രാവണവിജയം

കിളിമാനൂർ രാജരാജവർമ്മ (വിദ്വാൻ ചെറുണ്ണി) കോയിത്തമ്പുരാൻ (1812-1846). രംഭാപ്രവേശം എന്ന് ഈ ആട്ടക്കഥയുടെ ഒരു ഭാഗത്തിനു പേരുണ്ട്.
Malayalam

പുണ്യജനാധിപതേ കുശലം

Malayalam
പുണ്യജനാധിപതേ കുശലം
പരിപൂർണ്ണ ഭാഗ്യജലധേ നിയതം
പുണ്യ വിജിതഭുവനാധിനാഥ പദ-
പുരശാസന പദഭജന പരായണ.
ചിത്രമഹോ തവ വചനമിതെല്ലാം ഇങ്ങിനെ പര-
ചിത്തമറിഞ്ഞുരചെയ്‌വതു കൊള്ളാം
അത്ര ഭവാനോടു ചൊൽവതിനില്ലാ ഇങ്ങൊരു കാര്യം
അത്രയുമായിനിയുള്ളതു ചൊല്ലാം കേട്ടാലുമെങ്കിൽ
വർത്തമാനമിഹ പാവകൻ അവനു
വെപ്പുകാരിലൊരു പാചകൻ
പവനനത്രയല്ല ബഹുസേവകൻ
പറവതത്രയെന്നു ചില വാചികം
അത്യുദാരമതിയായ നിൻ സഹജ-
കൃത്യമാകുമപവാദമയേ തവ

ജയ ജയ മഹാമുനേ ജലജഭവ നന്ദന

Malayalam
ഉദ്യച്ചാരു ശശാങ്ക ശംഖധവള പ്രൗഢപ്രഭാഭാസുരം
ശബ്ദബ്രഹ്മമയീം ദധാന മനഘം വീണാം കരാംഭോരുഹേ
ദൃഷ്ട്വാ സ്വാലയമാഗതം മുനിവരം ശ്രീ നാരദംചൈകദാ
തുഷ്ടാന്തഃകരണഃ പ്രണമ്യ ധനദോ ഭാഷാം ബഭാഷേ തദാ
 
 
ജയ ജയ മഹാമുനേ ജലജ ഭവ നന്ദന
സ്വയമിഹ സമാഗമേ സംഗതിയുമെന്തഹോ
ഭൂരിമോഹ ജാലമിഹ ദൂരവേയകന്നു മേ
സൂര്യലോകേ തിമിര പൂരമെന്നപോലെ
കുണ്ഠനായീടും ദശ- കണ്ഠ ദുർന്നയങ്ങളെക്കൊണ്ടു
ഞാനുമത്ര ശിതി- കണ്ഠ സന്നിധൗ പോന്നേൻ.
ഘോരമാം തപസ്സുകൊണ്ടു ആരാധിച്ചു വിധിയെ

അരുണാംബുജനേത്ര മമ

Malayalam
അരുണാംബുജനേത്ര  മമ രമണാ
തരുണാഞ്ചിതഗാത്ര
സുരവധൂലോചന സുകൃതനിവസതേ
സുരതോത്സവമിഹ കുരു മമ സുമതേ.
സുരഭില മൃഗമദ മോഹനതിലകം
വിരചയ രമണ സമുജ്ജ്വല  ദളികം.
ഉപദിശതി കിമിഹ തരുഗതലതികാ
ഉപഗുഹനവിധിമുരുധൃതകലികാ
ഉപവനഭൂഭവദാഗമസജ്ജാ.
ഉപചിതസുമചയവാസകസജ്ജാ
കളരവകുലമിതു കാൺക സമോദം
കളമൊഴിതൻ രതികൂജിതനിനദം
ജനിതവിയോഗരസാ മമ കോകീ
ജനയതി ഖേദം ഹന്ത വരാകീ
സ്മരരസപൂരിത കുചഭരകുംഭം
പരിചൊടണച്ചിഹ കുരു പരിരംഭം

മാനിനിമാർകുലമണേ മാമക ജായേ

Malayalam
കാലേ കാലാഗുരുശ്യാമള ബഹളതമഃ കാളകൂടം കരാഗ്രൈഃ
പ്രാലേയാംശൗ നിപീയോരസി നിഹിതപദേ നീലകണ്ഠോപമാനേ
കൽഹാരോദ്യന്മധൂളി പരിമളപവനാമോദിതോപാന്ത ഭൂമൗ
രേമേ രാമാസമേതസ്സുരതരു ജടിലാരാമദേശേ ധനേശഃ
 
 
മാനിനിമാർകുലമണേ മാമക ജായേ
മാനിതഗുണശരണേ
സൂനശരരസനിദാനമാമിദമസമാന- മതിമൃദുല പവനമുപവനം.
കൽഹാരവാപിയിൽനിന്നു – നല്ല കല്ലോലമാല പരന്നു
മെല്ലവെ ഹന്ത വരുന്നു കാൺക – മാനസേ മോദമിയന്നു
മുല്ല വിശിഖരസസാരമേ- മൃദുതര കോകിലവാണി മമ വല്ലഭേ

പുറപ്പാട്

Malayalam
നിത്യം ശ്രീനീലകണ്ഠാർച്ചന നിരതമതിസ്സിദ്ധ വിദ്യാധരാണാ-
മുത്തംസീഭൂത പാദാംബുജ യുഗളരുചിഃ ശ്രീനിവാസൈക ധാമ
അത്യന്തം ശംഖപത്മാദിഭിരനുപമിതൈസ്സാദരം സേവ്യമാനോ
വിഷ്വക് സേനാഭിഗുപ്തേ നിജനഗരവരേ രാജരാജോ രരാജ
 
 
പുണ്യജന കുമുദിനീ- പൂർണ്ണചന്ദ്രലീലൻ
പുണ്യശാലി ശിഖാമണി ഭൂരിമോദമോടെ,
പാർവ്വതീവല്ലഭൻ തന്റെ പാദസേവകൊണ്ടു,
സാർവ്വഭൗമ വിഭവേന സർവ്വകിന്നരാണാം,
സോദരനാം രാവണന്റെ ദുർന്നയങ്ങളെല്ലാം
സാദരം നിനച്ചു ചിത്തേ സാധുതരശീലൻ.

Pages