രാവണവിജയം

കിളിമാനൂർ രാജരാജവർമ്മ (വിദ്വാൻ ചെറുണ്ണി) കോയിത്തമ്പുരാൻ (1812-1846). രംഭാപ്രവേശം എന്ന് ഈ ആട്ടക്കഥയുടെ ഒരു ഭാഗത്തിനു പേരുണ്ട്.
Malayalam

നിരാകൃതീം യദകൃത വാനരാകൃതീം

Malayalam
നിരാകൃതീം യദകൃത വാനരാകൃതീം
സ നന്ദിനം ശിഖരിശരാസനന്ദിനം
തദാഹ വോസ്ത്വിതി ഭയദസ്തദാഹവോ
യുഗാന്തരാൽ സ കപിഭുജായുഗാന്തരാൽ

പ്രാകൃതാ വാനരാകൃതേ

Malayalam
പ്രാകൃതാ വാനരാകൃതേ! ചാകവേണ്ടാ വൃഥാ മൂഢാ!
പോക പോക ചൊന്നതെല്ലാം പോരുമിന്നറിയും ഞാനും.
കല്പകാലാനലൻപോലും മല്പ്രതാപേ ദഹിച്ചുപോം
അല്പസാരനാം നീയെന്നോടപ്രിയം ചൊൽ വതുമഹോ.
ശങ്കരനെന്നാലുമേതും ശങ്കയില്ലിങ്ങിവനുടെ
കിങ്കരനാം നീയോ പിന്നെ കിം വൃഥാകഥനമേവം?
ഇത്രിലോകീനാഥൻ ഞാനെന്നുൾത്തളിരിൽ നിന്റെ നാഥ-
നിത്രനാളുമുള്ളഗർവ മത്ര തീരുമറിഞ്ഞാലും

യാഹി യാഹി നിശാചരാധമ

Malayalam
പർജന്യദ്ധ്വനിപടുഭിർവചോഭിരുച്ചേ-
സ്തർജന്യാ ദശവദനഞ്ച തർജയൻ സഃ
ഉദ്വൽഗത്രിശിഖസനാഥ ബാഹുദണ്ഡോ
ഹ്യുദ്വൃത്ത ഭ്രുകുടി കരാളമാചചക്ഷേ
 
 
യാഹി യാഹി നിശാചരാധമ! സാഹസം തുടരായ്ക നീ
ദേഹികൾക്കു ദുരാസദം സ്മര- ദേഹദാഹക മന്ദിരം.
തുഹിനകുലഗിരിസുതയൊടൊത്തു തുഷാരഭാനുകലാധരൻ
രഹസി വസതി ധരിക്കെടാ ജഗദേകനായകനവ്യയൻ.
കാലകാലനശേഷജനപരി- പാലനൈകപരായണൻ
ലീലയാ കമലാസനോരു- കപാലമാല ധരിച്ചവൻ
നിടിലതടപടുനയനചണ്ഡ- ഹുതാശകുണ്ഡകരണ്ഡകേ

ആരിവനമേയ ഭുകവീര്യ മദശാലി

Malayalam
ഉത്തുംഗോരുജടാകടാഹകലിതോ ഭസ്മാവദാതദ്യുതി-
സ്തന്വാ ജംഗമരാജതാചലധിയം തന്വൻ ജഗദ്വന്ദിതഃ
വിഷ്ടഭ്യ ത്രിശിഖം സലീലമവനൗ തിഷ്ഠൻ പുരദ്വാരി തം
ദൃഷ്ട്വാ യാന്തമചിന്തയൻ സ ഭഗവാൻ നന്ദീശ്വരസ്സാമ്പ്രതം
 
 
ആരിവനമേയ ഭുജവീര്യ മദശാലി
മാരാരിശൈലമതിലാരാൽ വരുന്നതും?
നാനായുധോജ്വലിത സേനായുതൻ വ്യോമ-
യാനാതിരൂഢനഭിമാനനിധി പാർത്താൽ.
ശീതാംശുബിംബരുചിജാതം ജയിചൊരു
ശ്വേതാതപത്രമപി കാണുന്നു ദൂരവേ.
കണ്ഠീരവങ്ങൾ ഗജകണ്ഠേ പതിച്ചളവു

ആജൗ ജിത്വാ ജവേന

Malayalam
ആജൗ ജിത്വാ ജവേന ജ്വലിതനിജഭുജാ തേജസാ രാജരാജം
രാരാജദ്വാജി രാജീഗജപദജ രജോ ജാല ശുഷ്യജ്ജലാബ്ധിഃ
ജ്യാഘോഷ വ്യാജഭാജാ ജഗതി ജയമയം ജാപവൻ ചാപവല്യാ
രാജാ സംജാതമോദ പ്രജമനുജ ഭുജാം രാജതാദ്രീം ജഗാമ
 
 
 
തിരശ്ശീല.

ഏണാങ്കചൂഡസഖി ബാണങ്ങളേറ്റുടലിൽ

Malayalam
ഏണാങ്കചൂഡസഖി ബാണങ്ങളേറ്റുടലിൽ
വീണാശു സംയതി തളർന്നു
പരവശമിയന്നു പരിജനമുഴന്നു
നന്ദിയൊടു നവനിധികൾ- ചെന്നുടനെടുത്തവനെ-
നന്ദനവനത്തിനു നടന്നു.
ഹാഹാരവം ക്വചന ഹീഹീരവം ക്വചന
ഹാഹന്ത ഹന്ത ജനഘോഷം
ഹതവിമതശേഷം ബലമുടനശേഷം.
നിശിചരകുലാധിപതി- നിശിതശരപീഡയൊടു-
ദിശി ദിശി നടന്നു ഗതരോഷം.
സീമാതിപാതിഭുജ ഭൂമാദശാസ്യനഭി-
രാമാബലാജനകദംബം,
അധരജിതബിംബം, സുലളിത നിതംബം
വിവിധ ധനനിചയമപി- വിശദമണി നിവഹമിവ
ശിവ ശിവ കവർന്നു ബത സർവം.

ആശേശേപി നിശാചരേശ്വര

Malayalam
ആശേശേപി നിശാചരേശ്വരശരാവേശാവശേ മന്ത്രിണോ-
പ്യാശാമാശു തദാശുഗാരിതശരീരാശ്ശോകശ്ക്ത്യാ വിശൻ
ശശ്വത്തൽ പിശിതാശവൻശകലശാംഭോരാശിനൈശാകര-
ച്ഛായാകാശനികാശപേശലയശോരാശിസ്തതോ ജൃംഭത

Pages