കാന്താരവിന്ദനയനേ കാമിനീമണേ കാന്തേ
Malayalam
കാമാനവാപ്യ കമലേശകൃപാപ്രഭാവാത്
കാമം വസൻനിജപുരേ സ കദാപി രാജാ.
സാമോദചാരുപവനോപവനേനുരൂപാം
സാമോദമാഹ കമനീം കമനീയരൂപാം
കാന്താരവിന്ദനയനേ, കാമിനീമണേ, കാന്തേ! കളഭഗമനേ !
സന്തോഷകാരിവസന്തകാലമിതു
ചന്തമായ്‌വിലസുന്നു ചലമിഴി ചതുരം
കണ്ടാലുമത്രപടർന്നു മുല്ലകലിക നിരന്നുവിടർന്നു