ഉത്തരാസ്വയംവരം

Malayalam

ഭീമപരാക്രമ മാമകസോദര

Malayalam
ഭീമപരാക്രമ! മാമകസോദര!
ഭീമസേന! ശൃണു മാത്സ്യമഹീന്ദ്രൻ
 
നാമിന്നവരെന്നറിയാതൊരു പിഴ
നമ്മൊടു ചെയ്താലെന്തഹോ?
 
സോമവംശമണി! നീയതിനാൽ
സുമതേ! സാഹസമരുതധുനാ
 
കാമിതലാഭം വരുമിനിമേൽ
കാമമിന്നു സമയം സമ്പൂർണ്ണം.
 
ചിത്തത്തിലമർഷം കരുതരുതേ
ചെറ്റു സഹിച്ചീടുക മാരുതേ!

ചിത്തത്തിലമർഷം വളരുന്നിതു

Malayalam
ചിത്തത്തിലമർഷം വളരുന്നിതു
ധിക്‌തവ ദുഷ്ടരിലാർജ്ജവഭാവം 
 
സത്വരമിഹ മത്സ്യേശനെ ശമന-
ഗേഹമതിലാക്കീടുവനിന്നു
 
ദുർമ്മന്ദനാം കീചകനൊരുനാൾ
ദ്രുപദാത്മജയെ വലിച്ചുമിഴച്ചും
 
ധർമ്മവിചാരമതെന്നിയെ ചെയ്തൊരു
സാഹസങ്ങൾ കണ്ടു സഭായാം ദുർമ്മതി
മിണ്ടാതിരുന്നതിനും ചൂതു-
കൊണ്ടു ഭവാനെയെറിഞ്ഞതിനും
 
ധർമ്മജ! ഭൂമലമവിരാടം
സപദി ചെയ്തീടുവനറിക മഹാത്മൻ!
 
അവമാനങ്ങളുമതിദുഃഖങ്ങളു-

പോരിലുത്തരൻ ജയിച്ചെന്നതു

Malayalam
പോരിലുത്തരൻ ജയിച്ചെന്നതു മാത്സ്യ-
വീരനോടൊരു ദൂതൻ ചൊന്നപ്പോൾ ഞാനും
 
സാരഥി ബൃഹന്നള ജയിച്ചാനെന്നു ചൊൽകയാൽ
ശാരികൊണ്ടെറിഞ്ഞെന്റെ ഫാലസീമനി ഭൂപൻ
 
സോദര! ശൃണു വചനം മാരുതസൂനോ!
മോദേന വരികരികേ

ആര്യ നിൻപദയുഗളം കൈവണങ്ങുന്നേൻ

Malayalam
ധർമ്മജാതവസതിം പ്രണമ്യ തം
ധർമ്മജാതമഥ മാരുതാത്മജഃ
വാസവേശ്മനി ശയാനമാദരാ-
ദ്വാസവേരിതി ജഗാദ പൂർവ്വജഃ
 
ആര്യ! നിൻപദയുഗളം കൈവണങ്ങുന്നേൻ
സൂര്യനന്ദനനന്ദന!
വീര്യശൗര്യവാരിധേ! വിമലമാനസ! വിഭോ
 
ഏണാങ്കകുലദീപ! എന്തഹോ ഭവാൻ
ക്ഷീണഭാവേന ശയിച്ചീടുന്നു? തവ
 
ചേണാർന്ന മുഖപത്മം മ്ലാനശോഭമായിപ്പോൾ
കാണുന്നതിനെന്തൊരു കാരണം കഥിയ്ക്കേണം

 

രംഗം 16 ധർമ്മപുത്രവസതി

Malayalam

മ്ലാനിയായി കഴിയുന്ന ധർമ്മപുത്രസമീപം വലലനായ ഭീമസേനൻ വന്ന് മ്ലാനഭാവത്തിനു കാരണം എന്താണെന്ന് ചോദിക്കുന്നു. ധർമ്മപുത്രർ കഴിഞ്ഞ രംഗത്തിലുണ്ടായ സംഭവം വിവരിക്കുന്നു. ക്രുദ്ധനായ ഭീമസേനൻ ഉടൻ തന്നെ ദേഷ്യപ്പെട്ട്, വിരാടരാജാവിനെ വധിക്കാൻ തുനിയുന്നു , അപ്പോൾ ധർമ്മപുത്രർ സമാധാനിപ്പിക്കുന്നു.

താത തവ കഴലിണ തൊഴുന്നേൻ

Malayalam
ഭൂമിഞ്ജയഃ സമവരുഹ്യ രഥാൽ സമീപ-
ഭൂമിം ജയപ്രമുദിതസ്യ പിതുഃ സമേത്യ
പ്രാഗേവ ഫൽഗുനനിരുദ്ധയഥാർത്ഥവാർത്തഃ
പ്രാഹേദമസ്യ ഭുജവിക്രമവിസ്മിതാത്മാ
 
താത! തവ കഴലിണ തൊഴുന്നേൻ
വീതഭയം കാലികളെ വീണ്ടുകൊണ്ടു വന്നേൻ
 
കുരുപതി പശുക്കളെ ഹനിച്ചു - എന്നു
പരിചിനൊടു ഞാനഥ ധരിച്ചു
 
വിരവോടവരോട് ബത ചെന്നു കലഹിച്ചു
ശക്രസുതനൊരുവനഥ വന്നു - രിപു-
ചക്രമതശേഷമപി വെന്നു
വിക്രമിയവൻ വിജയലക്ഷ്മിയൊടു ചേർന്നു

 

അക്ഷംകൊണ്ടൊന്നെറിഞ്ഞാൻ നൃപതി

Malayalam
അക്ഷംകൊണ്ടൊന്നെറിഞ്ഞാൻ നൃപതി കുപിതനായ് തൽക്ഷണേ ധർമ്മസൂനും
‘കഷ്ടം! സന്യാസിരക്തം വിഴുകിലശുഭ’മെന്നാശു ചൊല്ലിത്തദാനീം
നെറ്റീന്നിറ്റിറ്റുവീഴും രുധിരമതു ജവാലുത്തരീയത്തിലേറ്റാൾ
കറ്റക്കാർകൂന്തലാൾ ചൂടിന മകുടമഹാരത്നമാം യാജ്ഞസേനീ.

ധിക്കാരിയായ നീയും

Malayalam
ധിക്കാരിയായ നീയും സൽക്കാരയോഗ്യനല്ല
മസ്കരികുലഹതക! നീ കണ്ടുകൊൾക
 
കുമതേ! നിന്നാലെന്തുദിതം, ഇന്നും നിന്നുടെ
കുടിലത്വം സാധു മയാ വിദിതം

ഉത്തരനല്ല ജയം ക്ഷത്താവാം

Malayalam
ഉത്തരനല്ല ജയം ക്ഷത്താവാം ബൃഹന്നള
സത്വരം വൈരിസഞ്ചയം വെന്നു നിർണ്ണയം
 
ധരണീവല്ലഭ! ശൃണു വചനമെന്നുടെ പക്ഷം
ചരിതാർത്ഥമായ് വരുമധുനാ

Pages