ശ്രീരാമപട്ടാഭിഷേകം

കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ആട്ടക്കഥ.

Malayalam

കേട്ടാലും ഘോരമാം കാട്ടിൽ

Malayalam
കേട്ടാലും ഘോരമാം കാട്ടിൽ‌ വെച്ചു രക്ഷോ-
രാട്ടായ രാവണനാൽ, സീത
മുഷ്ടയായ്ത്തീർന്നിതെന്നിട്ടു വിപിനത്തി-
ലൊട്ടുക്കങ്ങന്വേഷിച്ചു രഘുവരൻ
 
തമ്പിയോടൊന്നിച്ചു പമ്പാതീരം പുക്കു
വമ്പനാം സുഗ്രീവനെക്കണ്ടു
അമ്പോടു സഖ്യവും ചെയ്തു കപികുല-
ഗംഭീരന്മാരോടൊത്തു രഘുവരൻ
 
സിന്ധുമദ്ധ്യേ സേതുബന്ധിച്ചു ലങ്കയി-
ലന്തരമെന്യേ ചെന്നു, ദശ-
കന്ധരൻ തന്നെ തൽ ബന്ധുക്കളോടൊത്തു
ഹന്ത! ഹനിച്ചു വീരൻ രഘുവരൻ
 

ശ്രീമൻ കൃപയാ മൽ ജീവരക്ഷ

Malayalam
ശ്രീമൻ! കൃപയാ മൽ ജീവരക്ഷ ചെയ്‌വാൻ
സാമോദം വന്ന ഭവാൻ, സാക്ഷാൽ
ശ്രീമാധവൻ താനോ? ശ്രീമഹാദേവനോ?
ശ്രീമാനാം ദേവേന്ദ്രനോ? മനുജനോ?
 
ഹേ മതിമൻ! ത്വരിതം വദ വദ രാമചന്ദ്രചരിതം
സൽ കൃപാബ്ധേ! പ്രാണരക്ഷണത്തിനുണ്ടോ
നിഷ്കൃതി തക്കതായി? തവ
 
സൽക്രിയയ്ക്കിന്നു ഞാനിക്കണ്ട ലോകത്തെ-
യൊക്കെയും തന്നീടിലും മതിയാമോ?
 
മാനവമൗലിയാം മാമകപൂർവ്വജൻ
വാനരവീരരോടും, യാതു-
ധാനവരോടും കൂടി വന്നീടാൻ നി-
ദാനമെന്തെന്നറിവാൻ കൊതിയ്ക്കുന്നേൻ

വേണ്ടാ ഖേദം വെറുതേ

Malayalam
വേണ്ടാ ഖേദം വെറുതേ, ഹൃദി മോദം-
പൂണ്ടുകൊൾക സുമതേ!
 
കൊണ്ടൽവർണ്ണൻ രാമൻ കാന്തയോടും വന്നി-
ട്ടുണ്ടിഹ ലക്ഷ്മണനും ഗുണാംബുധേ
 
വിശ്രമാർത്ഥം ഭരദ്വാജമുനിയുടെ
ആശ്രമം തന്നിലിപ്പോൾ, സുഖം
ആശ്രിതവത്സലൻ വാഴുന്നു, ലോകൈക-
വിശ്രുതൻ രാമചന്ദ്രൻ ഗുണാംബുധേ!
 
സന്ദേഹം വേണ്ട ഹേ! സുന്ദരാംഗൻ രാമൻ
സുന്ദരീസീതയോടും, പിന്നെ-
തന്നുടെ സോദരൻ തന്നോടുമൊന്നിച്ചു
വന്നീടുമിങ്ങു നാളെ, ഗുണാംബുധേ!
 

പൊയ്യല്ലേ ഏവം ചെയ്യല്ലേ

Malayalam
പൊയ്യല്ലേ ഏവം ചെയ്യല്ലേ
അയ്യോ! ഇതിലൊന്നും ചെയ്‌വാ-
നിയ്യുള്ളോനാളല്ലേ തെല്ലും
 
തീയിലെങ്കിലായതിങ്കലഹമപി
മെയ്യൊഴിപ്പനീയ്യലെന്ന വിധമിഹ
ജ്യേഷ്ഠ! മേ വാക്യം കേട്ടാലും

കേൾക്ക മേ ബാല വാക്യങ്ങൾ

Malayalam
നന്ദിച്ചേവം ശ്രവിച്ചാഗുഹമൊഴികൾ തദുക്തേന മാർഗ്ഗേണ ഗത്വാ-
നിന്ദിക്കില്ലാരുമെന്നോർത്തുടനോരു മനുജാകാരനായ് ശ്രീഹനൂമാൻ
നന്ദിഗ്രാമം പ്രവേശിച്ചതികുതുകമൊടും നോക്കിനിൽക്കും ദശായാം
കുന്നിച്ചീടും വിഷാദാൽ ഭരതനരുളീടിനാൻ സാദരം സോദരം തം
 
 
കേൾക്ക മേ ബാല! വാക്യങ്ങൾ
ഓർക്കും തോറും മനതാരിൽ വായ്ക്കുന്നു മേ പരിതാപം
 
ശ്ലോഘ്യനാകും അഗ്രജന്റെ മൊഴിയിതു
പാർക്കിലിന്നു ഭോഷ്ക്കതായ് വരുന്നതോ?
കഷ്ടമേ! മഹാ കഷ്ടമേ!
 

