ശ്രീരാമപട്ടാഭിഷേകം

കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ആട്ടക്കഥ.

Malayalam

ഇച്ഛയില്ലേതുമെനിക്കിഹ

Malayalam
ഇച്ഛയില്ലേതുമെനിക്കിഹ രാജ്യം ല-
ഭീച്ചീടുവാൻ സുമതേ! കെട്ടി-
വെച്ചു മുന്നമതെൻ മൂർദ്ധാവിലിന്നു തി-
രിച്ചതു നൽകീടിനേൻ തപോനിധേ!
 
ജ്യേഷ്ഠന്നഭിഷേകമൊട്ടുമേ വൈകാതെ
തുഷ്ട്യാ നടത്തീടണം, വട്ടം
കൂട്ടേണ്ടതെന്തെല്ലാമായതിന്നെന്നിഹ
പെട്ടെന്നു കൽപ്പിച്ചാലും തപോനിധേ!

കാര്യസാരജ്ഞനൗദാര്യവാൻ

Malayalam
കാര്യസാരജ്ഞനൗദാര്യവാൻ സുസ്ഥിര-
മര്യാദൻ മാന്യമതി മഹാ-
വീര്യ പരാക്രമവാരിധി ധൈര്യവാൻ
 
ശൗര്യനിധി ഭരതൻ തപോനിധേ!
സൂര്യാന്വവായഗുരോ! ഭവൽപ്പാദ-
മാര്യമതേ! തൊഴുന്നേൻ
 
പാരിടമൊക്കെ ഭരിപ്പാ‍ാനിവനിന്നു
പോരുമെന്നാലുമിപ്പോൾ, ഭവാ-
ന്മാരുടെ കൽപ്പനമൂലമിന്നിദ്ധരാ-
ഭാരം ഞാൻ കൈകൊണ്ടീടാം തപോനിധേ!

മംഗളസ്തുതരാം മനുകുലപുംഗവരേ

Malayalam
ഇത്ഥം മാതൃജനങ്ങൾതൻ തനയരോടൊന്നിച്ചിരുന്നീടവേ
തത്രാഗത്യ മഹാമുനീശ്വരകുലശ്രേഷ്ഠൻ വസിഷ്ഠൻ മുദാ
ഭക്ത്യാ വീണു നമിച്ചു രാമഭരതന്മാരോടു പാരിച്ചെഴും
പ്രീത്യാ പ്രാഹ രഘുദ്വഹാന്വയ ഗുരൂർദ്ധന്യൻ പ്രസന്നാശയൻ
 
 
മംഗളസ്തുതരാം മനുകുലപുംഗവരേ! സതതം
അനുഃ ഭംഗമെന്യേ രാജ്യഭാരമിനി മേലിൽ
ഭംഗ്യാ ശ്രീരാമൻ തന്നേ ഭരിയ്ക്കേണം
 
രാഷ്ട്രം ഭരത! നീ ജ്യേഷ്ഠനു സാദരം
വിട്ടുകൊടുത്തീടുക പരം-
ശ്രേഷ്ഠനവനിനി തുഷ്ട്യാ ചൊല്ലും മൊഴി

ഏവമെന്തിനോതീടുന്നു

Malayalam
ഏവമെന്തിനോതീടുന്നു? ഹന്ത! മാതാവേ!
ദൈവകലിപ്പിതം സർവ്വവും
 
ഭൂവിതിലേവനുമുണ്ടാവും സൗഖ്യദുഃഖങ്ങൾ
ആവിലത്വമായതിൽ കേവലം നിരർത്ഥം താൻ
 
 
 
തിരശ്ശീല

എന്തുഞാനുരചെയ്യേണ്ടു

Malayalam
എന്തുഞാനുരചെയ്യേണ്ടു? എൻ തനൂജ! ഹേ!
ബന്ധുരാകൃതേ! രാഘവാ!
 
അന്ധയാമഹം ചെയ്ത തൊന്തരവുകളെല്ലാം
അന്തരംഗമലിഞ്ഞു ഹന്ത! നീ പൊറുക്കേണം

മാമക ജനനീ

Malayalam
മാമക ജനനീ! ത്വല്പാദാംഭോജം
രാമൻ ഞാനിതാ തൊഴുന്നേൻ
 
കോമളാശയേ! തെല്ലുമാമയമിനി വേണ്ട
ശ്രീമതി! തവ പുണ്യാൽ ക്ഷേമമോടു വന്നേൻ ഞാൻ

Pages