ശ്രീരാമപട്ടാഭിഷേകം

കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ആട്ടക്കഥ.

Malayalam

കപിരാജപ്രിയരാജേ

Malayalam
കപിരാജപ്രിയരാജേ! കേൾക്ക മേ വാചം
കമനീയതരകായേ!
 
അപി കിം കുശലം താരേ! അരുൾചെയ്തീടുക നേരേ
സപദി പോകണമറികെനിക്കയി
 
സരസഭാഷണം കൊണ്ടും സുന്ദരി! തവ
സകലസൽകൃതികൊണ്ടും
 
പരിതോഷമെനിക്കിന്നു പരിചോടു വളരുന്നു
സരസിജാക്ഷി! ധരിക്ക നീ മമ
 
സഹജയെന്നഹമോർത്തിടുന്നിഹ
ത്വരിതം നീ രുമയോടും സർവ്വവാനര-
തരുണീസഞ്ചയത്തോടും
 
വരണമെന്നോടു സാകം വരനാരീമണേ പോകാം
വിരവിനോടു പുറപ്പെടാമിനി
 

സുദിനമിന്നു മേ നൂനം

Malayalam
വ്യഗ്രൈസ്സുഗ്രീവവാക്യപ്രചലിതഹൃദയൈർവാനരേന്ദ്രൈരതന്ദ്രൈ-
രാനീതാഭിശ്ച താഭിഃ കപിവരവനിതാഭിസ്സമം സത്സ്വഭാവാ
താരാ താരാധിപസ്യാ ബഹുതരമുപഹാരാദിഭിർമ്മോദയിത്വാ
പ്രീതാം സീതാമവാദീൽ പ്രിയതരമിതി താം ഭൂമിജാം രാമജായാം
 
 
സുദിനമിന്നു മേ നൂനം സുദതി! നിൻ ദർശനത്താൽ
മുദിതം മമ മാനസം മുദിരചാരുകുന്തളേ!
 
കളവല്ല, നിന്നെക്കാണ്മാൻ കളഭഗാമിനി! മോഹം
വളരെ വളരെ നാളായ് വളർന്നു വന്നിരുന്നു മേ
 
അർണ്ണോജമുഖി! പൂർവപുണ്യങ്ങൾകൊണ്ടു മമ

വീര വാനരപുംഗവ

Malayalam
വീര! വാനരപുംഗവ! വിശ്രുതകീർത്തേ!
വീര്യവാരിധേ! വന്ദേഹം
 
ശൗര്യസാഗര! തവ ശാസനങ്ങളെയെല്ലാം
സൂര്യനന്ദന! ശീഘ്രം സ്വൈരം ഞാൻ നടത്തീടാം
 
മൽപിതൃവ്യനാം ഭവാൻ കൽപ്പിച്ചാലതു ചെയ്‌വൻ
അൽപ്പം വികൽപ്പമാർക്കിന്നുൾപ്പൂവിലുളവാകും?
 
എന്നല്ല വിശേഷിച്ചും വന്ദനീയനാം രാമ-
ചന്ദ്രന്റെ നിയോഗത്താൽ ചൊന്നതല്ലയോ ഭവാൻ
 
ഭാനുനന്ദന! സർവ്വ വാനരീജനത്തേയും
നൂനമാനയിപ്പിപ്പൻ ഞാനിതാ ഗമിക്കുന്നേൻ

സുരരാജസൂതനന്ദന

Malayalam
മുദാ വിദിത്വാ മനുജാധിപാജ്ഞാ-
മുദാരധീസ്സർവജനേംഗിതജ്ഞഃ
സദാംഗദാലംകൃതമുന്നതാംഗം
തദാംഗദം പ്രാഹ മഹാൻ കപീന്ദ്രഃ
 
 
സുരരാജസൂതനന്ദന! സൂക്തി മേ കേൾക്ക
സുജനമാനസാനന്ദന!
 
ഗജരാജഗതി രാജദ്വിജരാജമുഖി സീതാ
സുദതി വാനരവനിതമാർതതി
 
സപദി കാണ്മതിനറിക വാഞ്ഛതി
കരുത്തേറ്റം പെരുത്ത വാനരത്താന്മാർ പുരത്തിലും
 
ഉരത്ത വന്മരത്തിലും തരത്തിൽ കന്ദരത്തിലും
മരുവീടും നിജരമണിമാർകളെ
 

ഇത്ഥം കഥിച്ചു നൃപപുത്രൻ

Malayalam
ഇത്ഥം കഥിച്ചു നൃപപുത്രൻ സസോദരകളത്രാൻ തദാ
വരവിമാനം, സുരപുരസമാനം. ഹൃദി സബഹുമാനം
രജനിചര വൃഷഭകപിവരനികര പൂർണ്ണമതു-
നത്വാ കരേറി ബഹുമാനം
 
ശീഘ്രം തിരിഞ്ഞഥ വടക്കോട്ടു നോക്കിയുടനൂക്കൻ വിമാന-
മതു പൊങ്ങീ, നഭസി രുചി തിങ്ങീ, നലമൊടു വിളങ്ങീ
നിഖിലസുരനിവഹമുനിനിരനുതികൾ ചെയ്തിടവേ
നേരേ തദാ ഗതി തുടങ്ങി
 
ശ്രീരാമനൂഴിയതിലോരുന്നു കാട്ടി നിജദാരങ്ങളേ
ബഹുരസേന, രജനിചരസേനാ, രണശിരസുലു നാ
അതിനുടയ നിണമൊഴുകിയരുണ തരണസ്ഥലികൾ
അബ്ജാക്ഷി കണ്ടു ഭയദീനാ

ചേദിഷ്മാപാല മുഖോൽക്കട

Malayalam
ചേദിഷ്മാപാല മുഖോൽക്കട ധരണിഭരം തീർത്തിടാൻ മർത്ത്യ മൂർത്ത്യാ
മേദിന്യാം ജാതനാം ഞാനിന്നിനിയൊരുസമയേ കൃഷ്ണനായ് വൃഷ്ണിവംശേ
മോദിച്ചന്നെൻ സ്വസാവായ് വരുമറിക സുഭദ്രാഖ്യായാ ശ്ലാഘ്യയാം നീ
ഖേദീച്ചീടേണ്ട ചെറ്റും കളമൊഴി സരമേ! സൗഖ്യമായ് പാർക്ക ഭക്ത്യാ

ഉൽപ്പല ദലലോചന

Malayalam
ഉൽപ്പല ദലലോചന! ശ്രീരാമചന്ദ്ര!
ത്വൽ പാദാംബുജം തൊഴുന്നേൻ
 
ത്വൽഭക്തി ഭവിക്കേണം എപ്പോഴുമെന്നല്ലാതെ
സ്വൽപ്പവുമൊരുമോഹമുൾപ്പൂവിൽ എനിക്കില്ല
 
പിന്നെ ഭവാനു കാരുണ്യം മാനസതാരിൽ
എന്നെക്കുറിച്ചുണ്ടെന്നാകിൽ
 
നിന്നുടെ സോദരിയായ് മന്നിൽ ഞാൻ ഇനി മേലിൽ
വന്നു ജനിച്ചീടുവാൻ തന്നാലും വരം മമ

Pages