ദുര്യോധനവധം

Malayalam

ദണ്ഡധരാത്മജ കേട്ടാലും നീ

Malayalam
അഥ ശകുനിനാ പ്രാക്ഷപ്രക്ഷേപണേ സുപണേ പണേ
കപടപടിമപൌഢേനോഢേ വിധേയ വിധേവിധേ:
വശമുപഗതം ജിത്വാ സ്മിത്വാ നയോ വിനയോനയോ
നൃഗദദദൃശ: പുത്രസ്തത്രാ ഹിതം മഹിതം ഹിതം

ദണ്ഡധരാത്മജ കേട്ടാലും നീ
ഭണ്ഡാഗാരമെനിക്കായല്ലോ
ശൌണ്ഡതയോടിഹ പൊരുമളവിനിമേല്‍
പാണ്ഡവ കിം പണയം
 

ചതികൊണ്ടെന്തൊരു ഫലമീ ചൂതില്‍

Malayalam
 
ചതികൊണ്ടെന്തൊരു ഫലമീ ചൂതില്‍
ചപലതയിങ്ങിനെ ചൊല്ലരുതേ നീ 
 
ക്ഷിതിവര ദൈവവിലാസം പോലെ
ക്ഷതിയും ജയവും വന്നീടുമല്ലോ
 
വരിക നീ ചൂതിനെടോ ഇരിക്കുക
വിരവൊടു ധര്‍മ്മസുതാ
 

കലുഷകരം സുഖനാശനമെന്നും

Malayalam
 
കലുഷകരം സുഖനാശനമെന്നും
കലഹത്തിന്നൊരു കാരണമെന്നും
 
കലയേ മാര്‍ഗ്ഗനിദര്‍ശകമെന്നും
കലയേ ഞാനിഹ ദേവനകര്‍മ്മം‍
 
എങ്കിലുമിന്നിഹ ഭൂപതിമാര്‍ക്കിഹ
പങ്കജസംഭവകല്പിതമല്ലോ
 
ശങ്കകളഞ്ഞു കളിച്ചീടുന്നേന്‍
പങ്കജലോചനപാദം ശരണം
 
സഹജസുയോധന ശകുനേ മാതുല
ചതിയിതിലരുതരുതേ
 

ധര്‍മ്മനന്ദന വീര ധാത്രീപാലകന്മാര്‍ക്കു

Malayalam
 
സ മാതുലോക്തിം സരസം നിശമ്യ
സമാനമാനായ്യ  സഭാന്തരാളേ
സമാശയം സമ്മിളിതം സഗര്‍ഭ്യൈ-
സ്സമാബഭാഷേ സമവര്‍ത്തിസൂനും

രംഗം 6 ഇന്ദ്രപ്രസ്ഥം ചൂത് വസ്ത്രാക്ഷേപം വനയാത്ര

Malayalam

ഈ രംഗം അൽപ്പം നീളമുള്ളതാണ്. ചടുലവുമാണ്. ചൂതുകളിയും പാണ്ഡവരുടെ തോൽവിയും പാഞ്ചാലിയുടെ വസ്ത്രാക്ഷേപവും പാഞ്ചാലിയുടെ ശാപവും പാണ്ഡവരുടെ വനയാത്രയും ഈ രംഗത്തിൽ കഴിയും.

പരിതാപം ഹൃദി കരുതീടേണ്ട നീ

Malayalam
 
പരിതാപം ഹൃദി കരുതീടേണ്ട നീ
പരിചൊടെന്മൊഴി കേള്‍ക്കെടോ
കരുതീടുക ബാല കരളിലുത്സാഹം
കാര്യവിഘാതകമയി നിര്‍വ്വേദം‍
 
ശൂരമണേ ശൃണു മയോദിതം ബഹു
സാരമതേ മതി വിഷാദിതം
കൌരവ! സമ്പ്രതി തവേഹിതം
അയി വീര! മയാ ഖലു സുസാധിതം
 
പാര്‍ത്തലമിന്നിതിലൊരുത്തരും വര-
പോര്‍ത്തലമാര്‍ന്നതി കരുത്തരും
പാര്‍ത്ഥജയത്തിനു സമര്‍ത്ഥരും നഹി
പാര്‍ത്തുചതിക്കുക ജയം വരും
 
ആതുരഭാവമിതൊഴിക്കണം തവ
താതനുമിന്നനുവദിക്കണം

മമതാവാരിരാശേ മാതുല

Malayalam
 
ധര്‍മ്മാത്മജസ്യ വചനേന കഥഞ്ചിദേവം
നര്‍മ്മോപഹാസവിരതേ മരുതസ്തനൂജേ
വ്രീളാവിനമ്രവദനസ്സ നിവൃത്യ തൂഷ്ണീ-
മാഗത്യ നാഗനഗരീം ശകുനിം വൃഭാണീത്
 
മമതാവാരിരാശേ മാതുല മാനിച്ചു കേള്‍ക്ക
മമതാപാതിഭാരം മാതുല
 
യമാത്മജന്നുടെ സഭാഗൃഹം ഭീമയമാര്‍ജ്ജുനാദ്യരി ഭയാവഹം
വിമാനസന്നിഭ മഹാമഹം ‍അതില്‍ഗമിച്ചു സമ്പ്രതി ജവാദഹം
 
ആശു ഞാന്‍ കണ്ടേന്‍
വിശേഷവസ്തുവിനിരിപ്പിടം ശുചി-
വിശാലമെത്രയുമതിന്നിടം
അശേഷസന്മണിഗണസ്ഫുടം

രംഗം 5 ശകുനിഗൃഹം

Malayalam

സഭയിൽ പരിഹസിയ്ക്കപ്പെട്ട ദുര്യോധനാദികൾ മനോവിഷമത്തോടെ അമ്മാമനായ ശകുനിയോട് സങ്കടങ്ങൾ പറയുന്നു. ശകുനി പാണ്ഡവരോട് ചൂത് കളിയ്ക്കാൻ ദുര്യോധനനെ പ്രേരിപ്പിക്കുന്നു. താൻ കള്ളച്ചൂതിൽ പാണ്ഡവരെ തോല്പിക്കും എന്ന് ഉറപ്പ് നൽകുന്നു.

കിം ഭോ സുയോധന സഖേ

Malayalam
ഉക്ത്വൈവമുജ്ജ്വലസഭാന്തരമാവിശന്തം
ദുര്യോധനം സ്ഥലജലഭ്രമതോ ഭ്രമന്തം
ഉദ്വീക്ഷ്യ തത്ര രഭസേന സ ഭീമസേനോ
ഹസ്തേനഹസ്തമഭിഹത്യ ഹസന്‍ ബഭാഷേ

കിം ഭോ സുയോധന സഖേ കുശലമയി
ഗാംഭീര്യവീര്യ ജലധേ!
 
സംഭ്രമമകന്നുടന്‍ സാമ്പ്രതം വന്നിവിടെ
സംഭാവനം ചെയ്ക സിംഹാസനം ഭവാൻ

വസ്ത്രാന്തമെന്തിനജലേ വഹസി ബത
ഹസ്താഞ്ചലേന വിമലേ
നിസ്തുലതരപ്രഭേ നിബിഡമണികുട്ടിമേ
വിസ്തൃതമതേ സലില വിഭ്രമം വന്നിതോ

Pages