യുദ്ധം
കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ
സുഗ്രീവനേവമുരചെയ്തതു കേട്ടു വേഗാൽ
ശ്ലോകം
സുഗ്രീവനേവമുരചെയ്തതു കേട്ടു വേഗാൽ
ലങ്കാം സമേത്യ കപിവീരരു ചുട്ടഴിച്ചു
കേട്ടിട്ടുടൻ ദശമുഖൻ പട പോവതിന്നായ്
വീരം സുതം വിരവിനോടു വിളിച്ചുചൊന്നാൻ.
വാനരവീരരിദാനീം കൈയിൽ
ശ്ലോകം:
തദനു പവനപുത്രൻ ചെന്നുപുക്കദ്രിവര്യം
കരമതിൽ വിരവോടും കൊണ്ടുവന്നു മഹാത്മാ
മദനസദൃശരൂപൗ രാഘവൗ സൈനികാശ്ച
വ്യസനരഹിതരായീ മോദമാപുശ്ച സർവേ.
പദം :
വാനരവീരരിദാനീം കൈയിൽ മാനമൊടുല്ക്കകളേന്തി
കൗണപനാഥൻപുരിയേയിപ്പോൾ ചുട്ടുനശിപ്പിക്കേണം
ഗോപുരവാതിലിലെല്ലാമിപ്പോൾ സപദി കപീശ്വരർ ചെന്ന
പുക്കു ദുർമ്മദനാകുമിവന്റെ പുരം ചുട്ടു നശിപ്പിക്കേണം
രംഗം 22. യുദ്ധഭൂമി
മാരുതേ നീ വേണമല്ലോ രക്ഷിപ്പാനെല്ലാവരേയും
മാരുതേ നീ വേണമല്ലോ രക്ഷിപ്പാനെല്ലാവരേയും
ചാരുവീര്യ നീയൊഴിഞ്ഞിട്ടൊരുവനുമില്ലേ!
ഇവിടെനിന്നു പോക നീയും ഝടിതി ചെല്ക ഹിമഗിരി
അവിടെനിന്നു കാണലാകുമൃഷഭശിഖരിയും
ഗിരിശവാസമാര്യഗിരിയുമതിനിടയിൽ കാണലാം
വരതരങ്ങളൗഷധങ്ങളുള്ള ശിഖരിയേ
അവിടെച്ചെന്നു കൊണ്ടുവരണം
മൃതസഞ്ജീവനിയേയും ദിവ്യവിശല്യകരണിയും സന്ധാനകരണിയും
സുവർണ്ണകരണിയേയും കൊണ്ടുവന്നീടേണം നീ
ദേവദേവതുല്യവീര്യ, രണ്ടു നാഴികയ്ക്കുള്ളിൽ വായുനന്ദന!
ജാംബവൻ മരുത്തനൂജനാകും ഞാനിതാ
ജാംബവൻ മരുത്തനൂജനാകും ഞാനിതാ വന്നൂ
ധർമ്മനിലയ, നിൻ പദങ്ങൾ വന്ദിച്ചീടുന്നേൻ.
മാരുതാത്മജൻ മരിച്ചിടാതെ മേവുന്നെങ്കിലോ
മാരുതാത്മജൻ മരിച്ചിടാതെ മേവുന്നെങ്കിലോ
ആരുമേ മരിച്ചില്ലെന്നു കരുതുന്നേനഹം.
എന്തു രാമനെയല്ലാതെ മാരുതിയെച്ചോദിച്ചു
എന്തു രാമനെയല്ലാതെ മാരുതിയെച്ചോദിച്ചു
സന്തതം നിനക്കവനിൽ സ്നേഹം തന്നെയോ?
വീര! നീ വിഭീഷണനെന്നല്ലോ ഞാൻ നിനയ്ക്കുന്നേൻ
വീര! നീ വിഭീഷണനെന്നല്ലോ ഞാൻ നിനയ്ക്കുന്നേൻ
ധീര, നിന്റെ വാക്കു കേട്ടറിഞ്ഞു ഞാനഹോ!
വായുതനയനായ വീരൻ ജീവനോടു മേവുന്നോ,
വായുസദൃശവീര്യനായ വാനരരത്നം?
ജാംബവൻ മഹാമതേ, നീ ജീവനോടു മേവുന്നോ?
ജാംബവൻ മഹാമതേ, നീ ജീവനോടു മേവുന്നോ?
സന്മതേ! നീ ഖിന്നനായി മേവിടുന്നിതോ?