നിശിചര കുലേശ്വര
നിശിചര കുലേശ്വര ശോകം ത്യജിക്കഹോ
വിശദഗുണ നീയെന്തു ഖേദിച്ചിടുന്നു
ഞാനിദാനീഞ്ചെന്നു മനുജനാം രാമനെ
ക്കൊന്നീടുന്നുണ്ടു കേൾ ധന്യശീല!
കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ
നിശിചര കുലേശ്വര ശോകം ത്യജിക്കഹോ
വിശദഗുണ നീയെന്തു ഖേദിച്ചിടുന്നു
ഞാനിദാനീഞ്ചെന്നു മനുജനാം രാമനെ
ക്കൊന്നീടുന്നുണ്ടു കേൾ ധന്യശീല!
അമരരൊടുമമർ ചെയ്തുമിളകാതെ നിൻ ബലം
വിഫലമായി വന്നിതോ സഹജ വീര!
ഭീമ രണ ചതുരനാം രാമനോടു പോരിൽ
ഭീമ ബല വിക്രമ കുംഭകണ്ണൎ
മസ്തക കരാംഘ്രികളുമറ്റു രണഭൂമിയിൽ
ചത്തിതോ നീ മഹാ വീര വീര !
ശ്ലോകം:
ഏവം പറഞ്ഞു കൊല ചെയ്തിതു കുംഭകർണ്ണം
യുദ്ധാങ്കണേ രഘുവരൻ സ്ഥിതി ചെയ്യുമപ്പോൾ
പുഷ്പങ്ങളും രഘുവരേ ഭുവി തൂകി ദേവാഃ
ദൂതസ്സമേത്യദശകണ്ഠമുവാച വൃത്തം
പദം:
ദശമുഖമഹാരാജ ദശരഥ തനൂജൻ
വിശിഖങ്ങൾ കൊണ്ടു തവ സഹജനെ രണാങ്കണേ
ഭുജയുഗളവും പാദയുഗളവും ഖണ്ഡിച്ചു
ആജിയിലന്തകനു നൽകിയല്ലോ
ചരണമസ്തക രഹിതമാം ഭൂമിയിൽ
പെരുവഴിയടച്ചുടൻ ഗോപുരദ്വാരേ
വീണുമരുവുന്നഹോ നിന്റെ സോദരനുടെ
തനുവതു മഹാശൈലമെന്നതു പോലെ
ഐന്ദ്രമസ്ത്രമയച്ചു നിൻ കയ്യും സാലത്തോടു
ദൂരവേ മുറിച്ചെറിയുന്നുണ്ടു
അർദ്ധചന്ദ്ര ബാണം രണ്ടു കൊണ്ടു
കാൽകൾ രണ്ടും ദൂരവേ മുറിച്ചെറിയുന്നുണ്ടു
ഐന്ദ്രമാകുമസ്ത്രം കൊണ്ടു നിന്റെ
മസ്തകവും ദൂരവേ മുറിച്ചെറിയുന്നുണ്ടു
ബാഹുവൊന്നു പോയല്ലോ എനിക്കു
ഇഹ നിൽക്കും സാലത്തെപ്പറിച്ചെറിവേൻ ഞാനും
വയവ്യാസ്ത്രമയച്ചു നിൻ കയ്യും മുദ്ഗരവും
ദൂരവേ മുറിച്ചെറിയുന്നുണ്ടു
ദാശരഥിയോടാനീനൃമൂഢനേരേ വാടാ
ആശരൻ വിരാധനല്ലല്ലോ ഞാൻ
അല്പനാം ഖരനും മാരീചനും
കബന്ധനും ബാലിയുമല്ല കുംഭകണ്ണൎൻ ഞാൻ
എന്നോടേറ്റം പോരിന്നെതിർനിന്നു ജയിക്കുന്നതിനു
മന്നിലൊരുവനുണ്ടോ മുദ്ഗരത്താലെറിഞ്ഞു
നിന്നെയും സേനയേയും ഇക്കൊലഭൂമിയിൽക്കൊൽവേൻ നൂനം
നേരുനേരുരേരേയാതുധാനധൈര്യവാനാം
ദാശരഥിയെന്നെന്നെയറിക
സാധുസാധു രവി സൂതവീരവര
ഘോരസാധുതരതേജോനിധേ! വീര
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.