ശ്രീരാമപട്ടാഭിഷേകം

കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ആട്ടക്കഥ.

Malayalam

ധീവരേശ്വര പാഹി ജയ

Malayalam
ചാടിച്ചേലിലമർത്ത്യവാഹിനി കടന്നൻപിൽ ഗുഹൻ പാർപ്പിടം-
തേടിച്ചെന്ന കപീന്ദ്രനെക്കരയതിൽപ്പെട്ടെന്നു ദൃഷ്ഠ്വാ തദാ
പേടിച്ചോടിയുഴന്നുടൻ ഗുഹപദം പ്രാപിച്ചു താപാന്വിതം
കൂടിച്ചേർന്നു നമിച്ചു ദീനയതൊടൊത്തദ്ദാശരിത്യൂചിരേ
 
 
ധീവരേശ്വര! പാഹി ജയ! ജയ! ജീവരക്ഷ വിധേഹി ഭോ!
കേവലം കനിവോടു ഞങ്ങടെ ആവലാതികൾ കേൾക്കണം
 
ആശു ഗംഗയിൽ ഞങ്ങളിഹ വലവീശുവാൻ തുടരും വിധൗ
കീശനേകനടുത്തു വന്നു ദുരാശയൻ ബഹുഭീഷണൻ
 
പച്ചമത്യഗണം പിടിച്ചുപറിച്ചു തിന്മതിനായവൻ

രംഗം 9 ഗുഹന്റെ വീട്

Malayalam

പേടിച്ചരണ്ട മുക്കുവർ ഓടി ചെന്ന് മുക്കുവത്തലവനായ ഗുഹനോട് കാര്യങ്ങൾ അവതരിപ്പിക്കുന്നു. മുക്കുവരെ പിൻതുടർന്ന് ഹനൂമാനും എത്തുന്നു. അവർ തമ്മിൽ പരസ്പരം ആശയം കൈമാറുന്നു.

വാനിനൊത്തു വിളങ്ങുന്ന വാനോരാറ്റിൽ

Malayalam
ശ്രീരാമദൂതനിദമോതി നടന്നു ഗംഗാ-
തീരത്തു ചെന്നളവഹോ! ബഹു ദാശവർഗ്ഗം
പാരാതെ തത്ര വലവീശുവതിന്നു മറ്റേ-
ത്തീരത്തു വഞ്ചികളിൽ വന്നു നിരന്നു മോദാൽ
 
 
വാനിനൊത്തു വിളങ്ങുന്ന വാനോരാറ്റിൽ വലയിട്ടു-
മീനങ്ങൾ പിടിക്കുമീ മാനുഷർക്കെല്ലാം
ഊനമറ്റ മറകട്ട ദാനവനെക്കൊൽവാനൊരു-
മീനമായ ദാനവാരി തുണച്ചീടേണം
 
മന്ദരാദ്രിയുയർത്തുവാൻ മന്ദമന്യേ കൂർമ്മമായി
വന്ന വിഷ്ണുഭഗവാനെ വണങ്ങീടുന്നേൻ
ധാത്രിയെക്കട്ടദൈത്യന്റെ മൂർത്തി പിളർന്നീടാനൊരു-

പാർത്ഥിവ വംശമണേ

Malayalam
പാർത്ഥിവ വംശമണേ! ഭവാനുടെ
കാൽത്തളിർ പണിയുന്നേൻ
 
ആസ്ഥയോടൊത്തിത പോകുന്നേൻ നി-
ന്നാജ്ഞ ചെയ്തുകൊൾവാനായ് കേവലം
 
കരുണാലേശം തേ മയി വരികിൽ
കാര്യമെന്തു വിഫലമായ് വരുന്നതു?
 
