ശ്രീരാമപട്ടാഭിഷേകം

കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ആട്ടക്കഥ.

Malayalam

നക്തഞ്ചരേന്ദ്ര സുമതേ

Malayalam
കാന്താമേവം കലുഷഹൃദയാം സാന്ത്വയിത്വാ സമോദം
ലങ്കാധീശേ വസതിസസുഖം വിഷ്ണുഭക്തേ വിവിക്തേ
ആജ്ഞാപുഷ്പം ശിരസികലയൻ സ്വാമിനസ്സ്വൈരഗാമീ
ഗത്വാ പ്രോചേ സമ്പദി വചനം തത്ര ധീമാൻ ഹനൂമാൻ
 
 
നക്തഞ്ചരേന്ദ്ര സുമതേ! -നരകരിപു-
ഭക്തവരഭാഗ്യ ജലധേ
വ്യക്തമിഹ കേൾക്ക മമ വാക്യമിതു സാമ്പ്രതം
യുക്തമപി ചെയ്തുടൻ യാതുധാനേശ്വര!
 
സ്വാമി രഘുനാഥനിവിടേ, സ്വർണ്ണമയ-
ധാമനി ഭവാന്റെ നികടേ
 
പ്രേമമോടു സന്മതേ! പ്രേഷണം ചെയ്തു മാം

സത്യമത്രേ തവ വാക്യം

Malayalam
സത്യമത്രേ തവ വാക്യം വ്യത്യാസമില്ലേതുമോർത്താൽ
മത്ത മതംഗജ ഗമനേ! - എങ്കിലും തവ-
ചിത്തതാപം വേണ്ടാ തെല്ലുമേ
 
പൃഥീസുതയാം ജനകാത്മജ നിജ-
ഭർത്തൃസമേതം പോകുമിദാനീം
 
സാകം രാമദേവനോടും ശോകമറ്റു ദേവിയിപ്പോൾ
പോകുമെന്നാകിലും വല്ലഭേ! - പാ‍രമീവണ്ണം-
മാഴികിടുന്നതെന്തിനിന്നു നീ!
 
ആകുലമറ്റു നമുക്കുമിദാനീം
സാകേതത്തിനു പോകാമല്ലോ
 
 
 
തിരശ്ശീല

പ്രിയതമ! കേൾക്ക നീ

Malayalam
പ്രിയതമ! കേൾക്ക നീ
പ്രിയതയോടെൻ വചനം
 
നയവിനയ വാരിധേ!
നക്തഞ്ചരേശ്വര!
 
ശ്രീരമചന്ദ്രൻ തന്റെ കാരുണ്യം കൊണ്ടുഭവാൻ
പാരാതെ ലങ്കേശനായ് സ്വൈരം വാഴുന്നതിപ്പോൾ
 
ത്വൽക്കാന്തയാകുമെനിക്കിക്കാലമോർത്തു കണ്ടാൽ
ദുഃഖാർത്തിക്കവകാശമുൾക്കാമ്പിലില്ല തെല്ലും
 
കഷ്ടമെങ്കിലും ഇന്നു ശിഷ്ടയാം സീതാദേവി
വിട്ടുപോവതോർത്തുള്ളം പൊട്ടുന്നു പാരമയ്യോ
 
സങ്കടമറ്റൊരഹസ്സെങ്കിലും ദേവിയിഹ
തൻകാന്തനൊത്തു വാഴ്വതെൻ‌ കണ്ണാൽ കണ്ടില്ലല്ലൊ

സാരസ സമനയനേ

Malayalam
കാലേസ്മിൻ കരുണാകരേണ സദയം രാമേണ രാത്രിഞ്ചരാ-
ധീശത്വം ഗമിതോപി സാത്വികവരഃ ശ്രീ വിഷ്ണു ഭക്തോത്തമഃ
‘പാടീ’രാദി മഹാദ്രുമാഞ്ചിതതരാമുദ്ര്യാന വീഥീം മുദാ
ദൃഷ്ട്വാ പ്രാഹ വിഭീഷണോഥ സരമാം കാന്താം പ്രശാന്താശയഃ
 
 
സാരസ സമനയനേ! സാരസ്യ വാരിധേ!
സരമേറുമെൻ വചനം സരമേ! കേട്ടാലും
 
അത്ഭുതമീ ലങ്കയാകും നൽപ്പുരത്തിനുടെ
ശില്പവൈശിഷ്ട്യങ്ങൾ ചാരുശീലേ! ചൊല്ലാവതോ?
 
