വേഷം
വേഷം എന്ന കഥകളി കലാകാര വിഭാഗം
ചേന്നപ്പണിക്കർ
കിട്ടപ്പപ്പണിക്കർ
ഹരിപ്പാട് രാമകൃഷ്ണപ്പിള്ള
തകഴി രാമന്‍ പിള്ളയായിരുന്നു ആദ്യകാല കഥകളി ഗുരു. പിന്നീട് ചെന്നിത്തല കൊച്ചുപിള്ള പണിയ്ക്കര്‍, ചെങ്ങന്നൂര്‍ രാമന്‍ പിള്ള എന്നിവരുടെ കീഴിലും അഭ്യസിച്ചിട്ടുണ്ട്.
മുഖത്തിനും ദേഹത്തിനും നല്ല ആകൃതിഭംഗിയും രസവാസനയും കാരണം അദ്ദേഹം പച്ചവേഷങ്ങളിലും കത്തി മിനുക്ക് എന്നീ വേഷങ്ങളിലും ഒരുപോലെ ശോഭിച്ചു.
കുടമാളൂര്‍ കരുണാകരന്‍ നായര്‍
കുടമാളൂര്‍ കരുണാകരന്‍ നായര്‍ സ്ത്രീവേഷത്തിലും കുചേലന്‍ നാരദന്‍ എന്നിങ്ങനെയുള്ള മിനുക്ക് വേഷങ്ങളിലും അതി കേമനായിരുന്നു. സ്ത്രീത്വവും സന്ദര്യവും അദ്ദേഹത്തിന്റെ വേഷങ്ങൾക്ക് കൂടുമായിരുന്നു. അസ്സൽ നടനഭംഗിയുമുണ്ടായിരുന്നു. ഉർവ്വശി, ലളിത, മോഹിനി, ദമയന്തി, സൈരന്ധ്രി, കാട്ടാളസ്ത്രീ, മണ്ണാത്തി എന്നിങ്ങനെ എല്ലാ വേഷങ്ങളിലും തിളങ്ങിയിരുന്നു. തെക്ക്-വടക്ക് ഭേദമന്യേ അദ്ദേഹം ജനസമ്മതനായിരുന്നു.
മാങ്കുളം വിഷ്ണു നമ്പൂതിരി
ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള
ഗംഗ കൊട്ടാരക്കര
കാവുങ്ങൽ ശങ്കരപ്പണിക്കർ
കലാമണ്ഡലം കൃഷ്ണൻ നായർ
കഥകളിയുടെ ആധുനിക ചരിത്രത്തില്‍ അനല്പമായ സ്ഥാനമുണ്ട് ശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ക്ക്. മോരില്‍ വെണ്ണകണക്കെ കഥകളിയുടെ മുകളില്‍ എന്നും പൊങ്ങിക്കിടക്കാന്‍ ഗുരുനാഥനില്‍ നിന്നും ആശീര്‍വാദം ലഭിച്ച കൃഷ്ണന്‍ നായര്‍ , കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ താലൂക്കിലുള്ള ചെറുതാഴം അംശം കുന്നുമ്പുറം ദേശം പുതിയേടത്ത് വീട്ടില്‍ 1914 മാര്‍ച് 27ന് ആണ് ജനിച്ചത്.