രാവണവിജയം

കിളിമാനൂർ രാജരാജവർമ്മ (വിദ്വാൻ ചെറുണ്ണി) കോയിത്തമ്പുരാൻ (1812-1846). രംഭാപ്രവേശം എന്ന് ഈ ആട്ടക്കഥയുടെ ഒരു ഭാഗത്തിനു പേരുണ്ട്.
Malayalam

ആരെടാ മമ നേരെ നിൽക്കുന്നു

Malayalam
ആരെടാ മമ നേരെ നിൽക്കുന്നു പോരിനായിന്നു?
ആരെടാ മമ നേരെ നിൽക്കുന്നു.
കാളികാഭകരാളമൽകരവാളകേളികൾ നിന്നുടെ ഗള
നാളരംഗതലത്തിലെന്നതിനാലഹോ ബഹു കൗതുകം ഹൃദി

രാജരാജനോടാജി ചെയ്‌വതിന്നായ്

Malayalam
ആകർണ്യകർണപരുഷാണി നിശാചരാണാ-
മായോധനാം കണവിശൃംഖലതോദിതാനി
രോഷോച്ചലദ്ഭ്രുകുടികാകുടിലാക്ഷിപാതോ
വാണീം ജഗാദ യുധി മാണിചരോ മഹാത്മാ
 
 
രാജരാജനോടാജി ചെയ്‌വതിന്നായ് വന്നതാരിന്നു
രാജരാജനോടാജി ചെയ്‌വതിന്നായ്
വാജി രാജി പദാതി രഥഗജരാജരാജിത രാജധാനിയിൽ
വ്യാജശാലികളായ മാനുഷഭോജനാധമ ബാധയെങ്ങിനെ?

 

സാഹസമൊടു നരവാഹനരണമതിനേഹി

Malayalam
സാഹസമൊടു നരവാഹനരണമതിനേഹി മദം ഹൃദയേ
തവ കുളുർത്തു വളർത്തു തളുർത്തതിതുയുധി ജളപ്രഭോ ഫലിയാ
കുണ്ഠേതരമുപകണ്ഠേ വരുമരികണ്ഠേ ശരനികരം
പുനരുറച്ചു തറച്ചു വിറച്ചു രുധിരം നിറച്ചിടും സമരേ

ആയോധനമതിനായി

Malayalam
ആയോധനമതിനായി ധനാധിപനായിരമെങ്കിലുമാം ബഹു-
കിമർത്ഥമനർത്ഥവികത്ഥനം രണസമർത്ഥ പുരുഷാണാം?
ആയതമിഴികുലമായുധഹതനിജനായകതനുശകലം
ഭുവി പിരിഞ്ഞു കരഞ്ഞു വിരഞ്ഞു മുഹുരപി തിരഞ്ഞിടും സമരേ

ഭീരുതയെന്നിയെ പോരിനു നമ്മൊടു

Malayalam
ഘനാരവ ഘനാരവ പ്രതിമകണ് ഠരേ ന്ധ്രോൽഗളൽ-
ഘനാരവ സമാഹിതാഹിത കദംബകർണാന്തരഃ
പ്രഹസ്തശുകസാരണ പ്രമുഖമന്ത്രി വീരാസ്തദാ
പ്രഹർത്തു മനസോ രിപൂൻ സമിതി ഘോരമാചഖ്യരേ
 
 
ഭീരുതയെന്നിയെ പോരിനു നമ്മൊടു
നേരിടുവിൻ ജളരേ
യുധി വിഹസ്തനിരസ്തസമസ്തരിപുവാം പ്രഹസ്തനാകുമഹം
ആശരകുലവര കേസരി കിന്നരപാശപശുക്കൾ കുലം
ബത മടക്കി മിടുക്കൊടുക്കിടും യുധി തടുക്കുമാരിതഹോ

 

തസ്മിൻ സമൂദാ യുധിനായൽ പത്രം തേന

Malayalam
തസ്മിൻ സമൂദാ യുധിനായൽ പത്രം തേന 
താഞ്ചസമുദായുധിനാ ഗിരിമാമലകാമധുരാ-
മധരയ്യ ഗതം ദുരന്തമലകാമധുരാ പുരതോ 
നിയൂജ്യ നിജമന്ത്രിണശ്ശനൈഃ സമരായ 
സമ്പ്രതി സമസ്തസേനയാ സമരായമീശസുഹൃദം മദാന്ധധീഃ

കഥയ കഥയാശു തേ കഥമിഹ

Malayalam
കഥയ കഥയാശു തേ കഥമിഹ മനോഗതം
കാപുരുഷ ബാലിശമതേ.
പ്രഥനഭുവി ഭീരുവാകുന്ന നീയത്രൈവ പാരാതെ വാഴ്ക സുഖം
പ്രഥിതഭുജ സാരനഹമേകനെന്നാകിലും
പേടിയില്ലിങ്ങു സമരേ.
ധാരാളബാണ ശിതധാരാം തടുപ്പതിന്നാരഹോ മമ രണേ
ധീരേതരപ്രഭോ മാമക പരാക്രമം ഓരാതെ ചൊല്ലീടുകയോ?
ജാതിധർമം വെടിഞ്ഞേവമോരോവിധം
നീതിയെന്നോർത്തു ചൊൽവാൻ
ജാതാ ന തേ മനസി ലജ്ജാപി ഹാ ഹന്ത
വാതൂലതൂലചപലാത്മൻ.
 
(വിഭീഷണന്റെ കഴുത്ത് പിടിച്ച് പുറത്താക്കി, ശേഷം പദം പ്രഹസ്തനോട്)
 

Pages