്വേളാകേളിരദഭ്രകർബുരവനേ രംഭാവനേ പാവനേ
സീതാവല്ലഭപാദപല്ലവയുഗദ്ധ്യാനൈകതാനസ്തദാ
ചിന്താമന്തരുദാരധീർവ്യതനുത ശ്രീമാൻ ഹനൂമാനിമാം.
 
ചരണം 1
കിന്തു ചിത്രമിഹ സമാധിബന്ധമിന്നു മേ
ഹന്ത! ശിഥിലമായതിന്നു ബന്ധമെന്തഹോ?
 
ചരണം 2
രാമ രാമ! ജയ ജയാഭിരാമ രഘുപതേ! 
ഭൂമിജാപതേ! നമോസ്തു ഭൂരിഗുണനിധേ

ചരണം 3

ഇത്യാശ്വാസ്യോത്തരം തം ബഹുവിധവചനൈ

Malayalam
ഇത്യാശ്വാസ്യോത്തരം തം ബഹുവിധവചനൈസ്സൗത്യമസ്മിന്വിതന്വൻ
ഗത്വാ ധൃത്വാ ശമീകോടരതടനിഹിതം ശസ്ത്രജാലം കിരീടീ.
വ്യാഹൃത്യാത്മീയതത്വം രിപുജനവിജയേനോൽസുകസ്സ്വാത്മകേതോ-
സ്സസ്മാരോദ്ദാമവേഗാകലിത ജലനിധേരഞ്ജനാനന്ദനസ്യ

ഭയമിതരുതരുതു

Malayalam
പല്ലവി
ഭയമിതരുതരുതു പാർത്ഥിവകുമാര!

അനുപല്ലവി
നയവിമതനികരമതിൽ നലമൊടിദമധുനാ.

ചരണം 1

ധരണിപതികുലജാതപുരുഷനിഹ ബത ഭീതി
പരിഹാസകാരണം പരമെന്നതറിക നീ

ചരണം 2

നാരിമാരുടെ സദസി വീരവാദം ചൊന്ന വീരാ
വദ നിന്നുടയ ധീരതയെങ്ങു പോയി? 
ചരണം 3
അരിനികരമാകവേ വിരവൊടു ജയിച്ചു നീ
വരതരുണിമാർക്കു ബഹുവസനങ്ങൾ നൽകെടോ!

പാഹിമാം വീര പാഹിമാം

Malayalam
ഉത്തരംഗജലരാശി ഭീഷണാ-
മുത്തര: കുരുവരൂഥിനീം തദാ
സത്വരം സമവലോക്യ സാദ്ധ്വസാ-
ദസ്തധൈര്യമധികം രുരോദ സഃ

പല്ലവി
പാഹിമാം വീര ! പാഹിമാം

അനുപല്ലവി

ഹാ!ഹന്ത ബാലനാകും ഞാൻ! 
ആഹവധീരന്മാരായോ-
രരികളുടയ നിരകളൊടെതിർത്തുടനൊ-
രുവനിന്നു പൊരുതിടുന്നതെങ്ങിനെ? 

ചരണം 1
ഓരാതേ ചെന്നു നേരാതെ പാരാതെ കണ്ടിന്നു നീയും
തേരിതു തിരിച്ചീടുക
ശരഗണങ്ങൾ വരുവതിൻമുന്നമേ
പരിചിനൊടു പുരവരേ ഗമിക്ക നാം.

ചരണം 2

രംഗം ഒമ്പത്: യുദ്ധഭൂമി

Malayalam

ബൃഹന്നള തെളിക്കുന്ന തേരിലേറി ഉത്തരൻ യുദ്ധഭൂമിയിലെത്തി. കൗരവപ്പടകണ്ട് പേടിച്ച് കൊട്ടാരത്തിലേക്ക് തിരിച്ചുപോകാനായി തേർ തിരിക്കാൻ ബൃഹന്നളയോട് ഉത്തരൻ കരഞ്ഞ് പറഞ്ഞു. തേരിൽനിന്ന് ഇറങ്ങി ഓടാൻ തുടങ്ങിയ ഉത്തരനെ ബൃഹന്നള പിടിച്ച് തേരിന്റെ കൊടിമരത്തിൽ കെട്ടുന്നു. രാജകുലത്തിൽ പിറന്ന ഒരാൾ ഈ വിധം പേടിയ്ക്കുന്നത് ശരിയല്ലെന്നും യുദ്ധം ജയിച്ച് അന്തപ്പുരത്തിലെ സ്ത്രീകൾക്ക് വസ്ത്രങ്ങൾ കൊണ്ടുകൊടുക്കണമെന്നും ബൃഹന്നള ഉപദേശിക്കുന്നു. ഒടുവിൽ ബൃഹന്നള താൻ അർജ്ജുനൻ ആണെന്ന സത്യം വെളിപ്പെടുത്തുന്നു. പാണ്ഡവരുടെ കഥ ഉത്തരനോട് പറയുന്നു.

പ്രമദാകുലം കുരുവരാംബരാർത്ഥി

Malayalam
പ്രമദാകുലം കുരുവരാംബരാർത്ഥി തൽ 
പ്രമദാകുലോഥ പരിരഭ്യ നിർഭരം,
സഹ സാരഥീ രണജിഗീഷയോത്തര-
സ്സഹസാ രഥീ നിജപുരാൽ പ്രതസ്ഥിവാൻ.

Pages