ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള
കഥാപാത്രത്തിന്റെ ഔചിത്യ നിഷ്കര്‍ഷതയില്‍ പേരെടുത്ത മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ പാരമ്പര്യം സ്വകീയമായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്ന കഥകളി നടനാണ് ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള. നടപ്പില്ലാത്ത ആട്ടക്കഥകള്‍ ചൊല്ലിയാടിച്ച് അരങ്ങിലെത്തിക്കുന്നതിലും അവയ്ക്ക് പ്രചാരം കൊടുക്കുന്നതിലും മാര്‍ഗ്ഗിയിലൂടെ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.