നിർണ്ണയമെന്നുടെ ബാണമഞ്ചു
നിർണ്ണയമെന്നുടെ ബാണമഞ്ചു നിന്നുടെ ജീവിതത്തെ
കൊണ്ടുപോരുമിങ്ങു കേളെടാ മൂഢാ.
കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ
നിർണ്ണയമെന്നുടെ ബാണമഞ്ചു നിന്നുടെ ജീവിതത്തെ
കൊണ്ടുപോരുമിങ്ങു കേളെടാ മൂഢാ.
നേരിട്ടുവരുവേനെടാ ലക്ഷ്മണ കേൾ നീ
ഘോരമാമെൻശരം നിന്നെക്കൊന്നു ഭൂമിയിലിടും.
ഭൂമിയിലിടും നിൻതലയെന്റെ സായകം കേവലം
നാഴിക ഒന്നിടതന്നെ നിർണ്ണയം
ആരെടാ രേ രേ രേ മൂഢ! ദുഷ്ടാതികായി ഇന്നു
പോരിനെന്നോടു വിരഞ്ഞു നേരേ വരിക.
ലക്ഷ്മണ! ശുഭലക്ഷണ! പോക വൈകാതെ
ദുഷ്ടരാക്ഷസനെക്കൊന്നു വിരഞ്ഞിങ്ങു വരിക.
ആര്യരാമചന്ദ്രവീര, സോദര ധീര പോരിലിവനൊടു
ചെൽവാനെന്നോടേകുക നാഥ!
ശ്ലോകം:
പൊരുത നിശിചരന്മാർ ചത്തശേഷം സരോഷം
വിരവിനൊടതികായൻ ഘോരകായോ മഹാത്മാ
ബലമൊടു സ തു ഗത്വാ ഘോരനാദങ്ങൾ ചെയ്ത
ഭുവനമിളകുമാറായ് രാഘവം തം ബഭാഷേ.
പദം:
കേളെടാ നീ ദാശരഥ അല്പരോടു ഞാനമർചെയ്കയില്ലാ
ശക്തിയുള്ളാർ ചെയ്യണം യുദ്ധം
രാക്ഷസൻ:
മുദ്ഗരമിതു നിന്നെക്കൊലചെയ്തിട്ടിക്കൊലഭൂമിയിലാക്കാം.
നീലൻ:
മുദഗതിയും നിന്നുടെ മസ്തകം മൽക്കരഹന്തിയാൽ പൊടിയാക്കി
രാക്ഷസൻ:
നീല, തവാരസി ശരവർഷത്തെ ചേലൊടു ഞാനിഹ ചെയ്തീടുന്നേൻ
ഹനുമാൻ:
ശരവർഷംചെയ്തീടും നിന്നെ പരിചൊടു കാലനു നല്കീടാണ
രാക്ഷസൻ:
മാരുതനന്ദന നിന്നുടെ മാറിൽ ശക്തിയെ ഞാനിഹ താഡിക്കാൻ
ഹനുമാൻ:
ശക്തിയെ നെഞ്ചിലയച്ചൊരു നിന്റെ മാറിൽക്കരഹതിചെയ്തീടുന്നേൻ
രേരേ പാപ ദുരാത്മൻ!
അവനിരുഹത്താൽ നിന്നെയെറിഞ്ഞിഹ ദേവാന്തക കൊലചെയ്തവൻ.
ശ്ലോകം
നരാന്തകം തം കൊലചെയ്തശേഷം
നിശാചരെസ്സംവൃതമംഗദം തം
വിലോക്യ നീലൻ പവനാത്മജം ച
സമേത്യ രാത്രിഞ്ചരരോടു ചൊന്നാൻ.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.