പുത്ര പുരുഷരത്നമേ
Malayalam
പുത്ര! പുരുഷരത്നമേ! ഭാഷിതം ശത-
പത്രലോചന! കേൾക്ക മേ
എത്രനാളായി തവ ഗാത്രമൊന്നു കണ്ടീടാൻ
ആർത്തിപൂണ്ടിഹ മമ നേത്രങ്ങൾ കൊതിയ്ക്കുന്നു?
നിർമലഗുണവാരിധേ! മന്മകനേ! നിൻ
നന്മകൾ നിനച്ചെത്രനാൾ
അംബുജസമമാകും നിൻ മുഖമിഹ കാണാ-
ഞ്ഞെന്മാനസമിങ്ങയ്യോ! വന്മാലിയന്നു? ബാല!
നെന്മേനിവാകതന്നുടെ പൂവതുപോലെ
നന്മേനിയെഴും നിന്നുടെ
പൊന്മേനി പുണരുവാൻ എന്മേനി മമ ബാല!