കരഹതിയാൽ നിൻ
കരഹതിയാൽ നിൻ മുടി പൊടി പെടവെ
വിരവോടു കാലന്നു നൽകീടുവെൻ
കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ
കരഹതിയാൽ നിൻ മുടി പൊടി പെടവെ
വിരവോടു കാലന്നു നൽകീടുവെൻ
അന്തകനു കൊടുത്തീടുവെൻ നിന്നെ
ചിന്ത തെളിഞ്ഞെൻ കര ഹതിയാൽ
പോരിന്നായെതിരിട്ടൊരു നിന്നെപ്പാരാതന്തകന്നു കൊടുപ്പെൻ
പ്രാസമിതിപ്പോളയയ്ക്കുന്നേൻ നിൻ പ്രാണനെ വേർപെടുത്തീടുവാൻ
ശ്ലോകം:
ദശസ്യവാചാ രജനീ ചരാസ്തേ !
രണംകണം വേഗമൊടേ ഗമിച്ചൂ
നരാന്തകം വാനര വാഹിനീന്താം
ഘ്നന്തം വിലോക്യാംഗദനേവമൂചേ.
പദം:
രേരേ നീ വരിക പോരിന്നായി
പ്രാകൃതരാകിയ വാനരരോടമർ വേഗമൊടെന്തിനു ചെയ്യുന്നൂ
മത്തോന്മത്തരുനിങ്ങളിരുവരുമവ-
ക്കത്തൽ വരാതെ പോയിക്കാത്തുകൊൾവിൻ
പരിതാപമെന്തിന്നു മനതാരിൽ
നീ കരുതുന്നു ജനക മഹാമതേ കേൾ
വിരവോടു ചെന്നു ഞങ്ങൾ രാമനെയും മറ്റു
പെരുതായിക്കാണുന്ന സേനകളേയും
ശരമാരി ചെയ്തുടൻ കാലന്നു ഞങ്ങൾ
പരിചോടു നൽകുന്നുണ്ടു കണ്ടുകൊൾക
പോരിന്നു നീപോക ജവേനസു-
വീരന്മാരാകിയ പേർകളോടും
ഒരുനാളുമൊരുവനെന്നോടിവണ്ണമേതു
മൊരുനേരവും ചെയ്തുവില്ലയല്ലോ
അരിയായി വന്നതൊരു രാമനാലെ ഇന്നു
പരിതാപമുണ്ടായി മനതാരിൽ
നിശിചരവരനിത്ഥം കേട്ടു ശോകം കളഞ്ഞു
നിശിതശരശരാസംധീരമഗ്രേ തനൂജം
നിശിചര വൃതനായിപ്പോരിനായ്പോവതിന്നാ-
യ്‌വിശദരണ സമർത്ഥൻ ചൊല്ലിനാൻ പങ്‌ക്തികണ്ഠൻ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.