ദുര്യോധനവധം

Malayalam

ഉചിതമഹോ മമ രുചിതം നിങ്ങടെ

Malayalam
 
ഉചിതമഹോ മമ രുചിതം നിങ്ങടെ
വചനം സോദരരേ
സചിവന്മാരൊടു നാമിഹ സര്‍വ്വരു-
മചിരാദത്രഗമിച്ചീടേണം
 
ശില്പിമയാസുര കല്പിതമത്ഭുത-
ശില്പവിശേഷമനല്പമതില്പരം
കൌതുകമഖിലം കണ്ടു ഗമിച്ചഥ
മാതുലനോടിദമാലോചിക്കാം
 
(കാലം തള്ളി)
ആസ്ഥയൊടന്തകപുത്രനിരിക്കുമൊ-
രാസ്ഥാനത്തിലിരിക്കണമിനിമേല്‍
 

അഗ്രജ കുരൂദ്വഹ സമഗ്രബല

Malayalam
അഗ്രജ കുരൂദ്വഹ സമഗ്രബല! പോക നാം
വ്യഗ്രത വെടിഞ്ഞിതില്‍ ഉദഗ്രതരപൌരുഷം
 
അത്ര ഖലു നമ്മുടയ ശത്രു വാഴുന്നതും
എത്രയുമയുക്തതരമത്രേ നിനക്കിലോ.
 
ഇത്ര ബഹുചിത്രമാം ഇസ്ഥലത്തില്‍ സിത-
ച്ഛത്രമൊടിരിപ്പതിനു പാത്രം ഭവാന്തന്നെ.
 
ദുര്‍മ്മതികളായിടും ധര്‍മ്മതനയാദികടെ
ദുര്‍മ്മദമടക്കിയിഹ ശര്‍മ്മമൊടു വാഴണം
 

സോദരന്മാരെയിതു സാദരം കണ്ടിതോ

Malayalam
പ്രസ്ഥാപ്യാഥ സ രാജസൂയവിരതാവന്ത:പുരം തത്പുരം
സ്വം പ്രത്യുത്ഭടരക്ഷിരക്ഷിജനനീ താതൌ ച ദുര്യോധന:
അന്തസ്സംഭൃതമത്സരോ മയകൃതാം പാര്‍ത്ഥാഞ്ചിതാം താം സഭാ-
മാരാദ്വീക്ഷ്യ ശംശസ സേര്‍ഷ്യമനുജാന്‍ ദുശ്ശാസനാദീനിദം
 
സോദരന്മാരെയിതു സാദരം കണ്ടിതോ
മോദകരമരികളുടെ മോഹനസഭാഗൃഹം
 
മേദിനിയിലിതുപോലെ മേദുരഗുണസ്ഥലം
പ്രാദുര്‍ഭവിച്ചീടാ വാദമിതിനില്ലഹോ
 
മരതകമണി കനക മാണിക്യഭിത്തികളു-
മരരനികരം മുകുര പരികലിതമത്ഭുതം!
 

രംഗം 3 സഭാപ്രവേശം - ദുര്യോധനൻ - സോദരന്മാർ

Malayalam
ഖാണ്ഡവദഹനസമയത്ത് അഭയമേകിയ അർജ്ജുനന് പ്രത്യുപകാരമായി ദാനവശിൽപ്പിയായ മയൻ പതിനാലുമാസംകൊണ്ട് നിർമ്മിച്ചുകൊടുത്ത മായാഘടനകളോടുകൂടിയ സഭാമണ്ഡലമാണ്  ‘മയസഭ‘. അതുകാണാനായി യുധിഷ്ഠിരൻ നടത്തുന്ന രാജസൂയത്തിനായി ദുര്യോധനനും കൂട്ടരും പോകുന്നു.

