യുദ്ധം

കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ

Malayalam

കണ്ണ നാസികകൾ പോയശേഷം

Malayalam

(സ്വഗതം)
കണ്ണ നാസികകൾ പോയശേഷം എന്റെ വേഷം
ചണ്ഡയാം  സഹജയോടു തുല്യം
ഇന്നി ഞാൻ പോകുന്നില്ലാപുരിയിൽ സുഖമായ്
ചെന്നു വാഴുന്നില്ലെന്നതു നൂനം
ആരെടാ ശരമെയ്യുന്ന മൂഢ! രിപു കീട!
പോരിനെന്നോടെതിർക്കുന്നോ രേരേ

കുംഭകണ്ണൻ സുഗ്രീവനെക്കൊണ്ടുപോവേനങ്ങു

Malayalam

കുംഭകണ്ണൻ സുഗ്രീവനെക്കൊണ്ടുപോവേനങ്ങു
സമ്പ്രതിയെന്തു ഞാനിഹ ചെയ്‌വേൻ
കുംഭകണ്ണനെഹനിച്ചവനെ സുഗ്രീവനെ
അൻപിനോടിങ്ങുകൊണ്ടുവരുവേൻ
വാനരരെല്ലാരും സന്തോഷിക്കും കൗണപർക്കും
മാനസേ സന്താപമുണ്ടാം നൂനം
അത്രതം ഞാൻ കൊണ്ടുപോന്നാലെന്റെ
നാഥൻ തന്റെ കീർത്തികേടുണ്ടകുമതു നൂനം
ചിത്തകോപമുണ്ടാമെന്നോടുമവനോടും
കൃത്യത്തെ ചെയ്തിങ്ങു വരും രാജൻ

ശൂലം കൊണ്ടെറിഞ്ഞു നിന്നെ മൂഢ!

Malayalam

ശൂലം കൊണ്ടെറിഞ്ഞു നിന്നെ മൂഢ! കപികീടാ!
മൗലിയെയറുത്തീടുന്നുണ്ടല്ലോ
ശൂലത്തെപ്പിടിച്ചിതോ ഹനുമാൻ സുമതിമാൻ
കാലിൽ വെച്ചിട്ടൊടിച്ചു കളഞ്ഞു.
ശൈലം കൊണ്ടെറിഞ്ഞു നിന്നെ കൊൽവേൻ പിന്നെച്ചെൽവേൻ
കാലം വൈകാതെ രാമനെക്കൊൽവാൻ
ശൈലം കൊണ്ടിവൻ ഭൂമിയിൽ വീണു
ദീനം നൂനം ഞാനിവനെക്കൊണ്ടുപോവേനങ്ങു

വാനരരെക്കൊന്നവീരനല്ലോ

Malayalam

വാനരരെക്കൊന്നവീരനല്ലോ
ധീരനല്ലോ മാനമുണ്ടെന്നാകിലിങ്ങടൂക്ക
അല്പരോടല്ലല്ലോ ശൗര്യം വേണ്ടൂ എന്നെക്കണ്ടൂ
ശില്പമായെന്നോടമർ ചെയ്ക നീ

Pages