രാവണവിജയം

കിളിമാനൂർ രാജരാജവർമ്മ (വിദ്വാൻ ചെറുണ്ണി) കോയിത്തമ്പുരാൻ (1812-1846). രംഭാപ്രവേശം എന്ന് ഈ ആട്ടക്കഥയുടെ ഒരു ഭാഗത്തിനു പേരുണ്ട്.
Malayalam

മാ മാ സ്പൃശേതി

Malayalam
മാ മാ സ്പൃശേതി മുഹുരപ്യനുയാചിതോപി
രാജീവകോരക കരാഞ്ജലിമുദ്രയൈവ
ഹാഹാ തദപ്സരസി കാമദവാതുരാത്മാ
ചിക്രീഡ തന്നിശി നിശാചരകുഞ്ജരോയം

പരഭൃതമൊഴി പാർത്താൽ

Malayalam
പരഭൃതമൊഴി പാർത്താൽ -ഇതെന്നുടെ
ഭാഗധേയമല്ലോ
പരിണത വിധുമുഖിമാർ മുടിമാലേ
പരിചിനോടിഹ നീ വന്നതുമോർത്താൽ.
അഞ്ജനൗഷധി തേടുമളവിൽ
അപാരദൈവയോഗാൽ നിധി
കഞ്ജനേർമിഴി കാലിലണഞ്ഞതു
കളയുന്നവരുണ്ടോ - തട്ടി
കളയുന്നവരുണ്ടോ?
കുഞ്ജസദനമതിൽ വരിക നീ കൂജിത
കോകിലാ കുലതരേ മദമന്ഥര-
കുഞ്ജരാധിപതിഗാമിനി സമ്പ്രതി
കുന്തബാണലീല ചെയ് വതിന്നായി
പന്തിടഞ്ഞ കുചങ്ങളയി തവ പരിചൊടു പുണരായ്കിൽ
ദശകന്ധരൻ ബത കാമശരാഗ്നിയിൽ കളിയല്ലിതു ബാലേ

ആശരനാഥാ മുഞ്ച മാം

Malayalam
ആ നീലനീരദ ദരാന്തരി തേന്ദുബിംബ-
ലീലാനുകാരി വദനം നിജമാദധാനാ
സഞ് ജാതവേപഥുമതി ശ്ശിരസാ പ്രണമ്യ
മന്ദം ജഗാദ മുകുളീകൃത പാണിരേഷാ
 
 

ആശരനാഥാ! മുഞ്ച മാം - വിരവിനോടിന്നു
ആശു കേൾക്ക ഗിരം ച മേ.

പേശലഗുണനിധി പ്രാണനാഥനിന്നു
ധനേശതനയൻ ഓർക്കിലോ ആവതെന്തയ്യോ.

പുത്രഭാര്യ ഞാൻ ഇന്നുതേ -എന്നോടുഭവാൻ
ഇത്തരമൊന്നും അരുതേ

സത്യവിനയവാരിധേ സാഹസമായ
കൃത്യമിന്നിതു പാർക്കിലോ ആവതെന്തയ്യോ.

മുത്തണിമുലയിന്നു മേ -പുൽകുവതിന്നു
വിത്തനായക നന്ദനൻ

രാകാധിനാഥ രുചി രഞ്ജിതനിശായാം

Malayalam
(ചെമ്പ 10)
രാകാധിനാഥ രുചി- രഞ്ജിതനിശായാം
ഏകാകിനീ ചരസി കാസി കളവാണി.
നീലനിചോളേന നിഹ്നുതമതെങ്കിലും
ചാലവേ കാണുന്നു ചാരുതരമംഗം.
കാളിന്ദീവാരിയിൽ ഗാഹനം ചെയ്തൊരു
കാഞ്ജന ശലാകതൻ കാന്തിയതുപോലവെ.
നാരീകുലാഭരണ ഹീരമണിയായ നീ
ആരോമലേ! സുതനു ആരുമയോ? രമയോ?
ആരെന്നു കേൾപ്പതിനു പാരമിഹ കൗതുകം
പാരാതെ ചൊൽക നീ ഭാരതിയോ? രതിയോ?
പ്രകൃതിജിത പല്ലവം പീയൂഷപൂരിതം
ശുകമൊഴി പൊഴിഞ്ഞീടും സുസ്മിത ശ്രീപദം

അതിമൃദുപദന്യാസൈര്യാന്തീം

Malayalam
അതിമൃദുപദന്യാസൈര്യാന്തീം സ്വനുപൂരശിഞ്ജിതാൽ
പ്രതിപദമപി സ്ഥിതോച്ഛ്വാസാന്നിയമ്യ വിമുഞ്ചതീം
സഭയമപദേപ്യാതന്വാനാം ദൃശൗ നവനീരദ
പ്രതിരുചി നിചോളാന്തർല്ലീനാം ജഗാദ ദശാനനഃ

രംഗം 7 ഹിമാലയതാഴ്വര - രംഭാപ്രവേശം

Malayalam

രാവണൻ, വൈശ്രവണോടു യുദ്ധത്തിനായി അളകാപുരിയിലേക്ക് ഉള്ള മാർഗ്ഗമദ്ധ്യേ, ഹിമാലയതഴ്വരയിൽ സേനയോടൊപ്പം വിശ്രമിക്കുന്നു. പൗർണ്ണമി നാളിൽ സന്ധ്യാസമയത്ത് രംഭ വൈശ്രവണപുത്രന്റെ സമീപം പോകുന്നത് കണ്ട്, കാമാതുരനായ രാവണൻ, രംഭയെ ബലാൽക്കാരേണ പ്രാപിയ്ക്കുന്നു. രംഭ, അന്യസ്ത്രീകളെ അവരുടെ അനുവാദമില്ലാതെ തൊട്ടാൽ തല പൊട്ടിത്തെറിയുക്കും എന്ന് രാവണനെ ശപിയ്ക്കുന്നു. 
ശേഷം ഭീരു വന്ന് യുദ്ധവർത്തമാനങ്ങൾ അറിയിക്കുന്നു.

ഇത് ചിട്ടപ്രധാനമായ രംഗം ആണ്. ഈ രംഗം മാത്രമായി “രംഭാപ്രവേശം“ എന്ന പേരിൽ അവതരിപ്പിയ്ക്കാറുണ്ട്.

വീണവായന തന്നിലിന്നു

Malayalam
വീണവായന തന്നിലിന്നു ധുരീണരാകിയ കിന്നരർക്കിഹ
പാണിലാഘവമുണ്ടു രണഭുവി ഞാണിലെങ്കിലതിന്നു കാണണം.
കുണ്ഠനാകിയ നിന്നുടെ ഘനകണ്ഠനാള നികൃന്തനത്തിനു
രണ്ടുപക്ഷമതില്ല യുധി ദശകണ്ഠകിങ്കരനാമെനിക്കിഹ

Pages