മൽപ്പൂർവ്വജനിന്ദ്രവൈരി കെൽപ്പിൽ നിർമ്മിച്ചതാം
കൽപ്പവൃക്ഷോദ്യാനമിതു കാന്തേ നീ കണ്ടായോ?

ശ്രീരമചന്ദ്രവചനാമൃത വർഷമൂലം

Malayalam
ശ്രീരമചന്ദ്രവചനാമൃത വർഷമൂലം
പാരാതടങ്ങി ഹൃദി ലക്ഷ്മണ കോപവഹ്നി
താരാർ മകൾക്കുമഥ താപമയാഗ്നി കെട്ടുൾ-
ത്താരാശു മോദമൊടുമൊത്തു തെളിഞ്ഞു പാരം
 
 
തിരശ്ശീല

ഉൽപ്പലേക്ഷണേ തവ സ്വൽപ്പവും

Malayalam
ഉൽപ്പലേക്ഷണേ തവ സ്വൽപ്പവും വേണ്ടാ താപം
മൽപ്പുരി നമുക്കിന്നു കെൽപ്പോടു പൂകാമല്ലൊ
 
മൽപ്രാണനാഥേ! കേട്ടാലും മാമകവാചം
മൽപ്രാണനാഥേ! കേട്ടാലും
 
ഞാനയച്ചോരു വായുസൂനുതൻ വാക്യാലിപ്പോൾ
നൂനം വിഭീഷണൻ വിമാനം കൊണ്ടുവന്നീടും
 
പുഷ്പകവിമാനവുമുണ്ടിപ്പുരി തന്നിലതിൽ
കെൽപ്പോടു കെറി നമുക്കിപ്പോൾ ഗമിക്കാമല്ലൊ

കേൾക്ക ലക്ഷ്മണ

Malayalam
കേൾക്ക ലക്ഷ്മണ! സോദര! മാമകവാചം
കേൾക്ക ലക്ഷ്മണ! സോദര!
 
ഊക്കേറും ഭവാനേവം വായ്ക്കുവാനെന്തേ കോപം?
യോഗ്യമല്ലേവമുള്ള വാക്യങ്ങൾ നിനക്കേതും
 
സാരോപദേശം നിനക്കോരോരോവിധം മുന്നം
നേരേ ഞാൻ ചെയ്തതെല്ലാം തീരേ മറന്നിതോ നീ?
 
ധാതാവിൻ ഹിതമിഹ ജാതമായതു സർവ്വം
മാതാവിങ്ങപരാധമേതാനും ചെയ്തോപാർത്താൽ?
 
താപമെന്തിനു പാഴിൽ നീ പരമാർത്ഥമോർക്ക
പാപമൂലമാകുമീ കോപമടക്കി വാഴ്ക

ആര്യ തവ പാദാംഭുജമാശു ഞാൻ

Malayalam
ഇത്ഥം ശ്രുത്വാ ജനകതനയാ ഭാഷണം ഭീഷണാത്മാ
ക്രുദ്ധഃ സ്മൃത്വാ സപദി ഹൃദയേ സ്പർദ്ധയാ മദ്ധ്യമാംബാം
നത്വാ പാദേ രഘുകുലവരം ലക്ഷ്മണ സ്തൽക്ഷണോദ്യൽ-
ബദ്ധാടോപജ്വലിത നയനോ രൂക്ഷം മിത്യാച ചക്ഷേ

 
 
ആര്യ! തവ പാദാംഭുജമാശു ഞാൻ തൊഴുന്നേൻ
വീര്യ ശൗര്യ സാരാംബുധേ! വിശ്രുത സൽക്കീർത്തേ!
 
കാര്യസാരജ്ഞനാം ഭവാൻ കഷ്ടമെന്തീവണ്ണം
കാരുണ്യാകുലനാകുന്നു കശ്മലരായോരിൽ?
 
ജ്യേഷ്ഠന്നഭിഷേകത്തിനു കൂട്ടി വട്ടമപ്പോൾ

Pages