നാട്യാചാര്യന്‍ പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ മകനായി 1928ല്‍ (1104 കന്നി 22) ജനിച്ചു. പാലക്കാട് ജില്ലയിലെ വെള്ളിനേഴിക്കടുത്ത് കുറുവട്ടൂര്‍ ആണ് ജന്മസ്ഥലം. അമ്മ ചെറുകണ്ടത്ത് അമ്മുക്കുട്ടിയമ്മ. പത്താം വയസ്സില്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. പിതാവ് തന്നെ ആയിരുന്നു ഗുരു.
കഥകളിരംഗത്തെ മഹാനായ നടനും ആചാര്യനുമായിരുന്നു രാമൻകുട്ടി നായർ. പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ വാർദ്ധക്യദശയിൽ അദ്ദേഹത്തിന്റെ കീഴിൽ ദീർഘകാലം അഭ്യസിച്ച്, അദ്ദേഹത്തിന്റെ പ്രത്യേക പ്രീതിയ്കു പാത്രമായി, കഥകളിയിലെ കല്ലുവഴി സമ്പ്രദായത്തിന്റെ ഏറ്റവും ശക്തനായ പ്രയോക്താക്കളിരൊരാളായി മാറി അദ്ദേഹം.