മാനുഷാധമഗർഹിത വരുണാസ്ത്രത്തെ
മാനുഷാധമഗർഹിത വരുണാസ്ത്രത്തെ മുറിപ്പാനഹം
രൗദ്രമസ്ത്രമയച്ചീടുന്നേൻ ശ്ലാഘനീയനഹോ ഭവാൻ!
ശ്ലാഘനീയനഹോ ഭവാനാഗ്നേയാസ്ത്രമയയ്ക്കുന്നേൻ
ഇന്ദ്രജയിയൊടു പോരിനിന്നെതിർനിന്നിടാമെന്നു തോന്നിയോ?
കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ
മാനുഷാധമഗർഹിത വരുണാസ്ത്രത്തെ മുറിപ്പാനഹം
രൗദ്രമസ്ത്രമയച്ചീടുന്നേൻ ശ്ലാഘനീയനഹോ ഭവാൻ!
ശ്ലാഘനീയനഹോ ഭവാനാഗ്നേയാസ്ത്രമയയ്ക്കുന്നേൻ
ഇന്ദ്രജയിയൊടു പോരിനിന്നെതിർനിന്നിടാമെന്നു തോന്നിയോ?
അധമപാപകുലാധമ നിന്റെ യാമ്യമാകുമസ്ത്രത്തെ ഞാൻ
യക്ഷരാജാസ്ത്രത്തിനാലിഹ ഖണ്ഡിപ്പേൻ ഖലപാപിഷ്ഠ.
നിന്നെ വാരുണാസ്ത്രമയയ്ക്കുന്നേൻ ഇന്ദ്രവിജയിൻ,
നീയറിഞ്ഞീടു കൗണപാധമഗർഹിത.
ദുഷ്ടദുർഗുണദുർബുദ്ധേ നിന്നെ യാമ്യമാകുമസ്ത്രത്തിനാൽ
ഒട്ടും വൈകാതെ ഹനിപ്പേനധമ പാപകുലാധമ!
അധികം നീയിഹ പറവതെല്ലാമിന്നൊഴിച്ചിടുന്നൊണ്ടു ഞാൻ
വിധുതനാകുമെൻ ബാണത്താൽ നീ ദുഷ്ടദുർഗുണദുർബുദ്ധേ!
കാർത്താന്തീം കകുംഭംപ്രതി നിന്നെ യാത്രയാക്കുവേനിന്നു ഞാൻ
അത്ര എന്നോടെതിർത്ത നിന്നെത്തിരിച്ചുപോവതിനാക്കുമോ!
ശ്ലോകം
ഏവം പറഞ്ഞവരു ചെന്നഥ യാഗമെല്ലാ-
മില്ലാതെയാക്കിയുടനേ ദശകണ്ഠസൂനു
പോരിന്നടുത്തു തരസാ രഥമോടുമാരാൽ
താവജ്ജഗാദ സ തു മാരുതി വാഹനസ്ഥം
പദം
വൃത്രശത്രുജയിന്മഹാബല യുദ്ധത്തിനിങ്ങു വരിക നീ
മുർത്തി ഭേദിച്ചു യാത്രയാക്കുവേൻ കാർത്താന്തീം കകുഭംപ്രതി
വിരവിനോടതു കാണ്ക നീ!
ലക്ഷ്മണാ, നീ സേനയോടും പോക വിഭീഷണനോടും
രാക്ഷസനെക്കൊന്നു വേഗാൽ ഇങ്ങു വരിക സഹജ
രാമരാമ മഹാബാഹോ! സീതയെയല്ല കൊന്നതു
രാക്ഷസൻ മായാസീതയെക്കൊന്നതല്ലോ രാമചന്ദ്ര!
ഘോരമായവനിനിമേൽ ഒരു യാഗംചെയ്വാൻ പോയി
യാഗവുംകഴിച്ചുവന്നാലാരാലും ജയിച്ചുകൂടാ.
ലക്ഷ്മണനും ഞങ്ങളുമായ് പോയവനെക്കൊല്ലുന്നുണ്ട്
നീയരുളുക മഹാത്മൻ, ആയതിന്നു പോവതിനായി.
ശ്ലോകം
തദനു വിബുധശത്രുഃ പശ്ചിമേ ഗോപുരാന്തേ
രഥമൊടുമഥ യാതോ മായയാം സീതയോടും
പവനജനികടം പാപ്യാശു കൃത്താം ചകാര
തദനു ഹൃദയശോകാൽ ചൊല്ലിനാൻ വായുസൂനു
പദം
ജാനകീ നീ ഹതയായോ മാനിനീമൗലിരതമേ!
രാമജായേ, രാമാകാരേ രാജമാനാനനേ, ദേവി
രാമനോടു ചെന്നിതെല്ലാം എങ്ങനെ ഞാൻ പറയുന്നു!
(ശ്രീരാമനോട്)
രാമ, രാവണതനയൻ സീതയെ ഹനിച്ചു തത്ര
കിമപി ഫലമില്ലാതെയായിതല്ലോ യത്നമെല്ലാം.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.