 

ചിത്രതരമോര്‍ക്കുന്നേരം

Malayalam
 
ചിത്രതരമോര്‍ക്കുന്നേരം
അത്ര നിന്റെ ദുര്‍വ്വിചാരം
 
നമ്മുടെയുപേക്ഷയാലെ
നന്മയോടു വാഴുന്നിവര്‍
 
എന്തഹോ കാന്തേ സന്താപം?
 
അച്ഛനുമമ്മയുംകൂടി
ഗച്ഛ മുന്നേ മന്ദിരേ നീ
 
ഞാനിവരെയവമാനിച്ചൂ-
നമെന്യേ വന്നീടുവന്‍
 

വല്ലഭ മുല്ലശരോപമ കേള്‍ക്ക നീ

Malayalam
വല്ലഭ മുല്ലശരോപമ കേള്‍ക്ക നീ
വചനമിദം മമ സുമതേ!
 
ചൊല്ലിയതാദരിച്ചില്ലെന്നയി തവ
തെല്ലും പരിഭവമരുതേ
 
ദ്രൌപദി തന്നുടെ വൈഭവമോര്‍ത്തിഹ
ഭൂപതിവര! മമ പാരം
കോപമോടീര്‍ഷ്യയപത്രപതാപവും
കുരുവര! നാ‍ന്യവിചാരം
 

പാര്‍വ്വണ ശശിവദനേ പാഥോജ ലോചനേ

Malayalam
ആനീതോത്ര പുരൈവ പാണ്ഡുജനുഷാ യാഗായ നാഗാഹ്വയാ-
ദാനന്ദേന വസന്‍ സുമൃഷ്ടമണിസൌധാഗ്രേ ബുധാഗ്രേസര:
പാടീരാഗമരുദ്ധുതാഗ്രവിലസജ്ജ്യോത്സ്നാര്‍ദ്രമാന്‍ സ്വര്‍ദ്രുമാ-
നാലോക്യാത്മവധൂമഭാഷത മഹാവീര്യോഥ ദുര്യോധനഃ

രംഗം 2 ഇന്ദ്രപ്രസ്ഥം : ദുര്യോധനൻ - ഭാനുമതി

Malayalam

ഈ രംഗം മുതൽ ആണ് ഇപ്പോൾ പതിവുള്ളത്. യുധിഷ്ഠിരൻ നടത്തിയ രാജസൂയത്തിനെത്തിയ ദുര്യോധനൻ യാഗാനന്തരം ഇന്ദ്രപ്രസ്ഥമാളികയുടെ മുകൾ തട്ടിൽ പ്രിയതമയോടൊത്ത് കഴിയുന്ന സമയമാണ് ഈ രംഗം.

ജീവനായക ബന്ധുജീവസമാധര

Malayalam
ജീവനായക ബന്ധുജീവസമാധര! ജീവിതേശാത്മജ! വീര!
പാവനതരാകൃതേ! പരമഗുണവസതേ!
ഭാവം തെളിഞ്ഞു ഭവാൻ ഭാഷിതം മമ കേൾക്ക
ഫുല്ലാശോകബകുളപൂർണ്ണമായീടുന്ന
നല്ലോരുദ്യാനമിദം നരപതേ! കാൺക
മല്ലലോചന! ചാരുമലയമന്ദമാരുതൻ
മെല്ലവേയണകയാൽ മേനിയുമധികം കുളിർക്കുന്നു-കാമൻ
ജ്വലിക്കുന്നു പാരം വലയ്ക്കുന്നു ധൈര്യം മതിക്കിന്നു കുറയ്ക്കുന്നു
മധുവുണ്ടു മദിച്ചുടൻ മധുകരകുലങ്ങളും മധുരമായ് മുരളുന്നു മഹനീയശീല!
വിധുതാനുമുദിച്ചിതാ വിശദാംശുവിലേപനാൽ
അധുനാ ദിഗ്‌വധുക്കളെ അലങ്കരിച്ചീടുന്നു;

Pages