ദുര്യോധനവധം

Malayalam

ക്രോധവുമതില്ല മമ

Malayalam
ക്രോധവുമതില്ല മമ കുരുകുലവിഭോ!
മയാ ആധിഭരമൂച്ഛിതഹ്രദയയാ
 
സാധുവര കഥിതമപിസപരുഷമിദം
ത്വയാസഹനീയമേവഹൃദി ദയയാ
 
ആയുധമെന്നുടയ പ്രിയതമരെയിക്ഷണം
അടിമയതൊഴിഞ്ഞു മമ തരണം
 
ആയതിനു നിന്മനസിയനുകമ്പതോന്നണം
അയി നൃപ! നമാമി തവ ചരണം

ശാപമിതുപോരുമയി സദയേ

Malayalam
ഇത്ഥം വദന്ത്യാം ഖലു തത്സഭായാം
പാർത്ഥപ്രിയായാം പരിശങ്കമാനാഃ
അന്ധോനൃപോ ഭൃത്യകരാവലംബീ
രുന്ധൻശപന്തീമിതിതാമവാദീത്

ശാപമിതുപോരുമയി സദയേ ബാലേ
ദ്രൗപദീ! നിശമയ മമ തനയേ!

ഉഗ്രതരയാ ഗിരാ വ്യത്യയ മാ 
മാം ആഗ്രഹമതെന്തു തവ കഥയ

 

ബഹുചതിയാലേയീവണ്ണം ദ്യൂതേ

Malayalam
ദുശ്ശാസനാഹൃതമുഹു: പ്രവിരൂഢവസ്ത്രാ
ശ്രീവാസുദേവകരുണാമൃതപാത്രഭൂതാ
സാ ദ്രൌപദീ സദസി തത്ര സഹാനുജം തം
ദുര്യോധനം ശകുനി കര്‍ണ്ണയുതം ശശാപ

ബഹുചതിയാലേയീവണ്ണം ദ്യൂതേ
ഇഹ മമ കാന്തന്മാരെയുമധുനാ
സഹസാ‍ കിങ്കരരാക്കിയ ശകുനിയെ
സഹദേവന്‍ സമരത്തില്‍ ഹനിക്ക

കണ്ണതുകാട്ടിദ്ദുര്യോധനനെ
കണ്ഡൂയനമതുകൊണ്ടു മയക്കി
കർണ്ണത്തിൽ ചില കാര്യമ്പറയും
കർണ്ണനെയർജ്ജുനവീരൻ കൊൽക.

മുഗ്ദ്ധമതേ കൃഷ്ണേ

Malayalam
മുഗ്ദ്ധമതേ കൃഷ്ണേ! ചൊൽക ദുഗ്ദ്ധചോരൻ കൃഷ്നനോ വി -
ഭഗ്ദ്ധനഹോ തവ പാലനേ?
ഇദ്ധരാങ്കണം മുഗ്ദ്ധമായ് മാർജ്ജനം ചെയ്യണം
സ്നിഗ്ദ്ധതയില്ല നമുക്കു ധരിക്കെടീ ദഗ്ദ്ധയതാം നീയിതുചെയ്യായ്കിൽ
 
പാഞ്ചാലി കേള്‍ നിന്നുടെയ
പഞ്ചപ്രാണനാഥന്മാരും
അഞ്ചാതെകണ്ടേവം നില്ക്കവേ ചഞ്ചലഹീനം
പൂഞ്ചേലഞാനിന്നഴിക്കുവന്‍
 
വഞ്ചകവരനാം വസുദേവാത്മജ-
വഞ്ചതിബലവും കാണണമിപ്പോള്‍

Pages