ശ്രീരാമപട്ടാഭിഷേകം

കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ആട്ടക്കഥ.

Malayalam

വാരിജ ലോചന

Malayalam
വാരിജ ലോചന! വൈരീനിഷൂദന!
വചനം തവ മമ ഹൃദയേ
 
ഭൂരിതരം വ്യഥയുളവാക്കുന്നിതു
ഭൂപതിവര! മമ കാന്ത!
 
ഒരുദിവസം കൊണ്ടവിടെക്കെത്തുവാ-
നോർക്കുകിലെങ്ങനെ കഴിയും?
 
കേകയ നന്ദിനി കാരണമല്ലയോ
വ്യാകുലതകളിവയെല്ലാം?

വാരിജദളനയനേ വാരണയാനേ

Malayalam
ജയശ്രിയാ നൂതനയാപി ജൂഷ്ടോ
ഹൃഷ്ടസ്സ്വകാന്താം ചിരകാല ലബ്ധാം
സ്വാങ്കേ സമാരോപ്യ ജഗാദ രാമഃ
പുരീം സ്വകീയാമഭിഗന്തുകാമഃ
 
 
വാരിജദളനയനേ വാരണയാനേ!
വല്ലഭേ! വിധുവദനേ!
നീരദസമകചേ നീ ശൃണു മമ വാചം
നാരിമാർ കുലമൗലി മാലികേ!
 
ലാവണ്യാംഭുധേ! നമുക്കീ വനവാസാവധി
ഈവണ്ണം തീർന്നു മമ ജീവനായികേ! ശുഭേ!
 
രാവണനെ വധിച്ചു, ദേവി! നിന്നേലഭിച്ചു
കേവലമെന്നാകിലുമാവിലം മമാശയം
 

രംഗം 1 ലങ്ക

Malayalam

വനവാസം അവസാനിച്ച് പിറ്റേദിവസം എന്ന് കണക്കാക്കാം. യുദ്ധമൊക്കെ തീർന്നിരിക്കുന്നു. സീതയെ വീണ്ടെടുത്തിരിക്കുന്നു.

ശ്രീരാമപട്ടാഭിഷേകം

Malayalam
 

ആട്ടക്കഥാകാരൻ


ശ്രീ കൊട്ടാരത്തിൽ ശങ്കുണ്ണി (1855-1937)
 

അവലംബം

രാമായണം യുദ്ധകാണ്ഡം
 

കഥാസംഗ്രഹം

Pages