ശ്രീരാമപട്ടാഭിഷേകം

കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ആട്ടക്കഥ.

Malayalam

ചാഞ്ചല്യം വേണ്ടാ തെല്ലുമേ

Malayalam
ചാഞ്ചല്യം വേണ്ടാ തെല്ലുമേ ത്വൽ സഖിയുടെ
വാഞ്ച്ഛിതം അഹം ഏകീടാം
 
ചഞ്ചലവിലോചനേ! കിഞ്ചന മടിയില്ല
നെഞ്ചിലുള്ളാശയവൾ അഞ്ചാതെ ചൊല്ലിടട്ടെ
 
പ്രാണവല്ലഭേ! മൽഗിരം കേട്ടാലും ശര-
ദേണാങ്കാനനേ! സത്വരം

പ്രാണവല്ലഭ മൽഗിരം കേട്ടാലും

Malayalam
ശാന്താശയാന്താം സരമാം തദാനീം
കാന്താനനാബ്ജാം പ്രസമീക്ഷ്യ താന്താം 
കാന്തം വിമാനം തരസാ രുരുക്ഷും
സ്വാന്തർഗ്ഗതം സാധു ജഗാദ സീതാ
 
 
പ്രാണവല്ലഭ! മൽഗിരം കേട്ടാലും
സുമബാണസുന്ദര! സത്വരം
 
ഏണീശാബാക്ഷി മധുവാണി സരമ കഷ്ടം!
കേണിതാ ഗുണസിന്ധോ! വാണീടുന്നു കണ്ടാലും
 
ഇന്നേരം നമ്മൾ പോവതു ചിന്തിച്ചു തന്നെ
സുന്ദരഗാത്രി കേഴുന്നു
 
ഇന്നോർത്താലിവളെപ്പോലൊരുന്നത ഗുണമുള്ള

മിത്രാത്മജ മമ മിത്ര

Malayalam
മിത്രാത്മജ! മമ മിത്ര വിഭീഷണ!
ചിത്രമിദം വചനം
 
അത്രകുതൂഹലമിതിലധികം മമ
ചിത്തേ വരുവതിനില്ല നിനച്ചാൽ
 
ഹിതമിതുതന്നെ നമുക്കിഹ നിങ്ങടെ
മതമറിയാഞ്ഞു മറിച്ചു കഥിച്ചേൻ
 
പരാതിഹ കപിവീര വിമാനമി-
താരോഹയ പരിവാരസമേതം
 
വീര! വിഭീഷണ! വൈരിവിഭീഷണ!
വിരവൊടു കേറുക ദിവ്യവിമാനം
 
ലക്ഷ്മണനോടും സീതയോടും സഹ-
തൽ ക്ഷണമിഹ ഞാനും കരയേറാം

ശ്രീരാമചന്ദ്ര ജയ ശീതാംശു

Malayalam
ശ്രീരാമചന്ദ്ര! ജയ ശീതാംശു നിഭാനന!
കാരുണ്യാംബുധേ! തവ കാലിണ വണങ്ങുന്നേൻ
 
ഹന്ത ഞങ്ങളെവിട്ടു കാന്താസോദരാന്വിതം
എന്തേ തനിച്ചു പോവാൻ ചിന്തിച്ചുറച്ചതോപ്പോൾ?
 
പെട്ടെന്നുണ്ടാകും ഭവൽ പട്ടാഭിഷേകം കാണ്മാൻ
ഒട്ടല്ലീ ഞങ്ങൾക്കിങ്ങു ഉൾത്തട്ടിലുള്ളൊരു മോഹം
 
കുന്നിച്ച കൃപയോടും ഒന്നിച്ചു ഞങ്ങളേയും
നന്ദിച്ചു കൊണ്ടുപോവാൻ വന്ദിച്ചപേക്ഷിക്കുന്നേൻ

സൽഗുണാംബുധേ

Malayalam
സൽഗുണാംബുധേ! തവ സൽക്കാരമൊക്കെയിപ്പോൾ
ഉൾക്കൊണ്ടമോദമോടും കൈക്കിണ്ടിരിക്കുന്നു ഞാൻ
 
തെല്ലുമേ താമസിക്കാവല്ല മേ മൽപുരിയിൽ
ചെല്ലേണമിന്നുതന്നെ കില്ലതിനില്ല സഖേ!
 
നക്തഞ്ചരേന്ദ്ര! മമ ഭക്തനായീടും ഭവാൻ
സൗഖ്യമോടിഹ രക്ഷോ മുഖ്യനായി വാഴ്ക ചിരം
 
ഉഗ്രവിക്രമന്മാരാം സുഗ്രീവാദ്യരുമിനി
ചിക്കെന്നു നിജപുരി പുക്കു വാഴട്ടേ സുഖം

അരുണപങ്കജനേത്ര

Malayalam
അരുണപങ്കജനേത്ര! കരുണാവാരിധേ! തവ
ചരണപങ്കജം, മമ ശരണം ഞാനിതാ വന്ദേ!
 
കൽപ്പനപോലെയിതാ പുഷ്പകവിമാനം ഞാൻ
കെൽപ്പോടു കുണ്ടുവന്നേനുൽപ്പല വിലോചന!
 
എങ്കിലും ഒരു മോഹം എങ്കലുണ്ടാതുമോതാം
കിങ്കരന്മാർക്കും ഭവാൻ സങ്കടഹരനല്ലൊ!
 
സ്വല്പദിനമെങ്കിലും മൽപ്പുരിതന്നിൽ ഭവാൻ
സൽപ്രഭോ! സുഖം വാഴ്‌വാനൽപ്പമല്ലപേക്ഷ മമ

വീരാൻ വിസൃജ്യ വിവിധാൻ

Malayalam
വീരാൻ വിസൃജ്യ വിവിധാൻ വിപിനൗകസസ്താൻ
ശ്രീരാഘവം നിജപുരീമഭിഗന്തുകാമം
ജ്ഞാത്വാതി തപ്തഹൃദയസ്സമുപേത്യ ചൈനം
ഭക്ത്യാ പ്രണമ്യ നിജഗാദ തദാ കപീന്ദ്രഃ

രാമഭക്തശിരോമണേ

Malayalam
രാമഭക്തശിരോമണേ! ശൃണു ഹേ മാമക വാക്യം
ഭീമവിക്രമ വാരിധേ! സുമതേ!
 
സ്വാമികാര്യമതിന്നു കിഞ്ചന
താമസം വരികില്ല സമ്പ്രതി
 
വ്യോമയാനമൊടൊത്തു വിരവൊടു
യാമി ഞാനധുനൈവ കപിവര!
 
ശങ്കയില്ല കേൾക്ക രഘുപതി തൻ കൃപാബലമൊന്നിനാൽ ഖലു
സങ്കടങ്ങളൊഴുഞ്ഞു ഞാനിഹ ലങ്കതൻ പതിയായ ഭവിച്ചിതു
 
കാലകാലമഹാദ്രിചാലനലോലനായ ദശാസ്യനേ യുധി-
ലീലയാ നിഹനിച്ചതൊരു നരബാലനെന്നു വരുന്നതെങ്ങിനെ?
 
ലോകനായകനച്യുതൻ ഹരി രാഘവൻ കമലാവരൻ ഖലു

Pages