ദുര്യോധനവധം

Malayalam

ഗാംഗേയാദാനമിത്യര്‍ച്ചിത

Malayalam
ഗാംഗേയാദാനമിത്യര്‍ച്ചിത ഹരിനൃപത: പ്രാതരാദിശ്യ ഹൃഷ്യത്-
ഗാംഗേയദ്രോണമുഖ്യപ്രവിലസിതസദസ്യാസ്ഥിതേ ധാര്‍ത്തരാഷ്ട്രേ
കര്‍ണ്ണാനന്ദായമാനദ്ധ്വനി ദുരിതഹരം പൂരയന്‍ പാഞ്ചജന്യം
കര്‍ണ്ണാശ്ലിഷ്ടാംഗമുഹ്യത്പതിതകുരുവരാം താം സഭാമാപശൌരിഃ
 

പാര്‍ത്ഥിവവീരരേ! പാര്‍ത്ഥന്മാര്‍ ചൂതില്‍

Malayalam
ഇത്യുക്ത്വാ ദ്രുപദാത്മജാം പ്രരുദതീമാശാസ്യ വിശ്വംഭര:
സാത്യക്യുദ്ധവ മുഖ്യയാദവവരൈസ്സാര്‍ദ്ധം തഥാ താപസൈഃ
ഗത്വാ പ്രേക്ഷ്യ സുയോധനഞ്ച സകലം ശ്വഃപ്രാതരിത്യാലപന്‍
ഭോക്തും ക്ഷത്തൃപുരം യയാവഥ നൃപാന്‍ ദുര്യോധനഃപര്യശാത്

രംഗം 9 ഹസ്തിനപുരം

Malayalam

ദൂതുമായി വന്ന കൃഷ്ണൻ, ധൃതരാഷ്ട്രരെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുന്നു. ദുര്യോധനൻ, സഭാവാസികളോട്, ശ്രീകൃഷ്ണൻ വന്നാൽ കൃഷ്ണനെ മാനിക്കരുത് എന്ന് ചട്ടം കെട്ടുന്നു.

പരിപാഹി മാം ഹരേ

Malayalam
ക്ഷോണീപതേസ്സസഹജസ്യ മതം തദേവ-
മേണീദൃശാം മണിരപി പ്രണിശമ്യ ഖിന്നാ
വേണീം വിരോധിനികൃതാകുലിതാം വഹന്തീ
വാണീമിതി ദ്രുപദജാവദദാര്‍ത്തബന്ധും

രംഗം 8 ഉപപ്ലവ്യഗ്രാമം തുടർച്ച - കൃഷ്ണനും പാഞ്ചാലിയും

Malayalam

ദൂത് പോകാൻ പുറപ്പെടുന്ന കൃഷ്ണസമീപം ദ്രൗപദി വന്ന്, ഈ അഴിച്ചിട്ട തലമുടി കണ്ട് വേണം ദൂതിനു പോകാൻ എന്ന് ഓർമ്മിപ്പിക്കുന്നു. പാർഷതി മമ.. എന്ന കൃഷ്ണന്റെ മറുപടി പദം പ്രക്ഷിപ്തമാണ്. ദ്രൗപദിയുടെ പദത്തിനു (പരിപാഹിമാം.. ) പാഠഭേദവുമുണ്ട്.

രാജന്‍ ധര്‍മ്മജ വാക്യം ശൃണു മേ

Malayalam
രാജന്‍ ധര്‍മ്മജ വാക്യം ശൃണു മേ
രാജിത ശശിവദന‍
കാംക്ഷിതമിതു തവ സാധിതമാവാന്‍
ക്ഷീണത ഹൃദി മമ  തോന്നീടുന്നു
 
എങ്കിലും ഇന്നിഹ നിന്‍ മതി പോലെ
ശങ്ക വെടിഞ്ഞഹം അങ്ങു ഗമിക്കാം
തല്‍ സഭ തന്നില്‍ ഇരുന്നുരചെയ്യാം
നിന്‍ ഗുണവും രിപുദോഷവും എല്ലാം

ജയജയ ജനാര്‍ദ്ദന ജലരുഹവിലോചന

Malayalam
അത്രാന്തരേ സകലലോകഹിതാവതാരം
സാരോക്തിനിര്‍ഗ്ഗമിതസഞ്ജയമഞ്ജസൈതേ
ഭക്താര്‍ത്തിഭഞ്ജനപരം ഭഗവന്തമേവം
ശ്രീവാസുദേവമവദന്നരദേവവീര‍

രംഗം 7 ഉപപ്ലവ്യഗ്രാമം

Malayalam

വനവാസവും അജ്ഞാതവാസവും അവസാനിച്ച ശേഷം ശ്രീകൃഷ്ണനോട് ദൂത് പോകാനായി ധർമ്മപുത്രർ ആവശ്യപ്പെടുന്നു. ഈ രംഗവും സാധാരണ  ഇപ്പോൾ പതിവില്ല.

ഇത്ഥം ശ്രവിച്ചു പരമാര്‍ത്ഥം നിനച്ചു

Malayalam
 
ഇത്ഥം ശ്രവിച്ചു പരമാര്‍ത്ഥം നിനച്ചു പര-
മര്‍ത്ഥം ത്യജിച്ചവരുറച്ചു
പൃഥയൊടു കഥിച്ചു
പ്രിയയൊടൊരുമിച്ചു
 
കമലമകള്‍കമിതൃപദ കമലമതു കരുതി ഹൃദി
കാമ്യകവനംപ്രതി ഗമിച്ചു
 
മിത്രപസാദവര പാത്രം ലഭിച്ചു ഗുണ-
പാത്രങ്ങള്‍ പാണ്ഡവര്‍ തപിച്ചു
ദുരിതമകലിച്ചു
ദുഷ്ടരെ ഹനിച്ചു
മുദിതമുനിഗദിതനളരാമമുഖകഥകേട്ടു
മുറ്റുമഴലൊട്ടഥ കുറച്ചു
 
ചന്ദ്രാവതംസവര സാന്ദ്രാത്മവീര്യനമ-

യാഹി ജവേന വനേ യമാത്മജ

Malayalam
 
യാഹി ജവേന വനേ യമാത്മജ
യാഹി ജവേന വനേ
 
മോഹിജനങ്ങളില്‍ മുമ്പനതാം തവ
മോഘമുപക്രമമഖിലവുമറിക
 
ദാരസഹോദരപരിവാരനതായ്
ദാരുണമാകുമരണ്യതലത്തില്‍
ഈരാറാണ്ടു വസിക്ക ജഗത്തുക-
ളീരേഴിന്നും ഹാസാസ്പദമായ്
 
പിന്നയുമങ്ങൊരുവത്സരമൊരുപുരി-
തന്നിലശേഷരുമൊന്നിച്ചങ്ങിനെ
മന്നവകീട, വസിക്കണമെന്നതു
മന്നിലൊരുത്തരുമറിയരുതേതും
 
അന്നറിവാന്‍ വഴി വന്നാല്‍ കൌതുക-
മെന്നേ പറവതിനുള്ളു വിശേഷം

Pages