നാകാപഗതന്റെ മറുകര പൂകാം ഞാനുടനേ
വേഗമോടു ചെന്നു കണ്ടു ഗുഹനൊടു
 
വാർത്തയൊക്കെയോതിടുന്നതുണ്ടഥ
പോകാമുടനേയയോദ്ധ്യയതിലഹ-
മോതുമത്ര ഭരതനോടവസ്ഥകൾ
 
ത്വൽക്കഥയതുമറിയാം വന്നിഹ വെക്കം ഞാൻ പറയാം

പവനനന്ദന കേൾക്കെടോ

Malayalam
ഇത്ഥം മുനീന്ദ്രവചനാൽ സഹജാദിവൃത്തം
വിജ്ഞായമോദഭരിതോ ഭരതായ പൂർവ്വം
ഉക്തം സ്വകീയവചനം പുനരാത്മചിത്തേ
സ്മൃത്വാ സമീകരണസുതം നിജഗാദ രാമഃ
 
 
(ഹനൂമാനോട്)
പവനനന്ദന! കേൾക്കെടോ! ഭാഷിതം മമ
പവനനന്ദന! കേൾക്കെടോ!
 
ഭവാനിതോ ബത ഗമിക്കണം പഥി-
ജവേന ജാഹ്നവി തരിക്കണം
 
അവസ്ഥ ഗുഹനൊടും കഥിക്കണം വഴി-
അവൻ കഥിപ്പതു ധരിക്കണം
 
ആയാസഹീനം-അയോദ്ധ്യവരെയഥ നടക്കണം പരം-

ഇന്നിവിടെ സുഖമോടും നന്ദിപൂണ്ടു

Malayalam
ഇന്നിവിടെ സുഖമോടും നന്ദിപൂണ്ടു വാണുമോദാൽ
ഒന്നു വിശ്രമിച്ചു നാളെ ചെന്നുചേരാം അയോദ്ധ്യയിൽ
 
ഇന്നു നിങ്ങളിവിടത്തിൽ വന്നുചേർന്നിരിക്കുന്നതായ്
ചെന്നു ഭരതനോടുരചെയ്തീടട്ടെ വായുപുത്രൻ

വിക്രമജിത മഹേന്ദ്ര

Malayalam
വിക്രമജിത മഹേന്ദ്ര! വിശ്രുത സൽഗുണ സാന്ദ്ര!
നിഷ്കളങ്ക മുഖചന്ദ്ര! കേൾക്ക വാചം രാമചന്ദ്ര!
 
ഹന്ത! സർവ്വസാക്ഷി ഭവാൻ എന്തറിയാതുള്ളൂ ലോകേ?
എന്തിനീ ചോദ്യമെന്നാലും ചന്തമോടുള്ളതും ചൊല്ലാം
 
മേദുര ഗുണരാം തവ സോദരർക്കുമമ്മമാർക്കും
മോദമത്രേ തദ്വിയോഗഖേദമല്ലാതില്ലൊന്നുമേ
 
പ്രാജ്യകീർത്തേ! ഭരതന്റെ പൂജ്യമാം ഭരണം മൂലം
രാജ്യനിവാസികൾ എല്ലാം യോജ്യതയോടു വാഴുന്നു
 
താപമറ്റു വസിഷ്ഠാദി താപസരും വസിക്കുന്നു

ഭഗവൻ മാമുനേ

Malayalam
ജനക ദുഹിതൃവാക്യം കേട്ടു തുഷ്ട്യാ കപീതാം
വനിതകൾ വരരോടു കേറി വേഗം വിമാനം
പുനരരിയ ഭരദ്വാജാശ്രമം പുക്കു ശീഘ്രം
മുനിവരമഥ നത്വാ രാമനിത്ഥം ബഭാഷേ
 
 
ഭഗവൻ! മാമുനേ! ഭവൽ പാദപത്മം തൊഴുന്നേൻ
സുഖമോടെൻ സോദരന്മാർ സാമ്പ്രതം ജീവിക്കുന്നോ?
 
ജനനിമാർ മൂവ്വരും മേ ജീവിച്ചു വാഴുന്നിതോ?
കനിവേറുമവർ കഥ കേൾക്കാറില്ലയോ ഭവാൻ?
 
വസിഷ്ഠമാമുനിവരൻ വാഴുന്നില്ലയോ തത്ര
വസിയ്ക്കും പൗരാദികൾക്കും വേണ്ടോളം സുഖമല്ലീ?
 

Pages