രംഗം 10 അയോദ്ധ്യാരാജധാനി

Malayalam

ഭക്തിനിർഭരമായി ഈ രംഗം അവതരിപ്പിക്കുക പതിവുണ്ട്. അയോദ്ധ്യയിൽ, രാമനെ കാത്ത് കാത്ത് മടുത്ത ഭരതൻ, അവസാനം തീക്കുണ്ഡത്തിൽ ചാടി ആത്മാഹുതിയ്ക്ക് മുതിരുന്നു. ഹനൂമാൻ ആ സമയം പ്രവേശിച്ച് തടയുന്നു. രാമന്റെ വാർത്തകൾ ചൊല്ലുന്നു. ആ സമയം വിമാനത്തിൽ ശ്രീരാമാദികൾ വരുന്നതായി കാണുന്നു.

ഭരതന്റെ പാദുകപൂജ അരങ്ങത്ത് പതിവുണ്ട്.

ശ്രീമതേ നമസ്തുഭ്യം മേ

Malayalam
ശ്രീമതേ! നമസ്തുഭ്യം മേ ദുർവചനം ശ്രീ
രാമദൂതാ പൊറുക്കേണമേ
 
ധീമതാം‌വര! ഞാൻ മുന്നേ തീരെയറിഞ്ഞില്ല നിന്നെ
കേമനെന്നറിഞ്ഞു പിന്നെക്കേവലം ഞാൻ മൂഢൻ തന്നെ
 
പാർത്തു നിൽക്കേണ്ടെന്നാൽ പാരാതെ ഭരതനോടു
വാർത്തചെന്നുരയ്ക്ക മാരുതേ!
 
ആർത്തിപൂണ്ടവൻ വാഴുന്നു പേർത്തുമെപ്പോഴും കേഴുന്നു
യാത്രചെയ്യേണ്ടും വഴിയേയോർത്തുകേൾ ചൊല്ലാം വഴിയേ
 
ശക്തിമാനെന്തിനും ഭരതൻ, സൽഗുണൻ രാമ-
ഭക്തിയുമുണ്ടവൻ വിരുതൻ. ഭുക്തി കാകനികൾ മാത്രം
 

ദാശപതേ ഭവാനാശയതാരിങ്കൽ

Malayalam
ദാശപതേ! ഭവാനാശയതാരിങ്ക-
ലാശു കോപമുളവായതെന്തിങ്ങിനെ?
 
ലേശമെന്നാലുമിദ്ദാശപ്പരിഷയ്ക്കു
മോശം വരുത്തുവാനാശിച്ചതില്ല ഞാൻ
 
കീശ കുലോത്ഭവനേഷ ഞാനെങ്കിലും
ദാശരഥിയുടെ ദൂതനെന്നോർമ്മ മാം
 
ആശുഗപുത്രൻ ഹനൂമാനഹം തവ
നാശകനല്ലൊരു മിത്രമത്രേ സഖേ!
 
സ്വാമിയാം രാമനും ശ്രീമതി സീതയും
ശ്രീമാനം സൗമിത്രി താനും ഗുണാംബുധേ!
 
സാമോദം വന്നുവാഴുന്നു ഭരദ്വാജ-
മാമുനി തന്നുടെ സന്നിധൗ സന്മതേ!
 

മൂഢ മർക്കടകീടക

Malayalam
ഇത്ഥം ധീവരരോതിടുന്നളവിലാ ശ്രീരാമദൂതൻ തെളി-
ഞ്ഞത്യാനന്ദമിയന്നഹോ ഗുഹപുരം വേഗേന പൂകീടവേ
ശുദ്ധാത്മാ ഗുഹനത്ര വാസ്തവമറിഞ്ഞീടാതെ കൂടും ജവാൽ
ബദ്ധാടോപമടുത്തു ഘോരപരുഷാം ഭാഷാം ബഭാഷേ രുഷാ
 
 
മൂഢ! മർക്കടകീടക! മൽ പുരിയിൽ-
കേറീടാനെന്തെടാ? പോകെടാ!
 
പ്രൗഢത നടിച്ചെന്നാൽ കൂടുകയില്ലെന്നോടു
തടവകന്നു പടികടന്നു വടിവൊടു
 
ഝടിതി വന്ന കുടിലനാരെടാ? ശഠ?
 
ദാശന്മാരിവരിന്നഹോ ഗംഗയിൽ വല-
വീശുവാൻ തുടങ്ങീടവേ

ആതുരഭാവം വേണ്ടിഹ

Malayalam
ആതുരഭാവം വേണ്ടിഹ മനമതിലേതും ധീവരരേ!
ഏതൊരു ശഠമതിയാകിലുമിഹ നഹി
 
ചേതസി ദയ ലവലേശമിദാനീം
തക്കമൊടുടനെ ഗമിക്കുവൻ, ഖലു-
മർക്കട മൂഢനെ പിടിക്കുവൻ
 
തർക്കമതില്ലിഹ നയിക്കുവിൻ, പുന-
രിഗ്ഗൃഹസീമനി തളക്കുവൻ

Pages